0%

Chapter Title : ശിശിര പുഷ്പ്പം 2 [ smitha ]

Author : സ്മിത Read All Parts 1049

അകത്തേക്ക് പോയി. ആപ്പില്‍ ജ്യൂസ് ഗ്ലാസ്സുകളിലാക്കി കൊണ്ടുവന്നു. നന്ദകുമാറിനെ ചുണ്ടില്‍ ഗ്ലാസ് ചേര്‍ത്തുവെച്ചു കുടിപ്പിച്ചു. അയാള്‍ വിലക്കി. "ഉം," ദേഷ്യത്തോടെ റഫീഖ് മൂളി. "അവനതൊന്നും ഇറങ്ങുകേല നിഷേ, നീറ്റായിട്ട് ഒരു ഗ്ലാസ് പട്ടച്ചാരായം സംഘടിപ്പിക്ക് എവിടുന്നേലും. അല്ല പിന്നെ!!" നന്ദകുമാര്‍ റഫീഖിനെ ക്രുദ്ധനായി നോക്കി. "മിണ്ടാതിരിക്ക്‌ റഫീഖ്," നിഷ നന്ദകുമാറിനെ ദൈന്യതയോടെ വീണ്ടും നോക്കിക്കൊണ്ട് പറഞ്ഞു. അവള്‍ വീണ്ടും ഗ്ലാസ് അയാളുടെ ചുണ്ടുകളിലെക്കടുപ്പിച്ചു. ഇത്തവണ അയാള്‍ വിലക്കിയില്ല. "നീ ഇവിടെ?" "ഇനി കൊറച്ച് കാലത്തേക്ക് ഇവിടെയാ," സ്വരത്തിലെ കാര്‍ക്കശ്യം മാറ്റാതെ റഫീഖ് പറഞ്ഞു. "നിന്‍റെ ഈ കോലം ഒന്ന്‍ മാറ്റാന്‍ പറ്റുമോ ഇല്ലയോ എന്ന്‍ നോക്കട്ടെ ഞാന്‍!" നന്ദകുമാര്‍ റഫീഖിന്‍റെ മുഖത്ത് നിന്ന്‍ നോട്ടം മാറ്റി. "അതല്ല നന്ദു," നിഷ പറഞ്ഞു. നന്ദകുമാറും അവളെ പെട്ടെന്ന് നോക്കി. ആദ്യമായാണ് നിഷ നന്ദകുമാറിനെ കാണുന്നത്. റഫീഖിനെപ്പോലെ അവളും "നന്ദു" എന്ന്‍ അഭിസംബോധന ചെയ്തത് അവനെ സ്പര്‍ശിച്ചിരിക്കുന്നു എന്ന്‍ അവള്‍ക്ക് തോന്നി. "നിഷ," അവളെ നോക്കി റഫീഖ് നിഷയെ അയാള്‍ക്ക് പരിചയപെടുത്തി. "നിഷ ഗോഖലെ. എണ്ണമറ്റ ഹൃദയങ്ങള്‍ കീറിമുറിക്കുന്ന ദയയില്ലാത്ത കാര്‍ഡിയോളജിസ്റ്റ്. എ ഐ ഐ എം എസ്സില്‍. അച്ചന്‍ നിര്‍മ്മല്‍ കുമാര്‍ ഗോഖലെ. മറാത്തി ചിത്പാവന്‍ ബ്രാഹ്മിന്‍. സയന്‍റ്റിസ്റ്റ്. അമ്മ സാറാ കുരുവിള. ക്നാനായ യഹൂദ ക്രിസ്ത്യാനി. പ്രോഫസ്സര്‍ ഡെല്‍ഹി യൂണിവേഴ്സിറ്റി." "നല്ല പരിചയപ്പെടുത്തല്‍," നിഷ പരിഹാസ സ്വരത്തില്‍ പറഞ്ഞു. "നല്ല തറ രാഷ്ട്രീയക്കാരെപ്പോലെ തന്നെയാ മാധ്യമ പ്രവര്‍ത്തകരും! ജാതിയും മതവും ഒന്നും ഒഴിവാക്കാന്‍ പറ്റില്ല. വാക്കില്‍പ്പോലും!" റഫീഖ് പുഞ്ചിരിച്ചു. "ഒരു അഫ്ഘാന്‍ പട്ടാന്‍റെയോ ഷെയ്ക്കിന്‍റെയോ എന്തിനധികം നമ്മുടെ മലപ്പുറത്തെ തങ്ങള്‍ കുടുമ്പത്തിന്‍റെയോ പോലെ പാരമ്പര്യമില്ലാത്ത ഒരു ദലിത് മുസ്ലീം അല്ലേ ഞാന്‍? അപ്പോള്‍ എന്‍റെ കൂടെയുള്ളവരെക്കുറിച്ച് അഭിമാനത്തോടെ പറയേണ്ടേ?" നന്ദകുമാര്‍ നിര്‍വ്വികാരനായി അവന്‍റെ വാക്കുകള്‍ കേട്ടിരുന്നു. അയാള്‍ ചുറ്റും പരതി . "ഇതാണോ അന്വേഷിക്കുന്നത്‌?" മേശവലിപ്പില്‍ നിന്ന്‍ സിഗരെറ്റ്‌ പായ്ക്കറ്റ് എടുത്തുകൊണ്ട് നിഷ ചോദിച്ചു. ഉത്തരം പറയാതെ അയാള്‍ അത് അവളുടെ കൈയില്‍ നിന്ന്‍ വാങ്ങി. മദ്യപാന്മാരുമായി സഹവാസം ഇഷ്ട്ടപെടാതിരുന്ന, സിഗരെറ്റിന്‍റെ മണമടിക്കുമ്പോള്‍ അസ്വസ്ഥനായിരുന്ന നന്ദകുമാറിന്‍റെ പരിണാമം റഫീഖ്

💬 Comments

View all comments