Chapter Title : സായാഹ്ന സൂര്യൻ 2 [വിനയൻ]
ശേഷം ഈ വീടിൻ്റെ നെടും തൂണായിരുന്നു അമ്മ ! .........
ഞാൻ അതിരാവിലെ എഴുന്നറ്റ് ചായ ഉണ്ടാക്കി വച്ച് നേരെ കൃഷിയിടത്തിലേക്ക് പോകും പിന്നെ മോൾക്ക് കോളേജിൽ പോകാൻ നേരമേ വീട്ടിലേക്ക് വരൂ ........ ഒരേക്കർ പറമ്പും കൃഷിയും ഒക്കെ കണ്ട് അവർ തിരികെ വീട്ടിലേക്ക് വന്നു ........ രണ്ടു മുറിയും അടുക്കളയും വരാന്തയും ഉള്ള വീടായിരുന്നു അവരുടേത് അതിലെ ഒരു മുറി സൗമ്യയും അടുത്ത മുറിയിൽ മകൾ പൂജയും വീട്ടിൽ ഞങ്ങൾ അവളെ മീനാ ക്ഷിന്ന് വിളിക്കും .........
ഇന്ന് മുതൽ മോൾടെ മുറി ഏട്ടൻ്റേതാ ! അപ്പൊ മോളോ ? അവൾ എൻ്റെ കൂടെ കിടക്കും , അതൊന്നും വേണ്ട മോൾ അവളുടെ മുറിയിൽ തന്നെ കിടന്നോട്ടെ ഞാൻ പുറത്തേ വരാന്തയിൽ കിടന്നോളാം ......... വരാന്തയിലൊ നല്ല കഥയായി ഇവിടെ ചുട്ടു പൊള്ളുന്ന കുംഭം മീനം മാസത്തിൽ പോലും ഇടക്ക് മഴ പെയ്യുന്ന സ്ഥലാ മഴക്കാലത്ത് ആണേൽ പിന്നെ പറയേം വേണ്ട അത്രക്ക് മഴയും തണുപ്പും ആണ് . അത് കേട്ട അവൻ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു മോളേ സൗമ്യേ ! കശ്മീരിലെ മഞ്ഞ് മലകൾക്കിടയിൽ ജീവിച്ച എനിക്ക് എന്തു മഴ എന്തു തണുപ്പ് ഉപ്പോളം വരുമോ ഡീ ഉപ്പിലിട്ടത് അയ്യോ ഞാൻ ഇനി ഒന്നും പറയുന്നില്ലേ ഇത്രേം ദൂരം വന്നിട്ട് ഏട്ടനെ പുറത്ത് കിടത്തുന്നത് ആരെങ്കിലും കണ്ടാൽ അതിൻ്റെ നാണക്കേട് എനിക്കാ അത് കൊണ്ട് പറഞ്ഞതാണേ ഏട്ടാ എന്തായാലും മോള് വരട്ടെ എന്നിട്ട് തീരുമാനിക്കാം ......... ഏട്ടൻ ഡ്രസ്സ് മാറ്റ് ഞാൻ കഴിക്കാൻ
💬 Comments
View all comments