0%

Chapter Title : ശിശിര പുഷ്പ്പം 2 [ smitha ]

Author : സ്മിത Read All Parts 1044

ഉണ്ടാവില്ല." റഫീഖ് ദൈന്യതയോടെ അയാളെ നോക്കി. അവള്‍ പിന്നെ റഫീഖിന് അഭിമുഖം ഇരുന്നു. "എന്നാലും എന്‍റെ റഫീഖ്...മൂന്ന് വര്‍ഷം ...മൂന്ന്‍ വര്‍ഷമായിട്ടും ഈ മനുഷ്യന്‍ സുമിത്രയെ മറക്കാതെ..." തളര്‍ന്ന്‍, ബോധം മറഞ്ഞു, വൈദ്യ പരിചരണത്തില്‍ കിടക്കുന്ന, മുടിയും താടിയും നീണ്ടു വികൃതമായി തോന്നിച്ച നന്ദകുമാറിന്‍റെ മുഖത്തേക്ക് നോക്കി നിഷ പറഞ്ഞു. "നീ കാണിച്ചു തന്ന ആല്‍ബത്തിലേ രൂപവും മുമ്പില്‍ കിടക്കുന്ന ഈ രൂപവും ഒന്നാണ് എന്ന്‍ എങ്ങനെ വിശ്വസിക്കും? ഫോട്ടോയിലെ ആള്‍ ഒരു ബോളിവുഡ് സൂപ്പര്‍ സ്റ്റാറിനെപ്പോലുണ്ട്. " "എന്‍റെ ഡോക്റ്ററെ," അയാളുടെ മുഖത്ത് നോക്കിക്കൊണ്ട് റഫീക്ക് പറഞ്ഞു. "ഡെല്‍ഹി യൂണിവേഴ്സിറ്റിയിലെ ഏറ്റവും നാണം കുണുങ്ങി പയ്യനായിരുന്നു ഇവന്‍. ഏറ്റവുമധികം ലവ് ലെറ്റര്‍ കിട്ടിക്കൊണ്ടിരുന്ന വിദ്യാര്‍ഥി. അന്ന്‍ ഇന്നത്തെ പോലെ മൊബൈല്‍ ഒന്നുമില്ല. ഓരോ പ്രോപോസല് വരുമ്പോഴും റ്റെന്‍ഷനായിരുന്നു, ഇവന്...പെണ്‍കുട്ടികളെ കാണാതെ ഒളിച്ചു നടക്കും...ആ അവനാണ് ഇങ്ങനെ ഇപ്പോള്‍..." കണ്ണുകള്‍ നിറഞ്ഞതിനാലും സ്വരം ഇടറിയതിനാലും റഫീഖിന് തുടരാനായില്ല. നിഷ അവനെ ചേര്‍ത്തുപിടിച്ചു. ഒരു വര്‍ഷമായി, ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ കാര്‍ഡിയോളജിസ്റ്റായ നിഷ ഗോഖലെ ഇന്ത്യാ ടൈംസിലേ ഡെപ്യൂട്ടി എഡിറ്റര്‍ ആയ റഫീഖ് അഹമ്മദിനെ പരിചയപ്പെട്ടിട്ട്, പ്രണയത്തിലായിട്ട്. ആണ് മുതല്‍ റഫീഖിന്‍റെ വാക്കുകളിലൂടെ നിഷ അറിയുന്നതാണ് നന്ദകുമാറിനെ. അന്ന് മുതല്‍ റഫീഖിനോടൊപ്പം താനും അന്വേഷിക്കുതാണ് നന്ദകുമാറിനെ. ഇന്നലെയാണ് ദേശാഭിമാനിയിലെ ഗോപാലകൃഷ്ണന്‍ വഴിയറിയുന്നത് നന്ദകുമാര്‍ തിരുവനന്തപുരത്തെ പ്രശസ്തമായ സെയിന്‍റ്റ് മേരീസ് കോളേജില്‍ ചേര്‍ന്നുവെന്ന്. അറിഞ്ഞ നിമിഷം പുറപ്പെട്ടതാണ്. ആദ്യമായി കാണുന്നത് പക്ഷെ മൃതപ്രായമായ നിലയില്‍ മദ്യപിച്ച് ബോധമില്ലാതെ ചളിക്കുഴിയില്‍ കിടക്കുന്നതായിട്ട്. കോല്‍ക്കത്ത സെയിന്‍റ്റ് സേവ്യെഴ്സിലെ പ്രശസ്തനായ ജ്യൂനിയര്‍ ലക്ചറര്‍. അറിയപ്പെടുന്ന കലാ സാഹിത്യ നിരൂപകന്‍. വിശേഷണങ്ങള്‍ പലതുമുണ്ടായിരുന്ന നന്ദകുമാര്‍ മൂന്ന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ബി ബി സി റിപ്പോര്‍ട്ടര്‍ ആയിരുന്ന സുമിത്രാ സെന്നിനെ വിവാഹം കഴിച്ചത്. നിത്യഹരിത പ്രണയകഥയിലെ കമിതാക്കള്‍ എന്നായിരുന്നു സുഹൃത്തുക്കള്‍ അവര്‍ക്ക് നല്‍കിയിരുന്ന വിശേഷണം. അത്ര ആവേശമായിരുന്നു, അത്ര തീവ്രമായിരുന്നു അവരുടെ പ്രണയത്തിന്. പക്ഷെ അത് അധികകാലം നീണ്ടില്ല. എല്ലാ മനോഹര വസ്തുക്കളും ദീര്‍ഘകാലം ജീവിക്കില്ല. 'ശ്രീഭൂവിലസ്ഥിര" യെന്നാണ് കുമാരനാശാന്‍ വീണപൂവില്‍ എഴുതിട്ടുള്ളത്. ഒരു

💬 Comments

View all comments