Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 12 [Alby]
ഒന്ന് ഉറങ്ങട്ടെ കുട്ടാ.അടങ്ങിക്കിടന്നെ
ചേച്ചി ഒന്ന് മാറിയെ,ഇതെന്താ ഈ കാട്ടണേ.
വീണ ഒന്ന് കണ്ണ് തിരുമ്മിനോക്കി. ശംഭു അസ്വസ്ഥനായി കാണപ്പെട്ടു. അവന് ഒന്നനങ്ങാൻ സാധിക്കുമായി രുന്നില്ല.അവളുടെ ഒരു കാൽ അവന്റെ കാലുകൾക്ക് മീതെയാണ്. "എണീറ്റോ"അല്പം ഉറക്കച്ചടവോടെ അവൾ ചോദിച്ചു. "ചുമ്മാ നിന്റെ കൂടെ കിടന്നതാ.ഒന്ന് മയങ്ങിപ്പോയി.മരുന്നിന്റെ ക്ഷീണം ഉണ്ടാവും.ഉറങ്ങിക്കോട്ടേന്ന് വച്ചു"
വീണയത് പറയുമ്പോൾ അവന്റെ കണ്ണ് നിറഞ്ഞിരുന്നു."എന്തിനാ എന്റെ ചെക്കൻ കരയുന്നെ"
ചേച്ചിയെന്തിനാ??? അവന് മുഴുവനും പറയാൻ കഴിഞ്ഞില്ല.
ഞാൻ എന്റെ ചെക്കന്റെ കൂടെയാ, ആണൊരുത്തന്റെ കൂടെയാ കിടന്നെ. ചുമ്മാ കിടന്നതല്ലെയുള്ളൂ.
എന്തിനാ ചേച്ചി എന്നെ.....
ഇഷ്ട്ടപ്പെട്ട പുരുഷനാ നീ.സമൂഹം തെറ്റെന്നു പറയും.പക്ഷെ എനിക്ക് ഇപ്പോൾ ഇതാ ശരി.പ്രായത്തിൽ ഇളയതാ നീ.പക്ഷെ ഒരു ഇരുപത്തി രണ്ടു കാരനെക്കാൾ പക്വത നീ കാട്ടുന്നു.കെയർ ചെയ്യുന്നു.അതാണ് എന്നെ ആകർഷിച്ചത്.
ഒന്ന് വിട് ചേച്ചി.....പ്ലീസ്.
ഇപ്പോൾ നിന്നെ വിടാൻ ഉദ്ദേശമില്ല. എനിക്ക് സംസാരിക്കണം.പറയ് നീ എന്താ നിന്റെ പ്രശ്നം.എന്റെ കാര്യം നിന്നോട് തുറന്നുപറഞ്ഞില്ലേ ഞാൻ. ജീവിതത്തിൽ ദുരിതം മാത്രം കിട്ടിയ ഞാൻ ഒരിറ്റു സ്നേഹം,പരിഗണന ആഗ്രഹിക്കുന്നത് എങ്ങനെ തെറ്റാവും.
ചേച്ചി എന്തൊക്കെ പറഞ്ഞാലും എങ്ങനെ കൂട്ടിക്കിഴിച്ചാലും ചേച്ചിക്ക് ഞാൻ ചേരില്ല.എനിക്കീ വീടിനോട് ഒരു കടപ്പാടുണ്ട്.അത് വിട്ടു കൂടെ വരാൻ ബുദ്ധിമുട്ടാ.ഒന്നുണ്ട് ചേച്ചിക്ക് ഒപ്പം ഉണ്ടാവും.ലക്ഷ്യം നേടുന്നവരെ.
അതിന് ശേഷവും വേണമെന്ന എന്റെ ആഗ്രഹം.അതിനോട് മുഖംതിരിച്ചു നിൽക്കുന്നതിന് മേൽപ്പറഞ്ഞ ഒരു കാരണവും എനിക്ക് സ്വീകാര്യമല്ല
ചേച്ചി,എന്നേക്കാൾ പടിപ്പുണ്ട്.ലോകം കണ്ടയാളാ.ആ ചേച്ചിയിങ്ങനെ.
അതെ നീ പറഞ്ഞത് ശരിയാ.ഒപ്പം നല്ല ജീവിതം കിട്ടിയെന്നു കരുതിയ വീട്ടുകാർക്കും തെറ്റി.അതാ എനിക്ക് തീരുമാനം വിട്ടുതന്നത്. അത് എന്ത് തന്നെയായാലും
💬 Comments
View all comments