Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 28 [Alby]
ഘാദം പിന്നിൽ തനിക്കുപിറകെ ഉണ്ടെന്നുള്ള സത്യം അവൻ തിരിച്ചറിഞ്ഞു.കൃത്യമായി അയാൾ അവിടെയെത്തിയതിൽ നിന്നുതന്നെ അവനത് വ്യക്തമായതുമാണ്.
തന്റെ പ്രവർത്തികളുടെ പങ്ക് പറ്റാൻ കൂട്ട് നിന്നിരുന്നവൻ ഇന്നില്ല എന്ന സത്യം അവനെ കുറച്ചൊന്നുമല്ല അസ്വസ്ഥനാക്കിയത്.ഇനി തനിക്ക് താൻ മാത്രം.തത്കാലം ചെട്ടിയാരുടെ കണ്ണിൽ പെടാതെ നോക്കണം ഒപ്പം താൻ ഉദ്ദേശിച്ചതുപോലെ നടക്കുകയും വേണം.നിവൃത്തിയില്ല എങ്കിൽ വില്ല്യമിനോട് പറഞ്ഞത് പോലെ ചെട്ടിയാരെ കൊല്ലുക എന്ന് തന്നെ അവനുറപ്പിച്ചു.
*****
സുരയുടെ താവളത്തിൽ ആകെ പരിഭ്രാന്തയായി കഴിയുകയാണ് ചിത്ര
കണ്ണുകൾ കൊണ്ട് ചിലരും മറ്റു ചിലർ വാക്കുകൾ കൊണ്ടും അവളെ ബലാൽക്കാരം ചെയ്തുകൊണ്ടിരുന്നു.ഈ നായ്ക്കൾ എന്നെ പിച്ചിച്ചീന്തുമൊ എന്ന ഭയത്താൽ ഉറക്കംപോലും നഷ്ട്ടപ്പെട്ട രാത്രികളായിരുന്നു അവൾക്ക്.ആഹാരം പോലും ഇറക്കാൻ ബുദ്ധിമുട്ട് തോന്നുന്ന സ്ഥിതി.
"ടീച്ചറെ........ആരുടെ കൂടെ കിടന്നാലും അത് ടീച്ചറുടെ സ്വകാര്യം.
ഇവൻമാരുടെ കാട്ടായം കണ്ടു പേടിക്കണ്ട.ഒരുത്തനും തൊടില്ല. അതിന് കമാൽ ഗ്യാരന്റി.ഭക്ഷണം കഴിക്കാതെയോ ഉറങ്ങാതെയോ ഇരുന്നിട്ട് കാര്യമില്ല.കുറച്ചു നാൾ സഹകരിച്ചേ മതിയാവൂ.കാരണം ഞങ്ങളുടെ രക്ഷ നോക്കിയേ പറ്റൂ.
എല്ലാം ശരിയാക്കുന്നത് എപ്പോഴോ അന്ന് പുറം ലോകം കാണാം"
ഒരു രാത്രി ഭക്ഷണം പോലും ഉപേക്ഷിച്ചു ഉറങ്ങാതെയിരിക്കുന്ന ചിത്രയോടുള്ള കമാലിന്റെ വാക്കുകളായിരുന്നു അത്.
*****
സമയം അതിക്രമിച്ചിരുന്നു.രാത്രി കത്തിനിൽക്കുന്ന സമയം.പൂർണ്ണ ചന്ദ്രൻ നൽകുന്ന വെള്ളിവെളിച്ചം എങ്ങും പരന്നുകിടക്കുന്നു.എങ്ങും ചീവീട് കരയുന്ന ശബ്ദം കേൾക്കാം.
ഏതോ ഒരു മരക്കൊമ്പിൽ മൂങ്ങ ഇരുന്നു മോങ്ങുന്നുണ്ട്.ഇവയുടെ അകമ്പടിയോടെയാണ് ആ കാർ ഗേറ്റിന് മുന്നിൽ വന്നുനിന്നത്.
വന്നയാൾ ഗേറ്റ് തുറന്ന് അകത്തേക്ക് കയറി.ഉള്ളിൽ നിന്നുള്ള ഓടാമ്പൽ ഇട്ടിരുന്നുവെങ്കിലും കയ്യെത്തിച്ചു തുറന്ന് ഒരുവിധം അയാൾ അകത്തു കയറുകയായിരുന്നു.ഉമ്മറത്തേക്ക് കയറുന്ന പടികൾക്ക്
💬 Comments
View all comments