0%

Chapter Title : ? സര്‍വ്വം സമര്‍പ്പയാമി ? [DD]

Author : DD Read All Parts 1.5K
വരുമ്പൊ കൊണ്ടു വരാം നീ പൊക്കോ ...'' ''ആ...'' കള്ളത്തരം പറഞ്ഞു ഡോക്ടറെ കാണാന്‍ പോയതെന്തിനാന്നല്ലേ
ആലോചിക്കുന്നേ ... ഒക്കെ പറയാം ... വാ .. നമുക്ക് നേരത്തെ പറഞ്ഞ വഴിയിലൂടെ വീടു പിടിക്കാം ... ദാ ഈ കാണുന്നതാണ് ശിവേട്ടന്‍റെ വീട് ... പുറമേ നിന്ന് നോക്കിയാല്‍ സാധാരണ ഒരു ഇരു നില വീടായി തോന്നുമെങ്കിലും അകത്ത് ഒരുപാട് സെറ്റപ്പുണ്ട് . വളരെ രഹസ്യമായ ഒരു നിര്‍മ്മാണമായിരുന്നു ഇതിന്‍റെ . ഇതൊക്കെ ഞാനെങ്ങനെ അറിഞ്ഞൂന്നാണോ ? അതൊക്കെയുണ്ട് ... ഒക്കെ പറയാം ... നീ നടക്ക് ... ശിവേട്ടന് എന്നോടുള്ള അകല്‍ച്ച ക്രമേണ ക്രമേണ കുറഞ്ഞു വന്നു . അദ്ദേഹം എന്നോട് കുറച്ചെങ്കിലും ഒക്കെ സംസാരിച്ചു തുടങ്ങി . അതിനു വേണ്ടി ഞാന്‍ ഒരുപാട് കഷ്ടപ്പെട്ടു ട്ടോ ... അമ്മയില്‍ നിന്നും അങ്ങേര്‍ക്കിഷ്ടപ്പെട്ട വിഭവങ്ങളെല്ലാം ഞാന്‍ ചോദിച്ചറിഞ്ഞു , അമ്മക്ക് സംശയത്തിന് ഇട കൊടുക്കാതെ തന്നെ ... ആഴ്ച്ചയില്‍ ഒരിക്കല്‍ അദ്ദേഹത്തിന്‍റെ വീട് വൃത്തിയാക്കാറുണ്ടെന്നു ഞാന്‍ പറഞ്ഞല്ലോ ... കൂട്ടത്തില്‍ മുഷിഞ്ഞ ഡ്രെസ്സുകളെല്ലാം ഞാന്‍ അലക്കി കൊടുക്കുമായിരുന്നു , ഇന്നേഴ്സ് വരെ . എന്നോട് അധികം സംസാരിക്കില്ലെങ്കിലും അങ്ങോട്ടു കയറി അറ്റാക്ക് ചെയ്യുന്നത് ഞാനൊരു ശീലമാക്കി .ഉദാഹരണത്തിന് ഞാന്‍ ചെല്ലുമ്പോള്‍ പുള്ളി എണീറ്റു കാണില്ല ചിലപ്പോള്‍ . എനിക്കെപ്പോള്‍ വേണമെങ്കിലും കയറിച്ചെല്ലാനായി ആ വീടിന്‍റെ ഒരു താക്കോല്‍ ഞാന്‍ ചോദിച്ചു വാങ്ങി കയ്യില്‍ സൂക്ഷിച്ചിരുന്നു . ഇതൊന്നും ചേട്ടനറിയാതെയാണ് കേട്ടോ... അറിഞ്ഞാല്‍ ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്നു കരുതി... നേരെ അടുക്കളയില്‍ കേറി ഒരു കാപ്പിയിട്ട് ചൂടു കാപ്പിയുമായി

💬 Comments

View all comments