0%

Chapter Title : ശിശിര പുഷ്പ്പം 18 [ smitha ]

Author : സ്മിത Read All Parts 328

മാഡം...ഹഹഹ...പിന്നെ നമ്മുടെ സംഗീതാ മാഡം...അവസാനം നമ്മുടെ ഈ ചുന്തരി ശിങ്കാരി വാവ മിനിക്കുട്ടി..." ഷാരോണ്‍ മിനിയെ വട്ടം പിടിച്ചു. "ഓ! ഞാന്‍ പാവം!" മിനി ചിരിച്ചു. "ജസ്റ്റ് എ ജ്യൂനിയര്‍ ആര്‍ട്ടിസ്റ്റ്!" എല്ലാവരും ചിരിച്ചു. പാര്‍ട്ടിയുടെ മദ്ധ്യേ റഫീക്ക് ആണ് പറഞ്ഞത്. "എബിയ്ക്ക് പോസ്റ്റ്‌ ഇവിടെത്തന്നെയാണ്. പോസ്റ്റ്‌ എന്താണ് എന്നറിയാല്ലോ, അല്ലേ?" "ഡി സി പി; അല്ലേ സാര്‍?" ഷെല്ലി ചോദിച്ചു. "യെസ്," റഫീഖ് പുഞ്ചിരിയോടെ എബിയുടെ തോളില്‍ തട്ടി. എബി ചിരിച്ചു. "എന്താ എബി?" നന്ദകുമാര്‍ ചോദിച്ചു. "പുതുതായി പോലീസ് ആകുന്ന്‍ ആരുടെയും ആഗ്രഹം ആക്ഷന്‍ ഹീറോ ബിജു ആകാനാരിക്കും," എബി പറഞ്ഞു. "ഡെയര്‍ ഡെവിള്‍. അണ്‍കോംപ്രമൈസിംഗ്. അണ്‍കറപ്റ്റഡ്. ഇതിപ്പോള്‍ ആദ്യത്തെ പോസ്റ്റിങ്ങില്‍ പോലും ചെറിയ ഒരു കറപ്ഷന്‍ സംഭവിച്ചിട്ടുണ്ട്..." റഫീക്ക് ഒഴികെ മറ്റുള്ളവര്‍ എബിയെ മനസ്സിലാകാതെ നോക്കി. "ഇന്ത്യാ ടൈംസിന്‍റെ മാനേജിംഗ് ഡയറകറ്റര്‍ അശോക്‌ മേത്തയുടെ ഓഫീസിലേക്ക് ഒരു ഫോണ്‍ കോള്‍" റഫീഖ് തുടര്‍ന്നു. "ഫോണ്‍ ചെയ്തത് അവരുടെ മോസ്റ്റ്‌ വാല്യുബിള്‍ അസ്സെറ്റ് റഫീഖ്. ആവശ്യം എന്നെ ഈ നഗരത്തില്‍ത്തന്നെ പോസ്റ്റ്‌ ചെയ്യണം. അശോക്‌ മേത്ത സുഹൃത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അലോക് ചൌഹാനെ വിളിക്കുന്നു. അലോക് ചൌഹാന്‍ മുഖ്യമന്ത്രി ഫ്രാന്‍സിസ് സിറിയക്കിനെ വിളിക്കുന്നു. പോസ്റ്റ്‌ പക്കാ..." "അതിന് ഇത്രേം വളഞ്ഞ് മൂക്കേ പിടിക്കണ്ട ആവശ്യം ഒണ്ടാരുന്നോ?" ഷെല്ലി റഫീഖിനോട് ചോദിച്ചു. "ഷാരോണ്‍ നമ്മുടെ കൂടെ ഉള്ളപ്പോള്‍?" "വളഞ്ഞ് മൂക്കേ പിടിക്കണ്ട എന്ന്‍ വെച്ചാ എന്താ?" മിനി ആരും കേള്‍ക്കാതെ ഷെല്ലിയോട് ചോദിച്ചു. "എന്ന്‍ വെച്ചാ കഷ്ടപ്പെടുക," ഷെല്ലി പറഞ്ഞു. ഷെല്ലി," അത് കേട്ട് ഷാരോണ്‍ പറഞ്ഞു. "നീയാദ്യം മിനിക്ക് ഒരു മലയാളം ട്യൂട്ടറെ ഏര്‍പ്പാടാക്ക്. അല്ലെങ്കി മിനി ഷെല്ലിയ്ക്ക് ഒരു ഹിന്ദി -തെലുങ്ക് ട്യൂട്ടറെയായാലും മതി... " എല്ലാവരും ചിരിച്ചു. "പിന്നേ," മിനി പ്രതിഷേധിച്ചു. "എനിക്ക് മലയാളമൊക്കെയറിയാം," അവള്‍ പറഞ്ഞു. "ഇങ്ങനത്തെ മലയാളം ആണ് പ്രശ്നം . വളഞ്ഞ് മൂക്കേല്‍ പിടിക്കുക. തേടിയ വള്ളി കാലില്‍ ചുറ്റുക. അത് പോലത്തെ. അല്ല, എന്താ ഈ തേടിയ വള്ളി കാലില്‍ ചുറ്റുക എന്ന്‍ പറഞ്ഞാല്‍?" "അത്

💬 Comments

View all comments