Chapter Title : സന്ധ്യക്ക് വിരിഞ്ഞപൂവ് [മന്ദന്‍ രാജ]
അച്ചാച്ച ..."'' പണ്ട് മുതലേ അവൾ ഫ്രാൻസിയെ അച്ചാച്ചനെന്നാണ് വിളിക്കുന്നത് . ഹാളിൽ വെച്ചിരിക്കുന്ന പപ്പയുടെയും അളിയന്റെയും അമ്മാമയുടെയും ഫോട്ടോക്ക് മുന്നിൽ ഒരു നിമിഷം നിന്നിട്ടവൻ മിന്നുവിനെയും കൊണ്ട് മുകളിലേക്ക് കയറി .
"'' കുഞ്ഞേച്ചീ ..."'' തുറന്നിട്ട വാതിലിലൂടെ അകത്തേക്ക് കയറിയപ്പോൾ ഫിയ എഴുന്നേറ്റു . മുത്ത് തൊട്ടിലിൽ കിടന്നുറങ്ങുകയായിരുന്നു . ഫ്രാൻസി കുഞ്ഞിനെ ഒന്ന് നോക്കിയിട്ട് മുറി ആകമാനം ഒന്ന് നോക്കി . വൃത്തിയായി അടുക്കി വെച്ചിരിക്കുന്നു . പണ്ടും കുഞ്ഞേച്ചി അങ്ങനെയാണ് .
"നീ വാ കുഞ്ഞേച്ചി താഴേക്ക് ... കാപ്പി കുടിക്കാം "''
"'നീ പൊക്കോ ..ഞാൻ വന്നേക്കാം . കൊച്ചുറങ്ങുവല്ലേ "'
"' അവനുറങ്ങുവല്ലേ ..കരയുമ്പോൾ അറിയാമല്ലോ . വീഴത്തൊന്നുമില്ലല്ലോ . നീ താഴേക്ക് വാ .. ജിത്തുവും ഉണ്ട് ""
"'നീ പോക്കോടാ ..."'
"'നീയിതെന്താ അടച്ചിരിക്കുന്നെ ..വന്നേ .. ജിത്തുവും ഉണ്ട് .അവനെന്നാ വിചാരിക്കും . അവൻ പറഞ്ഞതെ ഉള്ളൂ ..നിന്ന് കാണാൻ കൂടെയില്ലന്ന് . വല്ലോ പിണക്കവുമാണെന്ന് കരുതും .അല്ലെങ്കിലും അതൊരു മര്യാദ ആണോ .നീ വാ "' ഫ്രാൻസി അവളെ നിർബന്ധിച്ചു താഴേക്ക് കൊണ്ട് വന്നു .
'' ആ നീ കഴിക്കാൻ തുടങ്ങിയോ ?. നീ വെയിറ്റ് ചെയ്യുവാന്നും പറഞ്ഞാ ഞാൻ കുഞ്ഞേച്ചീനേം കൊണ്ട് വന്നേ ''' കപ്പ വേവിച്ചതും ബീഫ് റോസ്റ്റും കൂട്ടത്തിൽ ഉണക്കമീൻ വറുത്തതും കൂട്ടി വെട്ടി വിഴുങ്ങുന്ന ജിത്തുവിനെ ഫ്രാൻസി കളിയാക്കി .
"'അവനാ വയറു വിശന്നാൽ കാത്തിരിക്കുന്നെ ...നീ ഇരിക്കടീ .. ഞാൻ വിളമ്പാം "' മരിയ
💬 Comments
View all comments