Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 4 [SmiTHA]
കഴിയുന്നത്ര ശ്രമിച്ചു. എങ്കിലും അതിന്റെ അനുരണനങ്ങൾ അല്പമെങ്കിലും ദൃശ്യമായി. അതിലേക്ക് അവൾ ഒരു കുസൃതി നോട്ടമെറിഞ്ഞു.
നാശം! ഇവൾ കളിപ്പിച്ച് രസിപ്പിക്കുകയാണ്!
എന്തെങ്കിലുമാകട്ടെ! നല്ല ഒരോട്ടമാണ്. അത് കളയണ്ട!
അവളോടൊപ്പം അയാൾ റെസ്റ്റോറന്റിലേക്ക് കയറി. വളരെ മൃദുവായ, നനുത്ത, ഉള്ള് തൊടുന്ന സരായിക്കി സംഗീതം നിറഞ്ഞ സുഖമുള്ള തണുപ്പ് നിറഞ്ഞ ഉൾഭാഗം. ഭിത്തിയിൽ പാഷ്തൂൺ, ബലൂചി പാരമ്പര്യം വിളിച്ചുപറയുന്ന മനോഹരമായ വലിയ പെയിന്റിങ്ങുകൾ.
"എന്താ ഓർഡർ ചെയ്യേണ്ടത്?"
മെനുവിലേക്ക് വിശദമായി കണ്ണുകളയച്ച് എതിരെയിരിക്കുന്ന തന്റെ സുന്ദരിയായ കസ്റ്റമറോട് അയാൾ ചോദിച്ചു.
"നിങ്ങൾ ഓർഡർ ചെയ്തോളൂ,"
അവൾ പറഞ്ഞു.
"നല്ല ഭക്ഷണപ്രേമിയാണ് എന്ന് കണ്ടാലറിയാം. അപ്പോൾ നിങ്ങൾ ഓർഡർ ചെയ്യുന്നതൊന്നും മോശമാകാനിടയില്ല,"
അയാളെ കണ്ണുകൾ കൊണ്ടളന്ന് അവൾ പറഞ്ഞു.
ഇനി അവളോട് കൊഞ്ചാൻ നിൽക്കണോ? അയാളൊന്ന് സംശയിച്ചു. സാരമില്ല. ഇനിയും ഇവൾ കറാച്ചിയിൽ വരും. അപ്പോഴും തന്റെയടുത്തേക്ക് വരണം. അത് നഷ്ട്ടപ്പെടുത്തിക്കൂടാ.
"സാഹിബയെക്കണ്ടാലും അറിയാം,"
വീണ്ടും കണ്ണുകൾ കൊണ്ട് അവളുടെ മാറിടം അളന്നുകൊണ്ട് അയാൾ പറഞ്ഞു.
"ലാഹോറി ബീഫ് കറാഹി, ഗോബി ആലു, സീഖ് കെബാബ് ... മക്കാ കി റോട്ടി...?"
അയാൾ ചോദ്യരൂപത്തിൽ അവളെ നോക്കി.
"ഗ്രേറ്റ്!"
അവൾ വിസ്മയത്തോടെ പറഞ്ഞു.
"എന്റെയും ഫേവറിറ്റാണ് ഇപ്പറഞ്ഞതൊക്കെ..."
കഴിക്കുമ്പോൾ പലതവണ അവരുടെ കണ്ണുകൾ കൂട്ടിമുട്ടി. ചിലനേരങ്ങളിൽ പരിസരം മറന്ന് അവർ പരസ്പ്പരം നോക്കി നിൽക്കുകപോലും ചെയ്തു.
"എന്താ?"
ഒരു വേള അവൾ ചോദിച്ചു.
"സാഹിബ...കഴിക്കുന്നത് കാണാൻ നല്ല ഭംഗി..."
മനോഹരമായ ഒരു നാണം അവളിൽ വിടർന്നു.
"എല്ലാവരും കഴിക്കുന്നത് പോലെയല്ലേ ഞാൻ കഴിക്കുന്നുള്ളൂ?"
"അല്ലെന്നാണ് എനിക്ക് തോന്നുന്നത്..."
അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
"വളരെ സുന്ദരമാണ് അത് കാണാൻ...സാഹിബ വളരെ സുന്ദരിയായതിനാലാവാം..."
പറഞ്ഞ് കഴിഞ്ഞാണ് അൽപ്പം കൂടിപ്പോയോ എന്നയാൾ സംശയിച്ചത്. അയാൾ അവളെ ഒന്ന് പാളി നോക്കി.
അയാൾ വിസ്മിതനായി.
അത്ര മനോഹരമായ നാണം അയാൾ മുമ്പ് ഒരു പെണ്ണിലും കണ്ടിട്ടുണ്ടായിരുന്നില്ല.
സ്വപ്നം പൂക്കുന്ന കണ്ണുകൾ.
കാമുകന്റെ നിനവുകളെയും അവൻ കാണുന്ന സ്വപ്നങ്ങളെയും തിരിച്ചറിയുന്ന കണ്ണുകൾ.
ഒരു ഈറൻ കാറ്റ് തന്നെ തഴുകുന്നത് അയാൾ അറിഞ്ഞു.
കണ്ണിമയ്ക്കാതെ അയാൾ അവളെ തന്നെ
💬 Comments
View all comments