0%

Chapter Title : ശിശിര പുഷ്പ്പം 2 [ smitha ]

Author : സ്മിത Read All Parts 1058

വേദനയോടെയോര്‍ത്തു. "ചില്ലറയൊന്നുമല്ലല്ലോ വലിച്ചുതള്ളുന്നത്," സ്വരം വീണ്ടും കര്‍ക്കശമാക്കി റഫീഖ് തുടര്‍ന്നു. "ഞാനും നിഷേം മണിക്കൂര്‍ ഒന്നെടുത്താ ഈ മുറിയൊന്നു വൃത്തിയാക്കീത്. ഈ രാജ്യത്തെ മൊത്തം ആള്‍ക്കാര് വലിച്ചുതള്ളിയതിന്‍റെ കുറ്റികള്‍ മൊത്തം ഒണ്ടാരുന്നു." നന്ദകുമാര്‍ റഫീഖിന്‍റെ വാക്കുകള്‍ക്ക് ചെവികൊടുക്കാതെ സിഗരെറ്റ്‌ കത്തിച്ചു. "എടാ സിഗരെറ്റ്‌ വലിക്കണം. വെള്ളമടിക്കണം. എന്ജോയ്‌മെന്റിന്. റിലാക്സേഷന്. അല്ലാതെ ഇത് രണ്ടും ഭക്ഷണം പോലെയോ ശ്വസിക്കുന്ന വായുപോലെയോ ഉപയോഗിക്കരുത്." നന്ദകുമാര്‍ വിദൂരതയിലേക്ക് മിഴികള്‍ നട്ടു. "എടാ നിന്നോടാ ഞാന്‍ പറയുന്നെ," റഫീഖ് ഒച്ചയിട്ടു. "പാസ്റ്റ് പെയിന്‍ഫുള്‍ ആണ്. സുമിത്രയ്ക്ക് പകരം വെക്കാന്‍ മറ്റാരുമില്ല. നേരാണ്. ഒക്കെ സമ്മതിച്ചു. പക്ഷെ ഇങ്ങനെ ഈ രീതിയില്‍ നിന്നെ കാണാന്‍ നിന്‍റെ സുമ ആഗ്രഹിക്കുന്നുണ്ടോ?" നിഷയുടെ മുഖത്ത് വീണ്ടും ദൈന്യത നിറഞ്ഞു. അവള്‍ റഫീഖിന്‍റെ നേരെ നോക്കി ഇനി തുടരണ്ട എന്ന അര്‍ത്ഥത്തില്‍ കണ്ണുകള്‍ കാണിച്ചു. "എവിടെയാ നിന്‍റെ താമസം?" ദീര്‍ഘ മൗനത്തിന് ശേഷം നന്ദകുമാര്‍ ചോദിച്ചു. "തമ്പാനൂരില്‍," അവന്‍ പറഞ്ഞു. "അവിടെ ഇന്ത്യാ ടൈംസിന്‍റെ ഒരു അപ്പാര്‍ട്ട്മെന്‍റ്റ് ഉണ്ട്." റെയില്‍ വേ സ്റ്റേഷന്‍റെയടുത്ത്," ************************************************************

എസ് എഫ് കേയുടെ ജനറല്‍ ബോഡിയില്‍ പ്രസംഗിക്കുമ്പോള്‍ ഷെല്ലി അലക്സിന് ഒരു വാട്സ് ആപ് മെസ്സേജ് വന്നു. മീറ്റ്‌ മീ ഇന്‍ ബ്യൂട്ടി സ്പോട്ട്. ഷാരോണ്‍ ആണ്. അത്യാവശ്യമുണ്ടെങ്കില്‍ മാത്രമേ ഷാരോണ്‍ പാര്‍ട്ടി മീറ്റിംഗിന്‍റെ ഇടയില്‍ മെസ്സേജ് അയക്കാറുള്ളൂവെന്ന് ഷെല്ലിയ്ക്കറിയാം. മീറ്റിംഗ് അവസാനിച്ചു കഴിഞ്ഞ് ഷെല്ലി തിടുക്കത്തില്‍ ബ്യൂട്ടി സ്പോട്ടിലേക്ക് നടന്നു. കൊളേജിന്‍റെ പിമ്പിലെ അതിമനോഹരമായ ഒരു ഭൂവിഭാഗമാണ് ബ്യൂട്ടി സ്പോട്ട്. അതി ചാരുതയാര്‍ന്ന, വിശാലമായ ഒരു പുല്‍മേട്. അതിന്‍റെ അരികിലും ഒതുക്കുകളിലും കാറ്റാടിമരങ്ങള്‍. ഒരു വശത്ത് അനന്തതയിലേക്ക് ഉയര്ന്നുയര്‍ന്ന്‍ പോകുന്ന മലനിരകളുടെ നീലിമ. സൌഹൃദങ്ങളുടെയും പ്രണയങ്ങളുടെയും പച്ചനിറം. ബ്യൂട്ടിസ്പോട്ടില്‍ പലയിടത്തായി കമിതാക്കളും സൌഹൃദസംഘങ്ങളുമിരിപ്പുണ്ട്. അവിടെ ഒരു പുല്‍പ്പുറത്ത്, കാറ്റാടിമരത്തിന്‍റെ കീഴില്‍ ഷാരോണ്‍ ഇരുന്നു. അവളുടെ കൂടെ ഒന്നുരണ്ട് ആണ്‍കുട്ടികളും പെണ്‍കുട്ടികളുമുണ്ട്. "ദാ ഷെല്ലി വരുന്നു," ദൂരെ നിന്ന്‍ ഷെല്ലിയുടെ രൂപം കണ്ടു അവരിലൊരാള്‍ പറഞ്ഞു. "ഇനി ഞങ്ങള്‍ഔട്ട്‌, അല്ലേ ഷാരൂ?' "നീ പോടാ," ഷാരോണ്‍ അവനോടു പറഞ്ഞു. "നിങ്ങള്‍ ഇന്നോ ഔട്ടോ അല്ല.

💬 Comments

View all comments