Chapter Title : ? സര്‍വ്വം സമര്‍പ്പയാമി ? [DD]
അനുഗമിച്ചു .
പുറകുവശത്തെ കോറിഡോറിലേക്കുള്ള വാതില്‍ തുറന്ന് തൂണിലേക്കു ചാരി വിദൂരതയിലേക്ക് നോക്കി അയാള്‍ പുകച്ചുരുളുകള്‍ ഊതിപ്പറത്തുമ്പോള്‍ തികച്ചും എനിക്കപരിചിതനായ ഒരു മനുഷ്യനേ പോലെ കാണപ്പെട്ടു .
'' സമ്പന്നതയിലായിരുന്നു ജനിച്ചതും വളര്‍ന്നതും . എനിക്കാറു വയസുള്ളപ്പോഴാണ് സുധാകരന്‍ എന്നു പേരുള്ള ധൂമകേതു എന്‍റെ ജീവിതത്തിലേക്കു കടന്നു വരുന്നത്, നിന്‍റെ ഭര്‍ത്താവ് . അന്നവന് എട്ട് വയസുണ്ട് . വളര്‍ച്ച കുറവായതു കാരണം രണ്ട് വര്‍ഷം വൈകിയാണവനെ സ്കൂളില്‍ ചേര്‍ത്തത് . ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കും മറ്റൊരു ക്ലോസ് ഫ്രണ്ട് കൂടിയുണ്ടായിരുന്നു - അനില്‍ ''
മെല്ലെ നിര്‍ത്തി ആഴത്തില്‍ ഒരു പുക കൂടി വലിച്ചെടുത്തു അയാള്‍ വീണ്ടും തുടര്‍ന്നു .
'' പെട്ടെന്നു തന്നെ ഞങ്ങള്‍ അടുത്തു . അച്ഛന് ഒരു ഫിനാന്‍സ് സ്ഥാപനം ഉണ്ടായിരുന്നു . നാട്ടുകാരുടെ മുഴുവന്‍ ആവശ്യങ്ങള്‍ക്കും അവര്‍ ആദ്യം ഓടിയെത്തുക അച്ഛന്‍റെ അടുത്തേക്കാണ് . മതിയായ ഈടുകളില്ലാതെ തന്നെ അച്ഛന്‍ പലര്‍ക്കും പണം കടം കൊടുത്തു , അതും ഏറ്റവും കുറഞ്ഞ പലിശ നിരക്കില്‍ . കൂടാതെ നാട്ടുകാര്‍ക്കു വേണ്ടി ബസ്റ്റോപ്പ് , റോഡുകള്‍ ,പാവപ്പെട്ടവര്‍ക്ക് വീടുവക്കാനുള്ള സഹായം ,നിര്‍ധനരായ പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിനുള്ള ധനസഹായം , ജാതിമത ഭേദമന്യേ ആരാധനാലയങ്ങള്‍ക്കുള്ള സഹായങ്ങള്‍ എന്നിവയെല്ലാം അച്ഛന്‍ ചെയ്തു വന്നു. അച്ഛനോട് നാട്ടുകാര്‍ക്കെല്ലാം വലിയ ബഹുമാനമായിരുന്നു. അദ്ദേഹത്തിന്‍റെ മകന്‍ എന്ന പരിഗണന എപ്പോഴും എവിടെയും എനിക്കുമുണ്ടായിരുന്നു .
അച്ഛനെപ്പോഴും പറയും അച്ഛന്‍റെ എല്ലാ സൗഭാഗ്യങ്ങള്‍ക്കും കാരണം അമ്മയാണെന്ന് . ശരിക്കും ഒരു ദേവതയായിരുന്നു എന്‍റെ അമ്മ . ഒരു പാവം വീട്ടമ്മ .
അനിലിനും സുധാകരനും എന്‍റെ വീട്ടില്‍ അടുക്കള വരെ സ്വാതന്ത്ര്യമുണ്ടായിരുന്നു , എപ്പോഴും . എന്‍റെ എല്ലാ കളിപ്പാട്ടവും ഞാന്‍ അവര്‍ക്കു പങ്കു വച്ചു . ചിലതെല്ലാം അവര്‍ക്കു സ്വന്തമായി നല്‍കി . എന്നാല്‍ ഒരാളുടെ മനസില്‍ മാത്രം അസൂയ നാമ്പിട്ടതും വളര്‍ന്നു വന്നതും ആരുമറിഞ്ഞില്ല . ഒരു പലചരക്ക് കടക്കാരന്‍റെ മകന് കയ്യെത്തിപ്പിടിക്കാവുന്നതായിരുന്നില്ല എന്‍റെ സൗഭാഗ്യങ്ങള്‍ ...
എന്‍റെ സമ്പന്നത പക്ഷെ അവനില്‍ ഇത്രയധികം വിഷവിത്തുകള്‍ മുളക്കാന്‍ ഇടവരുത്തും എന്ന് ആരുമറിഞ്ഞില്ല
💬 Comments
View all comments