0%

Chapter Title : ? സര്‍വ്വം സമര്‍പ്പയാമി ? [DD]

Author : DD Read All Parts 1.5K
കാര്യങ്ങളും അവളോട് ഞാന്‍ തുറന്നു പറഞ്ഞു . പിന്നീടെപ്പോഴോ അതൊരിഷ്ടമായി വളര്‍ന്നു . എന്നെ അവള്‍ക്ക് ജീവനായിരുന്നു . എന്ത് വന്നാലും ഒരുമിച്ചു ജീവിക്കാന്‍ ഉറപ്പിച്ചവരായിരുന്നു ഞങ്ങള്‍ . പക്ഷെ നിന്‍റെ ഭര്‍ത്താവ് അവിടെയും എനിക്ക് തുരങ്കം വച്ചു .
എനിക്കെങ്ങനെ അടുത്ത പണി തരാം എന്ന് ആലോചിച്ചിരുന്ന അവന് കിട്ടിയ അടുത്ത താപ്പായിരുന്നു സല്‍മ . ഞങ്ങളുടെ ഇഷ്ടം അവന്‍ അനോണിമസ് ആയി അവളുടെ വീട്ടുകാരെ അറിയിച്ചു . രജിസ്റ്റര്‍ മാരേജ് വരെ എത്തി നിന്ന ഞങ്ങളുടെ ബന്ധത്തെ അവന്‍ രണ്ടായി വലിച്ചുകീറി . യാഥാസ്ഥിതികനായ അവളുടെ ഉപ്പ ആത്മഹത്യാ ഭീഷണി മുഴക്കി . അയാള്‍ എന്നെ വന്നു കണ്ടു പറഞ്ഞതും ഇതു തന്നെയായിരുന്നു . ഈ വിവാഹം നടന്നാല്‍ അയാളത് ചെയ്യുമെന്നെനിക്ക് തോന്നി . ഒന്നിലും കുലുങ്ങാതെ എന്‍റെ കൂടെ വരാന്‍ തയ്യാറായ സല്‍മയെ ഞാന്‍ തന്നെ പറഞ്ഞ് പിന്തിരിപ്പിക്കുകയായിരുന്നു . അച്ഛനുമമ്മയും അകാലത്തില്‍ വേര്‍പിരിഞ്ഞു പോകുന്നതിന്‍റെ വേദന അവള്‍ക്കറിയില്ലല്ലോ... ഞങ്ങളുടെ അവസാനത്തെ മീറ്റിങ്ങിനു വേണ്ടി രാത്രി ഞാനവളുടെ വീട്ടില്‍ ചെന്നു . ആരുമറിയാതെ സല്‍മ വീടിനു പുറത്തു വന്നു. ഒരുപാട് കരഞ്ഞ് സല്‍മ തിരികെ പോവാന്‍ നേരം അവളുടെ ചേട്ടന്‍ പെട്ടെന്ന് ലൈറ്റൊക്കെയിട്ട് മുറ്റത്തേക്കിറങ്ങി വന്നു . എന്തു പറഞ്ഞിട്ടും അവന് മനസിലാവുന്നുണ്ടായിരുന്നില്ല . അവനെന്നെ തല്ലിയേ പറ്റു . അവസാനം അവിടന്ന് പോരണമെങ്കില്‍ അവനെ തല്ലിയേ പറ്റൂ എന്നായപ്പോള്‍ എനിക്കവനെ തല്ലേണ്ടി വന്നു . അതു വലിയ കേസ് ആയി . എനിക്കെതിരെ വധശ്രമത്തിന് കേസെടുത്തു . ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും

💬 Comments

View all comments