Chapter Title : ? സര്വ്വം സമര്പ്പയാമി ? [DD]
അസ്തമിച്ച എന്നെ പോലീസിന് വിട്ടു കൊടുക്കാന് അനില് തയ്യാറായില്ല . അവനെന്നെ ബോംബെയിലുള്ള അവന്റെ ചെറിയച്ഛന്റെ വീട്ടിലേക്ക് പറഞ്ഞു വിട്ടു . എനിക്കും ഒരു യാത്ര ആവശ്യമായിരുന്നു . ഞാനെവിടേക്കാണ് പോകുന്നതെന്ന വിവരം അനില് മറ്റെല്ലാവരില് നിന്നും മറച്ചു വച്ചു . പോലീസ് പല തവണ ചോദ്യം ചെയ്തിട്ടും ഞാനെവിടെയാണെന്ന് മാത്രം അവന് ആരോടും പറഞ്ഞില്ല . അവനെന്തൊക്കെയോ സംശയങ്ങള് ആദ്യം മുതലേ ഉണ്ടായിരുന്നു . ഞാനിവിടെ നിന്നും പോയിക്കഴിഞ്ഞും സല്മയുടെ ഉപ്പയേ കണ്ട് ആ കേസുകളെല്ലാം ഒത്തു തീര്പ്പാക്കാന് അനില് തന്നെയാണ് കഷ്ടപ്പെട്ടത് . എങ്കിലും അവനാ കേസ് പിന്വലിപ്പിക്കുക തന്നെ ചെയ്തു .
സുധാകരനും അനിലും ഇടക്ക് വല്ലപ്പോഴും വെള്ളമടിയൊക്കെയായി കൂടാറുണ്ട് . അതിനിടക്ക് സുധാകരന്റെ അച്ഛന് മരിച്ചു . കുറച്ച് വര്ഷങ്ങള്ക്ക് ശേഷം അവന്റെ കല്ല്യാണവും കഴിഞ്ഞു . ഒരു ദിവസം വെള്ളമടിച്ചു കൊണ്ടിരുന്നപ്പോള് സംസാര മധ്യേ എന്റെ വിഷയം കയറി വന്നു . സുധാകരന്റെ പല ചെയ്തികളിലും സംശയമുണ്ടായിരുന്ന അനില് ആ അവസരം ശരിക്കുപയോഗിച്ചു. അവന് എന്റെ കാര്യങ്ങള് പലതും പുറത്തെടുത്തിട്ട കൂട്ടത്തില് കുറച്ചേറെ എന്നെ പുകഴ്ത്താനും മറന്നില്ല . മദ്യലഹരിയിലായിരുന്ന സുധാകരന് അതിശക്തമായി പൊട്ടിത്തെറിച്ചു . എന്നെ പുകഴ്ത്തുന്നത് അവന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു . അനില് അവനെ എരി കേറ്റിക്കൊണ്ടേയിരുന്നു . ഒടുവില് അവന് ചെയ്ത ഓരോ കാര്യങ്ങളും ഒന്നൊന്നായി അവന്റെ നാവില് നിന്ന് തന്നെ പുറത്തു വന്നു . അവനിവിടെ എന്റെ മുന്പില് തെണ്ടിത്തിരിഞ്ഞു നടക്കുന്നതെനിക്ക് കാണണം എന്നു പറഞ്ഞാണ് അവനന്ന് വീട്ടിലേക്കു പോയത് .
അനില് അന്നു
💬 Comments
View all comments