0%

Chapter Title : ? സര്‍വ്വം സമര്‍പ്പയാമി ? [DD]

Author : DD Read All Parts 1.5K
രാത്രി തന്നെ എന്നെ വിളിച്ച് എല്ലാം പറഞ്ഞു . പൊട്ടിക്കരഞ്ഞു കൊണ്ടാണ് അവനതെല്ലാം പറഞ്ഞു തീര്‍ത്തത് . ഞാനും അനിലും തമ്മില്‍ കോണ്ടാക്ട് ഉള്ള കാര്യം അനില്‍ അവനോട് പറഞ്ഞിട്ടുണ്ടായിരുന്നില്ല . ഒരു മരവിപ്പോടെയാണ് ഞാനെല്ലാം കേട്ടത് . എനിക്കൊന്നും വിശ്വസിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല . പക്ഷെ എനിക്കതു വിശ്വസിക്കേണ്ടി വന്നു , അതിന്‍റെ രണ്ടാമത്തെ ദിവസം അനിലിന്‍റെ മരണവാര്‍ത്ത കേള്‍ക്കേണ്ടി വന്നപ്പോള്‍ . വിഷം കഴിച്ച് ആത്മഹത്യ ചെയ്തു എന്നായിരുന്നു കേട്ടത് . പക്ഷെ ആത്മഹത്യ ചെയ്യേണ്ടതായിട്ടുള്ള ഒരു പ്രശ്നവും അവനുണ്ടായിരുന്നില്ല എന്ന്
എനിക്കുറപ്പുണ്ടായിരുന്നു . പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിനേ കുറിച്ചു ഞാന്‍ രഹസ്യമായി അന്വേഷിച്ചു. വിഷം കലര്‍ന്ന മദ്യം അകത്ത് ചെന്നതായിരുന്നു മരണകാരണം . ഈ നാട്ടില്‍ വളരെകുറച്ചു പേരാണ് എനിക്കു സുഹത്തുക്കളായി ഉണ്ടായിരുന്നത് . ഈ നായ ഒഴികെ ബാക്കിയെല്ലാവരും വിശ്വസ്ഥരായിരുന്നു . ഞാനെന്താണെന്ന് ഇപ്പോഴും അവനറിയില്ല . മുംബൈയില്‍ ചെന്ന് പറ്റാവുന്ന ജോലിയൊക്കെ ഞാന്‍ ചെയ്തു . ആയിടക്ക് നടന്ന ആര്‍മി റിക്രൂട്ട്മെന്‍റില്‍ ഞാന്‍ പങ്കെടുത്തു . അപ്രതീക്ഷിതമായി ഞാന്‍ സെലക്ട് ആയി . അതി കഠിനമായ ട്രെയിനിങ്ങിന് ശേഷം ഞാനും ഇന്‍ഡ്യന്‍ ആര്‍മിയുടെ ഭാഗമായി . ദ ബ്രിഗേഡ് ഒഫ് ഗാര്‍ഡ്സ് മഹാരാഷ്ട്ര റെജിമെന്‍റിലാണ് ഞാന്‍ സെലെക്ട് ആയത് . പിന്നീട് പല പല മിലിട്ടറി ഓപ്പറേഷന്‍സിലും പങ്കെടുത്തു . മനസിനേറ്റ മുറിവുകള്‍ക്കെല്ലാം ഞാന്‍ അവിടെ പ്രതികാരം ചെയ്തു. അവിശ്വസനീയമായ എന്‍റെ പ്രകടനങ്ങള്‍ എന്‍റെ സുപ്പീരിയേഴ്സ് ശ്രദ്ധിച്ചു . അങ്ങനെ ബ്രിഗേഡ്സ് ഓഫ് ഗാര്‍ഡ്സില്‍ നിന്നും ഇന്ത്യയുടെ മോസ്റ്റ് ഡെഡ്ലിയസ്റ്റ് ആന്‍ഡ്

💬 Comments

View all comments