0%

Chapter Title : ? സര്‍വ്വം സമര്‍പ്പയാമി ? [DD]

Author : DD Read All Parts 1.5K
ഏട്ടനും അച്ഛനേ .. അവസാനം അത് നടക്കുക തന്നെ ചെയ്തു . ഇടത്തരം നായര്‍ കുടുംബത്തില്‍ ജനിച്ച ഒരു സാധാരണ പെണ്‍കുട്ടിയേ പോലെ തന്നെ ഞാനും ഒരു പുതിയ ജീവിതത്തിലേക്ക് കാല്‍വച്ചു ... കൂടുതലെന്തു പ്രതീക്കാന്‍ ... കിട്ടിയത് ഭാഗ്യം എന്ന് സ്വയം വിശ്വസിപ്പിക്ക്യല്ലാണ്ട് ... '' ടോക്കണ്‍ നമ്പര്‍ ഏഴ് '' എന്നെ വിളിക്കുന്നുണ്ട് ... നീയും വാ ... ഡോക്ടര്‍ എന്താ പറയാ നോക്കാലോ ... ഡോക്ടര്‍ സൈനുദ്ദീന്‍ ... നല്ല ഡോക്ടര്‍ ആണെന്നാ പറഞ്ഞേ ... പ്രത്യേകിച്ചും സ്ത്രീ ജനങ്ങള്‍ക്ക് ... സത്യം ...
''ഇരിക്കു ...'' ഡോക്ടറുടെ ഉപചാരം . '' എന്താ പേര് ....? '' ''അനിത '' ''എന്താണ് അസുഖം ?'' '' സാര്‍ ഈയിടെയായി രാത്രി ഉറക്കം വളരെ കുറവാണ് ... ഉറങ്ങാന്‍ കഴിയുന്നില്ല '' ''അതെന്തു പറ്റി ...? അനിതക്കെന്താ ഉറങ്ങാന്‍ പറ്റാത്തെ ...'' '' അറിയില്ല സര്‍ .... ഇപ്പോള്‍ കുറച്ചു നാളായിട്ടാണ് ഇങ്ങനെ .... ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഓരോ കാര്യങ്ങള്‍ ചിന്തിച്ചു കൂട്ടുന്നു .... ഉറങ്ങാനേ പറ്റുന്നില്ല ...'' വാക്കുകളില്‍ പരമാവധി ആത്മാര്‍ത്ഥത ചാലിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചു . ''എന്താണ് അനിത ചിന്തിക്കുന്നത് ...?'' '' വീട്ടിലെ ഓരോ കാര്യങ്ങള്‍ തന്നെയാണ് ... തീരെ സമാധാനമില്ലാത്ത ഒരു ജീവിതമാണ് സാര്‍ എന്‍റേത് ...'' ''' അനിത കല്ല്യാണം കഴിഞ്ഞിട്ടിപ്പോള്‍ എത്ര നാളായി ...?'' നെറ്റിയിലെ സിന്ദൂരരേഖയില്‍ നോക്കിയായിരുന്നു ചോദ്യം . '' എട്ട് വര്‍ഷമായി സര്‍ ...'' ''എത്ര മക്കളുണ്ട് ...?'' ''

💬 Comments

View all comments