0%

Chapter Title : ശിശിര പുഷ്പ്പം 18 [ smitha ]

Author : സ്മിത Read All Parts 328

മോളൂ," നിഷ വിശദീകരിച്ചു. "നമ്മള്‍ ഏതെങ്കിലും ഒരു വള്ളി അന്വേഷിക്കുവാണ് എന്നിരിക്കട്ടെ...." "എന്തിനാ നമ്മള്‍ വള്ളി അന്വേഷിക്കുന്നെ?" മിനി ചോദിച്ചു. "അതിപ്പം നമ്മള്‍ ഇടുന്ന സാന്‍ഡല്‍സില്ലേ, ചെരിപ്പ്? അതിന്‍റെ വള്ളി പോട്ടിപ്പോയി. അല്ലെങ്കില്‍ പശുവിനെ കെട്ടുന്ന വള്ളിയില്ലേ...?" "പശുവിനെ വള്ളിയിലാണോ കെട്ടുന്നേ?" റഫീക്ക് ചോദിച്ചു. "ഫസ്റ്റ്‌ പാര്‍ട്ടിയാ മിനിയെ മലയാളം പഠിപ്പിക്കുന്നെ!" "പിന്നെ പശുവിനെ എങ്ങനെയാ കെട്ടുന്നേ?" നിഷ ദേഷ്യം വരുത്തി റഫീഖിനോട് ചോദിച്ചു. "എടീ പോത്തേ, പശൂനെ കെട്ടുന്ന കയറുകൊണ്ടാ," "കയറും വള്ളീം ഒന്നല്ലേ?" നിഷ ചോദിച്ചു. "പണ്ട് എന്നോട് പശു കടിക്കുമോ എന്ന്‍ ചോദിച്ച ആളാ," റഫീഖ് പറഞ്ഞു. "പണ്ട് ഒരു വില്ലേജില്‍ പോയപ്പം. നീണ്ട കൊമ്പുള്ള ഒരു കാള നിക്കുന്നത് കണ്ട്‌ ഇവള്‍ പേടിച്ചു. എന്നിട്ട് എന്നോട് ചോദിച്ചു. റഫീഖെ റഫീഖേ ആ പശു നമ്മളെ കടിക്കുവോ?" "പിന്നെ..." മറ്റുള്ളവരുടെ ചിരിക്കിടയില്‍ സ്വയം ചിരിച്ചുകൊണ്ട് നിഷ റഫീഖിന്‍റെ നേരെ കൈയുയര്‍ത്തി. "അന്ന്‍ എനിക്ക് അത്രയും മലയാളമേ അറിയുമായിരുന്നുള്ളൂ..." "അതേയതേ..." റഫീഖ് ചിരിച്ചു. "നല്ല രസവാരുന്നു അന്നത്തെ നിന്‍റെ മലയാളം. നിഷേ നീയെവിടെയാ എന്ന്‍ ചോദിച്ചാല്‍ നല്ല ശുദ്ധ മലയാളത്തില്‍ ഞാന്‍ ഹാളില്‍ നില്‍ക്കുന്നു എന്ന്‍ പറയും. എന്ത് ചെയ്യുവാ എന്ന്‍ ചോദിച്ചാല്‍ ഞാന്‍ ടീ വി നോക്കുന്നു എന്ന്‍ പറയും..." "നിന്‍റെ ഹിന്ദിയെക്കാള്‍ നല്ലതാരുന്നു എന്‍റെ മലയാളം," നിഷ തിരിച്ചടിച്ചു. "വീട്ടില്‍ അന്ന്‍ ഡിഷ്‌ വാഷ് ചെയ്യാന്‍ വരുന്ന കൊച്ച് പെണ്ണിനോട് ആപ് കഹാ രഹഥീ ഹും എന്ന്‍ ചോദിക്കും. നൈബര്‍ ആയ കമ്മീഷണര്‍ സാറിനോട് തൂ കൈസാ ഹും എന്ന്‍ ചോദിച്ക്കും. എല്ലാത്തിനും ഹും എന്നെ പറയൂ..." മുറിയില്‍ ഉച്ചത്തില്‍ ചിരിയലകളുതിര്‍ന്നു. പാര്‍ട്ടിക്കിടയില്‍ എന്തോ ഓര്‍ത്ത് റഫീഖ് പെട്ടെന്ന് പറഞ്ഞു. "എന്‍റെ ഇവുടുത്തെ സ്റ്റോറി ഏകദേശം കമ്പ്ലീറ്റ് ആയി. അടുത്ത അസൈന്മെന്റ് ലണ്ടനില്‍ ആണ്..." എല്ലാവരുടെയും മുഖത്ത് മ്ലാനത പരന്നു. "സാര്‍," മിനി ചോദിച്ചു. "കമ്പ്ലീറ്റ് ആയി എന്ന്‍ പറഞ്ഞാല്‍? ഇനി എത്ര ദിവസംകൂടി?" "മാക്സിമം രണ്ട് ദിവസം," "അപ്പോള്‍...." ഷെല്ലി സംശയിച്ചു. "അന്വേഷിച്ചതൊക്കെ കിട്ടിയോ?" "ഏകദേശം...." റഫീഖ് പുഞ്ചിരിച്ചു. "അപ്പോള്‍ അടുത്ത

💬 Comments

View all comments