0%

Chapter Title : ? സര്‍വ്വം സമര്‍പ്പയാമി ? [DD]

Author : DD Read All Parts 1.5K
ശിവേട്ടനെ ഞാന്‍ ചെന്ന് വിളിക്കും . വെറുമൊരു കറുത്ത കാവി മുണ്ട് മാത്രമായിരിക്കും അദ്ദേഹത്തിന്‍റെ വേഷം . എന്നാല്‍ ഒരിക്കല്‍ പോലും അത് സ്ഥാനം മാറി കിടക്കുന്നത് ഞാന്‍ കണ്ടിട്ടില്ല . മലര്‍ന്ന് ഇടതു കൈ തലക്ക് താഴെ വച്ച് വലതു കൈ നെറ്റിക്കു മുകളില്‍ വച്ചിരിക്കും . കക്ഷത്തും നെഞ്ചിലും കാണുന്ന ഇടതൂര്‍ന്ന രോമങ്ങളിലൂടെ വിരലോടിക്കാനും ആ മാറിലേക്ക് മുഖം ചേര്‍ത്തു കിടക്കാനും തോന്നുമെങ്കിലും പണിപ്പെട്ട് നിയന്ത്രിക്കും . നെഞ്ചിലെ രോമങ്ങള്‍ക്കിടയില്‍ ആ വെള്ളി കെട്ടിയ ഏകമുഖീ രുദ്രാക്ഷമാല കിടക്കുന്നത് കാണുന്നത് തന്നെ വല്ലാത്തൊരഴകാണ് . ഉയര്‍ന്ന് പൊങ്ങി നില്‍ക്കുന്ന ഉറച്ച മാറിനു താഴെ ആറ് പേശികള്‍ എടുത്തു നില്‍ക്കുന്ന രോമങ്ങളാല്‍ മൂടപ്പെട്ട പരന്ന വയര്‍ . മടക്കി വച്ച കൈകളില്‍ മുഴച്ചു നില്‍ക്കുന്ന വലിയ പേശികള്‍ . എന്‍റെ മഹാദേവാ ഇത് നിന്‍റെ അവതാരമാണോ ? ''ശിവേട്ടാ ... ശിവേട്ടാ ... എണീക്ക് ... സമയമെത്രായീന്നാ വിചാരം ...? '' '' എപ്പൊ വന്നു ...?'' ഒരു പുഞ്ചിരിയോടെ അദ്ദേഹം ചോദിക്കും ... ''ഞാന്‍ വന്നിട്ട് കുറച്ചു നേരമായി ... എണീറ്റേ .... ഈ കാപ്പിയങ്ങ് കുടിക്ക് ... സമയമെത്രായീന്നാ വിചാരം ...?'' '' എത്രയായി ...?'' '' പത്തു മണി കഴിഞ്ഞു .... എന്തൊരു കിടപ്പാ ഇത് ... എണീറ്റേ .... എനിക്കൊരുപാട് പണിയുള്ളതാ ...'' ''അതൊക്കെ അവിടിട്ടേക്ക് ... ഞാന്‍ ചെയ്തോളാം ...'' ''ഇങ്ങോട്ടെണീക്കാനാ പറഞ്ഞേ .... '' പുള്ളി ഒന്നും മിണ്ടാതെണീറ്റ് കാപ്പികപ്പും കയ്യില്‍ പിടിച്ച് പുറത്തു പോകും .

💬 Comments

View all comments