0%

Chapter Title : ശിശിര പുഷ്പ്പം 2 [ smitha ]

Author : സ്മിത Read All Parts 1059

എന്‍റെ കൂടെയാ." അപ്പോഴേക്കും ഷെല്ലി അടുത്തെത്തി. "ആ, എല്ലാരും ഒണ്ടല്ലോ," ഷെല്ലി അവരെ നോക്കി ചിരിച്ചു. പിന്നെ അവന്‍ ഷാരോണിനെ നോക്കി. "എന്താ ഷാരോണ്‍? എന്താ എമെര്‍ജന്‍സി?" "പറയാം," ഷാരോണ്‍ കൂട്ടുകാരെ നോക്കി. "മനസ്സിലായി, മനസ്സിലായി," കൂടെയുണ്ടായിരുന്നവര്‍ ചിരിച്ചുകൊണ്ട് എഴുന്നേറ്റു. "സഖാവായ ഷെല്ലിയ്ക്കും സഖാക്കന്മാരെ കണ്ടാല്‍ മനംമറിയുന്ന ഷാരോണിനും ഹാവ് എ നൈസ് ഇവെനിംഗ്," "ഒന്ന്‍ പോ അളിയാ," ഷെല്ലി അവന്‍റെ തോളത്ത് തട്ടി. "എന്താടീ കാര്യം?" കൂട്ടുകാര്‍ നടന്ന്‍ മറഞ്ഞപ്പോള്‍, അവള്‍ക്ക് അഭിമുഖമായിരുന്ന്‍ അവന്‍ ചോദിച്ചു. "മീറ്റിങ്ങിന്‍റെ എടേല്‍ നീ വിളിക്കണങ്കി ഇറ്റ്‌ മെയ് ഷുവര്‍ലീ ബി സംതിംഗ് സീരിയസ്!" "യാ സീരിയസ്," അവള്‍ ഷെല്ലിയുടെ കൈയില്‍ പിടിച്ചു. "പറയെടീ," അവള്‍ ചുറ്റും നോക്കി. ദൂരെ സായാഹ്ന സൂര്യനു താഴെ, കാറ്റാടി മരങ്ങളുടെ തണലില്‍ സ്വയം മറന്നിരിക്കുന്ന കമിതാക്കളെ നോക്കി. മലനിരകളുടെ പച്ചക്കടലില്‍ പക്ഷിക്കപ്പലുകള്‍ പറന്ന് ...പറന്ന്... "ഇന്നലെ ഞാന്‍ വാഷ് ചെയ്ത തുണികളൊക്കെ വിരിച്ചിടാന്‍ ടെറസ്സിന്‍റെ മുകളിലേക്ക് പോയി. അന്നേരം ഒരു ഷാള്‍ താഴേക്ക് പോയി. ഭയങ്കര കാറ്റായിരുന്നു. അതെടുക്കാന്‍ വേണ്ടി താഴെ ആരേം കാണാത്തത് കൊണ്ട് ഞാന്‍ തന്നെ എറങ്ങിച്ചെന്നു. .." അവള്‍ ഒന്നു നിര്‍ത്തി. തന്‍റെ കൈയുടെ മേലുള്ള അവളുടെ പിടി മുറുകുന്നത് അവന്‍ അറിഞ്ഞു. "താഴേക്ക് പോകുന്നതിനെടേല്‍ മിനീടെ റൂമിന്‍റെ മുമ്പിലെത്തി." അപ്പോള്‍ ഷെല്ലിയുടെ മുഖത്ത് ഗൌരവം വരുന്നത് ഷാരോണ്‍ കണ്ടു. "വെറുതെ ജനലിക്കൊടെ അകത്തേക്ക് നോക്കിയപ്പം..." ഷെല്ലി ആകാംക്ഷയോടെ അവളുടെ അടുത്ത വാക്കുകള്‍ക്ക് കാതോര്‍ത്തു. "അവള്‍ സ്വയം കുത്തിവെക്കുന്നു..." ഭയപ്പെട്ടതുതന്നെയാണ് കേട്ടത്. ഷെല്ലി ഉള്ളില്‍ പറഞ്ഞു. അല്‍പ്പ സമയം അവര്‍ നിശബ്ദരായി പരസ്പരം നോക്കി. "നീയെന്താ ഒന്നും പറയാത്തെ?" "എനിക്കും ചില സംശയങ്ങള്‍ ഉണ്ടായിരുന്നു, ഷാരോണ്‍," അവന്‍ പറഞ്ഞു. "അവള്‍ടെ പെരുമാറ്റത്തിലും എക്സ്പ്രഷനിലും ഒരു വശപ്പെശക് ഞാനും കണ്ടതാ," തുടര്‍ന്ന്‍ അവന്‍ തലേ ദിവസം താന്‍ മിനിയെ ക്ലാസ് മുറിയില്‍ വെച്ച് കണ്ടതിന്‍റെ വിശദാംശങ്ങള്‍ ഷാരോണിനോട് വിശദീകരിച്ചു. അന്ന്‍ അവള്‍ കലികയറി ബാഗ് എടുത്ത് ക്ലാസ് മുറിവിട്ട് പോകുമ്പോള്‍ ഒരു സിറിഞ്ച് താഴെ വീണിരുന്നു. അത് അവള്‍ അറിയുകയുണ്ടായില്ല. ഷെല്ലി

💬 Comments

View all comments