0%

Chapter Title : സൗഹൃദം പക പ്രണയം [Gusthavo]

Author : Gusthavo Read All Parts 978

കല്യാണ മഹാമഹം എല്ലാവരും കൂടെ പൊലിപ്പിച്ചു അന്നത്തെ ദിവസം ഫുൾ ഹാളിലും വീട്ടിലുമായി കഴിച്ചു. തിരിച്ചു റൂമിലേക്ക് എത്തുമ്പോൾ എല്ലാവരും പകുതി ചത്തിരുന്നു. കുളിയും നനയും ഒന്നും ഇല്ല ഡ്രസ്സ് പോലും മാറ്റാതെ അങ്ങനെ തന്നെ കിടന്നു. പിറ്റെ ദിവസം ജോജോനെ ബുദ്ധിമുട്ടിക്കാൻ നിന്നില്ല ഒരു കോൾ വിളിച്ചു അവനോട് ഞങ്ങളൊക്കെ ഒന്ന് കറങ്ങി വരാം എന്ന് പറഞ്ഞു . പുറത്തേക്ക് ഒക്കെ ഇറങ്ങി ഫോർട്ട് കൊച്ചി , മട്ടാഞ്ചേരി ,മറയിൻ ഡ്രൈവ്, ലുലു എന്ന് വേണ്ട എല്ലാ മെയിൻ സ്പോടിലും കേറി ഇറങ്ങി . വൈകുന്നേരമാണ് റൂമിൽ എത്തുന്നത് . നേരെ ജോജോനെ വിളിച്ചു
" മയിരാ എവിടുണ്ട്"
" മോനെ ഞാൻ പപ്പയാ..."
മൂഞ്ചി കോപ്പ്..
"സോറി അങ്കിൾ അവൻ എവിടെ " മൂഞ്ചിയ മൂഞ്ചൽ പുറത്ത് കാണിക്കാതെ ഞാൻ പറഞ്ഞൊപ്പിച്ചു
"ഇപ്പൊ വിളിക്കാം കേട്ടോ"
ഒരു 2 മിനുട്ട് ഹോൾഡ് ചെയ്ത ശേഷം അവൻ വന്ന് ഫോൺ എടുത്തു
"പറയട"
" ഞങ്ങൾ തെറിക്കുവ നിന്നെ എവിടെ വന്ന കിട്ടും "
"വീട്ടിലുണ്ട് വാട"
കോളും കട്ട് ചെയ്ത് പാക്കിംഗ് തുടങ്ങി . എല്ലവന്മരും സകലമാന ജാഗരസംഗമ വസ്തുക്കളും ബാഗിൽ കുത്തികേറ്റി പോകാൻ റെഡി ആയി. കീ റിസപ്ഷനിൽ കൊടുത്ത് നേരെ വീട്ടിലേക്ക് വച്ച് പിടിച്ചു. അവിടെ ടോട്ടൽ ഫാമിലി ഉണ്ടായിരുന്നു കൂട്ടത്തിൽ നൻസിയും. എന്നെ കണ്ടപ്പോ തന്നെ അവളുടെ ഫേസ് ഒന്നു തെളിഞ്ഞു. അത് ശ്രദ്ധിച്ച വിച്ചു എന്നെ നോക്കി കണ്ണിറുക്കി കാണിച്ചു. ഞങ്ങൾ എല്ലരും കൂടെ അകത്ത് കേറി .

💬 Comments

View all comments