Chapter Title : ശിശിര പുഷ്പ്പം 2 [ smitha ]
ദിവസം റൈറ്റേഴ്സ് ബില്‍ഡിങ്ങിന് എതിരെയുള്ള അപ്പാര്‍ട്ട്മെന്‍റ്റില്‍ തിരിച്ചെത്തിയ നന്ദകുമാര്‍, ഷെഡ്ഢിനുള്ളില്‍, കാറിനുള്ളില്‍, വെടിയേറ്റ് മരിച്ചുകിടക്കുന്ന സുമിത്രയുടെ ശരീരം കണ്ടു. അന്ന്‍ വൈകുന്നേരം ലഷ്ക്കര്‍ ഇ തോയ്ബയുടെ തലവന്‍ സയീദ് അന്‍വര്‍ ഹൈഡ് ഔട്ടില്‍നിന്നുള്ള സന്ദേശം ന്യൂസ് ചാനലുകളിലും പത്രങ്ങളിലും നിറഞ്ഞു. പ്രസിദ്ധ ബി ബി സി ജേര്‍ണലിസ്റ്റ് സുമിത്ര സെന്നിന്‍റെ മരണത്തിന്‍റെ ഉത്തരവാദിത്തമേറ്റെടുത്തുകൊണ്ട്. സുമിത്രയും സംഘവും നടത്തിയ ധീരവും രഹസ്യപൂര്‍ണ്ണവുമായ പര്യടനമാണ് ഒരു വലിയ മിലിട്ടറി ആക്ഷന് ഇന്ത്യന്‍ ആര്‍മ്മിയെ സഹായിച്ചത്. ലഷ്കര്‍ കമാണ്ടര്‍ ഉള്‍പ്പെടെ അനവധിയാളുകള്‍ ആ ഓപ്പറേഷനില്‍ കൊല്ലപ്പെട്ടിരുന്നു. പോലീസ് എത്തുമ്പോള്‍ ബോധരഹിതനായി നിലത്ത് വീണുകിടക്കുകയായിരുന്നു, നന്ദകുമാര്‍. പിന്നെ ഒരു മാസത്തോളം അയാള്‍ ആശുപത്രിയിലും മാനസികാരോഗ്യകേന്ദ്രത്തിലുമായിരുന്നു. റഫീക്ക് അവസാനം നന്ദകുമാറിനെ കാണുമ്പോള്‍ അയാള്‍ മാനസികാരോഗ്യകേന്ദ്രത്തില്‍ സാധാരണ നില കൈവരിച്ചിരുന്നു. ഒരു ദിവസം പതിവുപോലെ അയാളെക്കാണാന്‍ ചെല്ലുമ്പോള്‍ ആശുപത്രി അധികൃതര്‍ പരിഭ്രാന്തിയിലായിരുന്നു. നന്ദകുമാര്‍ എങ്ങോട്ടോ ഓടിപ്പോയിരിക്കുന്നു. ഒരു വര്‍ഷം മുമ്പ്. പിന്നെ എവിടെയൊക്കെ തിരഞ്ഞു. എത്ര ആളുകളെ കണ്ടു. നന്ദകുമാറിനു വേണ്ടിയുള്ള തിരച്ചില്‍ ഒരിടത്തുമെത്തിയില്ല. ഇന്നലെ വരെ. കാണുമ്പോഴോ മുഴുമദ്യപാനിയുടെ വേഷത്തിലും. "റഫീക്ക്, നന്ദു എന്തോ പറയുന്നു," നിഷ അയാളുടെ മുഖത്ത്നിന്ന്‍ നോട്ടം മാറ്റാതെ പറഞ്ഞു. റഫീഖ് പെട്ടെന്ന്‍ അങ്ങോട്ടുചെന്നു. അയാളുടെ ചുണ്ടുകളുടെ തൊട്ടടുത്ത് കാതുകള്‍ ചേര്‍ത്തു. "സുമേ, എന്‍റെ സുമേ..." നേരിയ ശബ്ദം. അബോധത്തിലും നന്ദകുമാറില്‍ നിന്ന്‍ വരുന്ന ശബ്ദം അതാണെന്നറിഞ്ഞു റഫീഖിന്‍റെ മുഖം ദൈന്യമായി. "എന്ത് പറ്റി? നന്ദു പറയുന്നത്...ഇപ്പോഴും അത് തന്നെ...." റഫീഖ് മിഴികള്‍ തുടയ്ക്കുന്നത് കണ്ട് അവള്‍ ചോദിച്ചു. "അതേ ..ഇപ്പോഴും ...ഇപ്പോഴും സുമയെ...സുമയെ ആണിവന്‍ ഓര്‍ക്കുന്നത്.." നിഷയുടെ മുഖവും ശോകപൂര്‍ണ്ണമായി. അവള്‍ അയാളുടെ മുഖത്ത് വാത്സല്യത്തോടെ തലോടി. "സാരമില്ല, റഫീഖ്...എല്ലാം എല്ലാം നേരെ ആകും," അവള്‍ തലോടല്‍ തുടര്‍ന്നപ്പോള്‍ അയാളുടെ കവിരലുകള്‍ അനങ്ങുന്നത് കണ്ടു. കണ്പോളകളും. പതിയെ നന്ദകുമാര്‍ കണ്ണുകള്‍ തുറന്നു. വളരെയേറെ നേരെം അയാള്‍ ഇരുവരെയും നോക്കി. പിന്നെ പതിയെ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. "വേണ്ട," നിഷ അയാളുടെ തോളില്‍ പിടിച്ചു. "എഴുന്നെല്‍ക്കണ്ട, കിടന്നോളൂ," "എന്തൊരു കോലവാടാ ഇത്?" നന്ദകുമാറിന്‍റെ കിടക്കയുടെ സമീപത്തേക്ക് കസേര നീക്കിയിട്ടിരുന്നുകൊണ്ട് റഫീഖ് ചോദിച്ചു. നിഷ
💬 Comments
View all comments