0%
Chapter 1

? സര്‍വ്വം സമര്‍പ്പയാമി ? [DD]

Author : DD | Read All Parts | 👁 293 |

? സര്‍വ്വം സമര്‍പ്പയാമി ?

Sarvvam Samarppayami | Author : DD



ഹായ് ഫ്രണ്ട്സ് ...എല്ലാവരും സേഫ് ആണെന്നു വിചാരിക്കുന്നു . ഇതെന്‍റെ മൂന്നാമത്തെ കഥയാണ് . 1. അനന്തം അജ്ഞാതം അവര്‍ണ്ണനീയം 2. തീവ്രം 3. സര്‍വ്വം സമര്‍പ്പയാമി . കഥയിലേക്ക് കടക്കും മുന്‍പ് ഒരുപാട് നാളത്തെ ഇടവേളക്ക് ആദ്യമേ ക്ഷമ ചോദിക്കുന്നു . അതു പോലെ ഒത്തിരി കഷ്ടപ്പെട്ടാണ് ഓരോ കഥാകാരനും നിങ്ങള്‍ക്കു മുന്‍പില്‍ ഒരു സൃഷ്ടി അവതരിപ്പിക്കുന്നത് . മലയാളം ഫോണ്ടില്‍ ഒരു കഥ എഴുതി തീര്‍ക്കുന്നതിന്‍റെ ബുദ്ധിമുട്ടു കൊണ്ടാണ് ഇത്രയും ഗാപ്പിടുന്നത് . അതുകൊണ്ട് നല്ല കഥകളെ പ്രോത്സാഹിപ്പിക്കുക . നിങ്ങളില്‍ നിന്നും ഞാന്‍ ലൈക്കുകള്‍ പ്രതീക്ഷിക്കുന്നില്ല . എനിക്ക് വേണ്ടത് അഭിപ്രായങ്ങളാണ് . എന്‍റെ ഭാഷ , ആഖ്യാന രീതി , എടുക്കുന്ന തീം എന്നിവയേ കുറിച്ചുള്ള സത്യസന്ധമായ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും അറിയിക്കുക . ഞാന്‍ ഒരു പാട് ആരാധിക്കുന്ന എഴുത്തുകാരി സിമോണക്കു വേണ്ടി ഈ കഥ സമര്‍പ്പിക്കുന്നു . ---------------------------------------------------------------------- അങ്ങനെ മഴ തുടങ്ങി . നിനക്കറിയാഞ്ഞിട്ടാ മഴ തുടങ്ങിയാപിന്നെ ഇവിടൊക്കെ എന്തു തണുപ്പാണെന്നോ ... തണുപ്പ് ഭയങ്കര അപകടമാണെന്ന് എനിക്ക് തോന്നാന്‍ തുടങ്ങിയിട്ട് കുറച്ചേ ആയിട്ടുള്ളൂ . തണുപ്പ് നമ്മെ വല്ലാതെ കൊതിപ്പിക്കില്ലേ ? ഒരിറ്റു ചൂടിനു വേണ്ടി ? കൊതിച്ചിട്ടും കിട്ടീലെങ്കിലോ ? അപ്പൊ കൊതി കൂടും... ഇല്ലേ ? എനിക്കിപ്പൊ ഭയങ്കര കൊതിയാ ഒരിറ്റു ചൂടിന് ... അദ്ദേഹം പറയുന്നത് എന്‍റെ ദേഹത്തിന് ഭയങ്കര ചൂടാണെന്നാ ... ആരാ ഈ അദ്ദേഹം എന്നാണോ..? അതു പിന്നെ പറയാം... എന്നിട്ടും പിന്നേം എനിക്കു ചൂടിനോടാ കൊതി ... എന്താ കഥ ... ''നെക്സ്റ്റ്'' ആഹാ ... ഹോസ്പിറ്റലിലെ ടോക്കണ്‍ കൗണ്ടറിന്‍റെ മുന്‍പില്‍ നിന്നിട്ടാ സ്വപ്നം കാണല്‍ . എന്‍റെയൊരു കാര്യം. ''പേര് ?'' ടോക്കണ്‍ കൊടുക്കുന്നവളുടെ മയമില്ലാത്ത ശബ്ദം . ''ഗംഗ...'' ''വയസ്...?'' ''ഇരുത്തിയേഴ് ... '' ''ടോക്കണ്‍ നമ്പര്‍ 7 ... വിളിക്കുമ്പോള്‍ ചെന്നോളൂ ''

💬 Comments

View all comments