Chapter Title : ശിശിര പുഷ്പ്പം 2 [ smitha ]
ശബ്ദമുയര്‍ത്തി. "ഞാനെന്നാ പള്ളീലച്ചനോ? പെന്തക്കോസ്ത് പാസ്റ്ററോ? എടീ അവളൊരു തല തെറിച്ച വിത്താ. കണ്ടാലറിയാം." "എന്ത് കണ്ടാലറിയാം?" അവള് പുഞ്ചിരിയോടെ ചോദിച്ചു. "ഇതാണോ?' ചോദ്യം കഴിഞ്ഞ് അവള് കണ്ണിറുക്കിക്കാണിച്ചു. "നീ പോടീ,അത് നിന്റെ മന്ത്രിപുത്രന് കെട്ട്യോനെപ്പോയി കാണിക്ക്," പെട്ടെന്ന് അവളുടെ മുഖം വാടി. "എന്താടി?" "എന്റെ ഷെല്ലി ഈയിടെയായി അവന്റെ ലാങ്ങുവേജ് ഒക്കെ മഹാ വഷളാ," "എടീ അത്..നീ അവനു അവകാശപ്പെട്ടതല്ലേ? ആ ഒരു അവകാശബോധം. അതൊക്കെയാരിക്കും." "ഞാനെന്നാ ഭരണഘടനേലെ മൌലികാവകാശങ്ങളില്‍ ഒന്നോ? നീയൊന്ന് പോടാ. വളിപ്പ് വര്‍ത്താനം ഏത് നേരോം. അതൊന്നും എനിക്ക് ഇഷ്ടമല്ല." "വളിപ്പ് വര്‍ത്താനം? എടീ അവന് ഒരു രാഷ്ട്രീയക്കാരന് അല്ലേ? അത് സാധരണയാ," "അപ്പം നീയും രാഷ്ട്രീയക്കാരനല്ലേ?" "പോടീ നീയെന്നാ വിചാരിച്ചെ? ഞാന്‍ രാഷ്ട്രീയം തൊഴിലാക്കിയെടുക്കാന്‍ പോകുവാന്നോ? ഒരിക്കലുമില്ല." അവന് ഗൌരവത്തോടെ പറഞ്ഞു. "അവനെന്നാ ചീത്തയൊക്കെയാ പറയുന്നെ? സെക്സാണോ?" അവള് ഒരു നിമിഷം ലജ്ജിച്ചു. "ഈ ആള്ക്കാര് വഴക്കൊണ്ടാക്കുമ്പം പറയുന്ന ചീത്തവാക്കൊക്കെയില്ലേ. പിന്നെയെപ്പഴും എന്റെ ഇവിടെ..." അവള് സ്വന്തം മാറിലേക്ക് നോക്കി. "എന്റെ ഷാരോണ്‍," അവന് അവളുടെ തോളില്‍പ്പിടിച്ചു. "എടീ ഭാവി ഭര്‍ത്താവെന്നു പറയുമ്പോള്‍ നിന്റെയെല്ലാം അവനു സ്വന്തവാ മോളെ...അവന്റെ നോട്ടോം വാക്കും നിനക്കിഷ്ട്ടപ്പെടുന്നില്ല എന്ന് വെച്ചാ നീ അവനെ സ്നേഹിക്കുന്നില്ല എന്നാ അര്‍ഥം. പിന്നെന്തിന് അവന്റെ മന്ത്രിയപ്പന്‍ അവന് വേണ്ടി നിന്നെ പ്രൊപ്പോസല്‍ ചെയ്തപ്പോള്‍ നീ സമ്മതിച്ചു?" "എനിക്കറിയില ഷെല്ലി," അവള് ദൈന്യസ്വരത്തോടെ പറഞ്ഞു. "അന്ന് അവന്റെ പാപ്പാ എന്നെ അവന് വേണ്ടി ചോദിച്ചപ്പം ...മറുത്തുപറയാന്‍ പറ്റീല്ല.." ഷെല്ലിയ്ക്കും വിഷമായി. "ഷെല്ലി എന്ന് വെച്ച് ഞാന്‍ അവനെ കെട്ടാതെയിരിക്കുവൊന്നുമില്ല. എന്റെ
💬 Comments
View all comments