0%

Chapter Title : ശിശിര പുഷ്പ്പം 2 [ smitha ]

Author : സ്മിത Read All Parts 1060

അതെടുതിരുന്നു. "എനിക്ക് എന്തോ പേടി തോന്നുന്നു, ഷെല്ലി," "എന്തിന്?" അവന്‍ പെട്ടെന്ന്‍ ചോദിച്ചു. "അവള്‍ നിന്‍റെ കുഞ്ഞമ്മേടെ മോള്‍ ഒന്നുവല്ലല്ലോ? ആണോ? അവള്‍ അവള്‍ടെ പാട് നോക്കിപ്പോട്ടെടീ. നീയെന്തിനാ വെറുതെ ടെന്‍ഷനടിക്കുന്നെ?" "നല്ല സാമൂഹ്യബോധം! ഒരു എസ് എഫ് കേക്കാരന്‍ തന്നെ ഇത് പറയണം!" അവള്‍ നീരസത്തോടെ പറഞ്ഞു. അവള്‍ ശരിക്കും അദ്ഭുതപ്പെടുകതന്നെ ചെയ്തു. സാധാരണ ഗതിയില്‍ ഈ സംഭവം ഷെല്ലിയെ അസ്വസ്ഥനാക്കേണ്ടതാണ്. തനിക്ക് ചുറ്റുമുള്ളവരുടെ, പ്രത്യേകിച്ച് കൂട്ടുകാരുടെ പ്രശ്നങ്ങളും വേദനകളും സ്വന്തം പ്രശ്നങ്ങളും വേദനകളുമായി ഏറ്റെടുക്കുന്നവനാണ് ഷെല്ലി. അവന്‍റെ സ്വന്തം പ്രശ്നങ്ങളാകട്ടെ, തന്നോടല്ലാതെ, മറ്റാരോടും അവന്‍ പങ്കുവെച്ചിട്ടുമില്ല. അക്കാരണത്താല്‍, അപ്രതീക്ഷിതമായി, അവനില്‍ നിന്നും നിസ്സംഗതയും അവഗണനയുമുണ്ടായപ്പോള്‍, അവള്‍ക്കത് പെട്ടെന്ന്‍ ഉള്‍ക്കൊള്ളാനായില്ല. "ഷെല്ലി," അവള്‍ വിളിച്ചു. "സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി, സോഷ്യല്‍ കമ്മിറ്റ്മെന്‍റ് ഇതിനെപ്പറ്റി നിനക്ക് ട്യൂഷനെടുക്കാന്‍ ഞാന്‍ ആളല്ല. ഈ രണ്ടു ഡിപ്പാര്‍ട്ട്മെന്‍റ്റും സാമാന്യം നന്നായി ഭരിക്കുന്ന ഒരു പ്രൊഫസ്സറാണ് നീ. അതെനിക്കറിയാ. നിന്നെ അറിയാവുന്ന എല്ലാവര്ക്കും അറിയാം. അത് കൊണ്ട്..." "അതുകൊണ്ട്..." അതെ ഈണത്തില്‍ ഷെല്ലി പറഞ്ഞു. "ഷെല്ലി, നീ അവളെ കാണണം. ഷെല്ലി നീ അവളോട്‌ സംസാരിക്കണം. ഷെല്ലി നീ അവളെ ഉപദേശിക്കണം. ഷെല്ലി നീ അവളെ മാനസാന്തരപ്പെടുത്തി സ്വര്‍ഗ്ഗത്തിന് അവകാശിയാക്കണം. ..." ഷാരോണ്‍ സന്തോഷത്തോടെ തലകുലുക്കി. "നീ പോടീ," അവന്‍ ശബ്ദമുയര്‍ത്തി. "ഞാനെന്നാ പള്ളീലച്ചനോ? പെന്തക്കോസ്ത് പാസ്റ്ററോ? എടീ അവളൊരു തല തെറിച്ച വിത്താ. കണ്ടാലറിയാം." "എന്ത് കണ്ടാലറിയാം?" അവള്‍ പുഞ്ചിരിയോടെ ചോദിച്ചു. "ഇതാണോ?' ചോദ്യം കഴിഞ്ഞ് അവള്‍ കണ്ണിറുക്കിക്കാണിച്ചു. "നീ പോടീ,അത്‌ നിന്‍റെ മന്ത്രിപുത്രന്‍ കെട്ട്യോനെപ്പോയി കാണിക്ക്," പെട്ടെന്ന്‍ അവളുടെ മുഖം വാടി. "എന്താടി?" "എന്‍റെ ഷെല്ലി ഈയിടെയായി അവന്‍റെ ലാങ്ങുവേജ് ഒക്കെ മഹാ വഷളാ," "എടീ അത്..നീ അവനു അവകാശപ്പെട്ടതല്ലേ? ആ ഒരു അവകാശബോധം. അതൊക്കെയാരിക്കും." "ഞാനെന്നാ ഭരണഘടനേലെ മൌലികാവകാശങ്ങളില്‍ ഒന്നോ? നീയൊന്ന് പോടാ. വളിപ്പ് വര്‍ത്താനം ഏത് നേരോം. അതൊന്നും എനിക്ക് ഇഷ്ടമല്ല." "വളിപ്പ് വര്‍ത്താനം? എടീ അവന്‍ ഒരു രാഷ്ട്രീയക്കാരന്‍ അല്ലേ? അത് സാധരണയാ," "അപ്പം നീയും രാഷ്ട്രീയക്കാരനല്ലേ?" "പോടീ നീയെന്നാ വിചാരിച്ചെ? ഞാന്‍ രാഷ്ട്രീയം തൊഴിലാക്കിയെടുക്കാന്‍ പോകുവാന്നോ?

💬 Comments

View all comments