Chapter Title : ശിശിര പുഷ്പ്പം 2 [ smitha ]
കണ്ടതാ," തുടര്‍ന്ന് അവന് തലേ ദിവസം താന്‍ മിനിയെ ക്ലാസ് മുറിയില്‍ വെച്ച് കണ്ടതിന്റെ വിശദാംശങ്ങള്‍ ഷാരോണിനോട് വിശദീകരിച്ചു. അന്ന് അവള് കലികയറി ബാഗ് എടുത്ത് ക്ലാസ് മുറിവിട്ട് പോകുമ്പോള്‍ ഒരു സിറിഞ്ച് താഴെ വീണിരുന്നു. അത് അവള് അറിയുകയുണ്ടായില്ല. ഷെല്ലി അതെടുതിരുന്നു. "എനിക്ക് എന്തോ പേടി തോന്നുന്നു, ഷെല്ലി," "എന്തിന്?" അവന് പെട്ടെന്ന് ചോദിച്ചു. "അവള് നിന്റെ കുഞ്ഞമ്മേടെ മോള് ഒന്നുവല്ലല്ലോ? ആണോ? അവള് അവള്ടെ പാട് നോക്കിപ്പോട്ടെടീ. നീയെന്തിനാ വെറുതെ ടെന്‍ഷനടിക്കുന്നെ?" "നല്ല സാമൂഹ്യബോധം! ഒരു എസ് എഫ് കേക്കാരന്‍ തന്നെ ഇത് പറയണം!" അവള് നീരസത്തോടെ പറഞ്ഞു. അവള് ശരിക്കും അദ്ഭുതപ്പെടുകതന്നെ ചെയ്തു. സാധാരണ ഗതിയില്‍ ഈ സംഭവം ഷെല്ലിയെ അസ്വസ്ഥനാക്കേണ്ടതാണ്. തനിക്ക് ചുറ്റുമുള്ളവരുടെ, പ്രത്യേകിച്ച് കൂട്ടുകാരുടെ പ്രശ്നങ്ങളും വേദനകളും സ്വന്തം പ്രശ്നങ്ങളും വേദനകളുമായി ഏറ്റെടുക്കുന്നവനാണ് ഷെല്ലി. അവന്റെ സ്വന്തം പ്രശ്നങ്ങളാകട്ടെ, തന്നോടല്ലാതെ, മറ്റാരോടും അവന് പങ്കുവെച്ചിട്ടുമില്ല. അക്കാരണത്താല്‍, അപ്രതീക്ഷിതമായി, അവനില്‍ നിന്നും നിസ്സംഗതയും അവഗണനയുമുണ്ടായപ്പോള്‍, അവള്‍ക്കത് പെട്ടെന്ന് ഉള്‍ക്കൊള്ളാനായില്ല. "ഷെല്ലി," അവള് വിളിച്ചു. "സോഷ്യല്‍ റെസ്പോണ്സിബിലിറ്റി, സോഷ്യല്‍ കമ്മിറ്റ്മെന്റ് ഇതിനെപ്പറ്റി നിനക്ക് ട്യൂഷനെടുക്കാന്‍ ഞാന്‍ ആളല്ല. ഈ രണ്ടു ഡിപ്പാര്‍ട്ട്മെന്റ്റും സാമാന്യം നന്നായി ഭരിക്കുന്ന ഒരു പ്രൊഫസ്സറാണ് നീ. അതെനിക്കറിയാ. നിന്നെ അറിയാവുന്ന എല്ലാവര്ക്കും അറിയാം. അത് കൊണ്ട്..." "അതുകൊണ്ട്..." അതെ ഈണത്തില്‍ ഷെല്ലി പറഞ്ഞു. "ഷെല്ലി, നീ അവളെ കാണണം. ഷെല്ലി നീ അവളോട് സംസാരിക്കണം. ഷെല്ലി നീ അവളെ ഉപദേശിക്കണം. ഷെല്ലി നീ അവളെ മാനസാന്തരപ്പെടുത്തി സ്വര്ഗ്ഗത്തിന് അവകാശിയാക്കണം. ..." ഷാരോണ്‍ സന്തോഷത്തോടെ തലകുലുക്കി. "നീ പോടീ," അവന്
💬 Comments
View all comments