0%

Chapter Title : സായാഹ്ന സൂര്യൻ 2 [വിനയൻ]

Author : വിനയൻ Read All Parts 72902

അതിലൊന്ന് എൻ്റെ മനോജേട്ടൻ ആയിരുന്നു ......... ഏട്ടൻ പറഞ്ഞ പോലെ എല്ലാം വിധി എന്ന് കരുതി സഹിക്കാനെല്ലേ നമുക്ക് കഴിയൂ ......... മുറ്റത്തേക്ക് ഇറങ്ങിയ അവൻ മെല്ലെ നടന്ന് പൂന്തോട്ടത്തിലെക്ക് കയറി വിടർന്നു നിന്ന പനിനീർ പൂവിനെ തഴുകി കൊണ്ട് ചോദിച്ചു ആരാ ഇതൊക്കെ പരിപാലിക്കുന്നത് ? ....... മോളാ ! പൂന്തോട്ടം അവളുടേതാ കൃഷി എൻ്റെയും എങ്കിലും ഇടക്ക് എന്നെ സഹായിക്കാൻ മോളും കൂടാറുണ്ട് മെല്ലേ അവൻ്റെ അടുത്തേക്ക് വന്ന സൗമ്യ ചോദിച്ചു ........

ഏട്ടാ രഞ്ജിനി ഷാഫിയെ കല്യാണം കഴിച്ചോ ? ....... ഇപ്പൊ അവളുടെ കൂടെ അവൻ തന്നെ ആണോ അതോ വേറെ ആരെങ്കിലും ഉണ്ടോ എന്നൊന്നും അറിയില്ല മോളെ അന്ന് ഞാൻ അവിടുന്നു ഇറങ്ങിയെ പിന്നെ ആ വഴി പോയിട്ടേ ഇല്ല ........ ഇടക്ക് രാമൻ വിളിക്കുമ്പോൾ അവിടുത്തെ വിശേഷങ്ങൾ പറയാറുണ്ട് അതെന്നെ ........ എന്നാലും അവളുടെ പേരിന് വീടും സ്ഥലവും ഏട്ടൻ എഴുതി വച്ചത് മണ്ടത്തരം ആയിപ്പോയി ........ എന്ത് ചെയ്യാനാ ഞാൻ അവളെ അത്രക്ക് വിശ്വസിച്ചു പോയി ! ഇനി എന്താ ഏട്ടൻ്റെ പ്ലാൻ ?......... ഈ ചാത്തൻ കൊല്ലി എനിക്ക് ഒത്തിരി അങ്ങ് ഇഷ്ടായി മോളെ ഇവിടുത്തെ ആൾക്കാരെയും എനിക്ക് ഇഷ്ടായി അധികവും ശുദ്ധ മനസ്കാർ ആണെന്ന് തോന്നുന്നു ...... ഇവിടെ തന്നെ തുടരാനാ എൻ്റെ പ്ലാൻ എൻ്റെ ബന്ധുക്ക ൾ എന്നെ ചതിക്കില്ല എന്ന് എനിക്ക് ഉറപ്പുണ്ട് അത് കൊണ്ട് ഇനിയുള്ള കാലം നിങ്ങളോടൊപ്പം ഞാനും ഉണ്ടാകും ......... അപ്പോ ജോലിയോ ? അത് ഞാൻ

💬 Comments

View all comments