Chapter Title : സായാഹ്ന സൂര്യൻ 2 [വിനയൻ]
അവൾ അവൻ്റെ കരം ഗ്രഹിച്ചു കൊണ്ട് ചോദിച്ചു ........ ഏട്ടൻ ഇങ്ങോട്ട് എപ്പൊ വന്നു ? ഞാൻ ഇവിടെ ഉണ്ടെന്ന് ഏട്ടൻ എങ്ങനെ അറിഞ്ഞു ? എങ്ങനെ ഈ സ്ഥലം കണ്ടുപിടിച്ചു ? എൻ്റെ അമ്മക്ക് സുഖമാണോ ഏട്ടാ ? ഒറ്റ ശ്വാസത്തിൽ അവൾ ചോദിച്ച ചോദ്യങ്ങൾ എല്ലാം കേട്ട ശേഷം അവളെയും ചേർത്ത് പിടിച്ചു സോഫയിൽ ഇരുന്നു കൊണ്ട് അവൾ വീട് വിട്ട് പോയത് മുതൽ അവൻ ഇവിടെ എത്തിയത് വരെയുള്ള കാര്യങ്ങൾ അവളെ പറഞ്ഞു കേൾപ്പിച്ചു ........
മുഖം പൊതി കുനിഞ്ഞിരുന്ന് എല്ലാം കേട്ട ശേഷം കരഞ്ഞു കലങ്ങിയ കണ്ണുമായി നിവർന്നിരുന്ന അവൾ പറഞ്ഞു ....... എങ്കിലും അവസാനമായി എൻ്റെ അമ്മയെയും വല്യമ്മയെയും വല്യച്ഛനെയും എനിക്കൊന്ന് കാണാൻ കൂടി കഴിഞ്ഞില്ലല്ലോ ഏട്ടാ സാരമില്ല മോളെ ! ....... എല്ലാം വിധി എന്ന് കരുതി ക്ഷമിക്കാനെല്ലേ നമുക്ക് കഴിയൂ എന്ന് പറഞ്ഞ് അവൻ അവളെ ആശ്വസിപ്പി ച്ചു ......... സൗമ്യയേയും കൂട്ടി മുറ്റത്തേക്ക് ഇറങ്ങിയ ഭദ്രൻ ചോദിച്ചു അതിരിക്കട്ടെ മനോജിന് എന്താ സംഭവിച്ചത് ........
എട്ട് വർഷം മുമ്പ് ഈ ഗ്രാമത്തിൽ ഒരു വൈറൽ ഫിവർ ബാധിച്ചതാ ഏട്ടാ ! സാധാരണ പനി ആണെന്ന് കരുതി പച്ചില മരുന്നും കയ്യിലുള്ള മറ്റ് മരുന്നൊക്കെ കഴിച്ച് നടന്നു ......... മൂന്നു ദിവസം കഴിഞ്ഞ പ്പോൾ സംഗതി രൂക്ഷായി പഞ്ചായത്തിൽ നിന്ന് ആരോഗ്യ പ്രവർത്തകർ എത്തി രണ്ടു ദിവസം കൊണ്ട് കര്യങ്ങൾ നിയന്ത്രണത്തിൽ ആക്കി എങ്കിലും പനി നന്നായ് ബാധിച്ച നാല് പേർക്ക് ജീവൻ നഷ്ടമായി ......... നിർഭാഗ്യവശാൽ
💬 Comments
View all comments