Chapter Title : സൗഹൃദം പക പ്രണയം [Gusthavo]
പൊടി പൊടിച്ചു എല്ലാം കഴിഞ്ഞ് പോകാൻ ഇറങ്ങുന്നതിന് മുന്നേ അവളെ ഒന്നുടെ കാണണം എന്നുണ്ടയിരുന്നു . വിച്ചുവില്ലതെ തന്നെ പുറത്തേക്കിറങ്ങി ഒന്ന് തപ്പി നോക്കി ഇല്ല പൊടി പോലും ഇല്ല . നിരാശ മുഖത്ത് പരന്നു കിടന്നു.
"ഹായ് ... " ഒരു മൃദുവായ ശബ്ദം തിരിഞ്ഞ് നോക്കിയപ്പോൾ
ദേ മുന്നിൽ നിൽക്കുന്നു എൻ്റെ മൽഗോവാ അവളെ കണ്ടതും തല്ലുമാലയിൽ പാത്തുനെ കണ്ട വസിമിനെ പോലെ എൻ്റെ കണ്ണൊന്നു തിളങ്ങി മുഖത്ത് ഒരു പാൽ പുഞ്ചിരിയും.
"ഹ്ര്വയ് " വരണ്ട തൊണ്ട പണി തന്നു
അവള് ചുറ്റും ഒന്ന് നോക്കി
"എൻ്റെ പേര് മെർലിൻ എന്ന ... പിന്നെ എനിക്ക് ഇൻസ്റ്റ ഒന്നും ഇല്ലട്ടോ"
"നേരത്തെ പിന്നെന്താ നേരെ സംസാരിക്കാതിരുന്നത് " എൻ്റെ പരിഭവം ഞാൻ അറിയിച്ചു
"എൻ്റെ ബ്രദർ എന്നെ നോക്കുന്നുണ്ടായിരുന്നു അതാ "
"ആണോ എന്നാ സീൻ ഇല്ല" ഒരു ഉളുപ്പും ഇല്ലാതെ ഞാൻ പറഞ്ഞു
"ഇപ്പൊ ആരും നോകുന്നില്ലല്ലോ അല്ലേ" പുതിയ ഒരു അസ്ത്രത്തിൻ്റെ മുന മിനുക്കി ഞാൻ ചോദിച്ചു
"ഇല്ല " നല്ല ഒരു ചിരിയിൽ പൊതിഞ്ഞവൾ മറുപടി തന്നു
"എന്നാ നമ്പർ തരുമോ " കണ്ണിൽ തന്നെ നോക്കി ചോദിച്ചു
"അത് വേണോ" ദുർബലമായ ഒരു എതിർപ്പ്
"ചുമ്മാ താടോ"
ചുറ്റുമൊന്ന് കണ്ണോടിച്ചവൾ ഫോൺ കയ്യിലെടുത്തു
"ആരേലും കാണുന്നതിന് മുന്നേ നമ്പർ പറയൂ ഞാൻ മിസ്സ് കോൾ അടിക്കാം"
ഇത്തവണ ഉന്നം പിഴച്ചില്ല എന്ന് മനസിലായി. വല്ലാത്തൊരു സന്തോഷത്തോടെ ഞാൻ നമ്പർ കൊടുത്തു . മിസ്സ് കോളും വന്നു. മോനെ
💬 Comments
View all comments