← Back to ശിശിര പുഷ്പം 1 [Smitha]

Comments

ശിശിര പുഷ്പം [Smitha] · approved reader discussion

chitra • 12-07-2018 11:37

adipwoli

smitha • 12-07-2018 20:18

താങ്ക്യൂ ചിത്രേ...

mridula • 12-07-2018 08:00

Hai mandanraj

smitha • 12-07-2018 20:18

രാജ ബിസിയാ മൃദുലേ. വരുമായിരിക്കും. എന്തരോ എന്തോ...

mridula • 12-07-2018 07:59

hai smitha chechi,sugamano, issabella ennu varum

smitha • 12-07-2018 20:17

ഹലോ, മൃദുലേ...സുഖം. ഇസബെല്ലാ തുടങ്ങി. വൈകാതെ എത്തും. അന്വേഷണത്തിനു നന്ദി. ജോയുടെ നവവധു ഇറങ്ങി. കിടുക്കിയിട്ടുണ്ട്. വായിച്ച് അഭിപ്രായം എഴുതണേ.

jo • 13-07-2018 20:45

അടിപൊളി... സത്യത്തിൽ നമ്മളിലാർക്കാ പ്രാന്തായെ????

smitha • 14-07-2018 08:04

അതിനെന്താ സംശയം? പ്രാന്തന്‍മാര് മാത്രേ പ്രാന്തുണ്ടോന്ന്‍ സംശയിക്കൂ. അപ്പം പ്രാന്തന്‍ ആരാ? മനസ്സിലായില്ലേ? പറയില്ല. തൊട്ടുകാണിക്കാം.

jo • 14-07-2018 12:17

പ്രാന്തുള്ള ആരും സ്വയം പ്രാന്തുണ്ടെന്നു പറഞ്ഞു നടക്കാറില്ല... ഹി ഹി...ഇപ്പ എനിക്കും ഏറെക്കുറെ മനസ്സിലായി വരുന്നുണ്ട്

Smitha • 16-07-2018 21:10

ങ്ഹാ.... ഞാനുണ്ടല്ലോ....

ജോർദ്ദാൻ • 10-07-2018 21:15

Smitha.. രാവിലേ കണ്ടിരുന്നു. സ്മിതയുടെ ഏതെങ്കിലും ഒരു കഥയെങ്കിലും കമ്പ്ലീറ്റ് വായിക്കണം എന്ന് ഭയങ്കര ആഗ്രഹമുണ്ടായിരുന്നു. തിരക്കിന്റെ കാര്യത്തിലുള്ള എന്റെ നിർഭാഗ്യം നേരത്തെ പറഞ്ഞല്ലൊ.. ഒരു മാസം മുമ്പുവരെ സൈറ്റിൽ ഗസ്റ്റായി പോലും വളരെ അപൂര്‍വമായേ വരാറുള്ളായിരുന്നുള്ളു. എന്റെ ദൗർഭാഗ്യമെന്ന് പറയട്ടെ ഇവിടെ വരുമ്പോഴേക്ക് പല നല്ല എഴുത്തുകാരും പോയിക്കഴിഞ്ഞിരുന്നു. അച്ചു, മഹാദേവ്, മാംഗോ, വൈഗവ് തുടങ്ങിയ ( ഇവരുടേതല്ലാതെയും മികച്ച കഥകൾ ഒത്തിരി വായിച്ചിട്ടുണ്ട്. പക്ഷേ തുടര്‍ച്ച പോവാതെ മികച്ച ഭാഗങ്ങൾ ഇട്ടിട്ട് ഈ പേരുകൾ മനസ്സിലങ്ങ് പതിഞ്ഞുപോയി) അവരുടേതായ ശൈലിയിലും അനുപമമായ ക്രിയേറ്റിവിറ്റിയിലും എഴുതുന്ന പുതുതാരോദയങ്ങൾ വന്നിട്ടുമുണ്ടെന്ന കാര്യം സന്തോഷത്തോടെ ഓർക്കുന്നു. നാല് പേജ് എഴുതിയവരേയും നാല്പത് പേജ് എഴുതിയവരേയും... നാടൻഭാഷയിൽ എഴുതിയവരേയും സാഹിത്യത്തിൽ എഴുതിയവരേയും ഒരുപോലെ താരജാഡകളൊന്നുമില്ലാതെ പ്രോത്സാഹിക്കുന്നവരിൽ മുൻപന്തിയിലുമാണ് ഇവിടുത്തെ established എഴുത്തുകാരായ akh (akh ഒക്കെ കമന്റ് ഇടുന്നത് കണ്ടാൽ അക്ഷരാഭ്യാസമില്ലാത്തവനും നോവൽ എഴുതിപ്പോവും), അസുരൻ, ജോ, സാക്ഷാൽ രാജ, ഋഷി, പിന്നെ താങ്കളുമൊക്കെ... കൂടാതെ മിക്ക കഥകളിലും കമന്റ് ഇടുന്ന Benzyയും വിജയകുമാറുമൊക്കെ (  ആരേയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ക്ഷമിക്കുമല്ലൊ... പുതിയ യൂസർ ആയതുകൊണ്ടാണേ)

സമയപരിമിതി മൂലം അഞ്ച് ഭാഗങ്ങളുള്ള ഈ കഥയാണ് വായനയ്ക്കായി തിരഞ്ഞെടുത്തത്. ഈ കഥ! കൂടുതൽ ഒന്നും പറയുന്നില്ല. നൂറു ശതമാനവും മനസ്സിൽ തട്ടിപ്പറയുന്നു.. എത്രമാത്രം influence ചെയ്തിട്ടുണ്ടെന്ന് പറയാൻ വാക്കുകളില്ല. എനിക്ക് ഏറ്റവും പ്രിയപ്പെട്ടതും എന്നാൽ ഇവിടെ വിജയിക്കുമോയെന്ന് സംശയമുള്ളതുമായ രീതിയാണിത്. പഴയ പിഡിഫുകൾ മാത്രമേ കൈയിലുള്ളു. അതു മാത്രമേ വായിച്ചിട്ടുമുള്ളു. ചുരുക്കം ചില കൃതികളൊഴിച്ചാൽ അവയിലൊന്നും പ്രണയം ഒരു തീമായി വരുന്നില്ല. Lust ആണ് കൂടുതലും. അതു മാത്രം വായിച്ചിരുന്നതുകൊണ്ട് ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്നതും ആ മോഡലിലാണ്. ഇതുവരെ അറ്റവും മുറിയുമായി അഞ്ചുകഥകളിൽ കൈ വച്ചിട്ടുണ്ട്. അതിലൊന്നിൽ നേരിടുന്ന പ്രതിസന്ധിയിലാണ് നിലാവിലേക്ക് ഇറങ്ങിപ്പോയ ഇസബെല്ലയിൽ സ്മിതയുടെ ടിപ്പ് ചോദിച്ചത്. അതിനുള്ള വഴികാട്ടിയായിക്കഴിഞ്ഞു ശിശിരപുഷ്പം. ഇത് വായിച്ചിട്ട് ഞാൻ എന്റെ 'ക്യാംഗേൾ' എന്ന കഥയുടെ ഒരു 18 പേജ് കളയാൻ തീരുമാനിച്ചിരിക്കുകയാണ്. എന്നിട്ട് ഇതിൽനിന്നും പ്രചോദനമുൾക്കൊണ്ടുള്ള ഒരു രീതി പിടിക്കാനൊരു മോഹം.  ഇത്രയുമൊന്നും ഡീറ്റയിലിംഗും ഭംഗിയും ഒരു അമച്ച്വർ എഴുത്തുകാരനും പറ്റില്ല. ഇത്ര ഫീലിംഗോടെ ഡെപ്പ്ത്തോടെ കൈയടക്കമുള്ള കഥാപാത്രസൃഷ്ടി ഒന്നാംക്ലാസ് എഴുത്തുകാർക്കേ കഴിയൂ. സ്മിത പലരോടും പറഞ്ഞ ഡയലോഗാണെങ്കിലും സ്മിതയുടെ കാര്യത്തിൽ എനിക്കുറപ്പാണിത്. ഈ ക്വാളിറ്റിയും ഭാഷാസൗന്ദര്യവുമൊന്നും ഒരിക്കലും സാധാരണക്കാരനായ എന്നെപ്പോലൊരാൾക്ക് സ്വപ്നം കാണാൻ പറ്റില്ല. ഇതുപോലെ സ്മിതയ്ക്ക് മാത്രം പറ്റുന്ന ശൈലിയിൽ ഒരു വേറെ ലെവൽ കഥയെഴുതാൻ പറ്റില്ലെങ്കിലും ഇതിന്റെ 20%മെങ്കിലും ഫീലിംഗ് കൊണ്ടുവരാൻ പറ്റുന്ന ഒരു ലസ്റ്റ് കം പ്രണയകഥ.  അങ്ങനെയൊരു പുഷ് തന്നതിന് വളരെ താങ്ക്സ്. എനിക്കേറ്റവും ഇഷ്ടപ്പെട്ട രീതിയിൽ എഴുതാനൊരു പ്രചോദനമാണ് ഈ കഥ തുടങ്ങിത്തന്നതെന്ന് ഞാൻ ഇപ്പോഴേ പറയുന്നു. ഒന്നും പറയാനില്ല.. ഇനി ഇവിടെയുളള ഓരോ നല്ല നല്ല കഥയും വായിക്കണം ഓരോന്നായി... എല്ലാവരുടേയും... സ്വല്പം തിരക്കാണ്. അതാണ് മെയിൻ പ്രശ്‌നം ?

ജോർദ്ദാൻ • 10-07-2018 21:23

കഥയെക്കുറിച്ച് ഒന്നും പറഞ്ഞില്ല. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് നാലുപേർക്കും ഷെല്ലി, ഷാരോൺ, മിനി, നന്ദകുമാർ എന്നിവർക്ക് കൊടുത്ത ഡെപ്പ്ത്താണ്. കാമ്പുള്ള കഥാപാത്രങ്ങളാണ് ഒരു കഥയുടെ എറ്റവും വലിയ ശക്തി. ഒരു ചെറിയ സംശയമുള്ളത് ഇവർ നാലുപേരും ഒരുപോലെ extraordinarily brilliant ആയോ എന്നുള്ളതാണ്. നമ്മളൊക്കെ ലോക്കൽ ആയതുകൊണ്ട് വായനക്കാർക്ക് ഒരുതരം inferiority complex. ? ബാക്കിയൊക്കെ എന്റെ കാഴ്ചപ്പാടിൽ 100ൽ 99.9

smitha • 10-07-2018 21:31

വഴിവെട്ടുക എന്നത് ഒരു മഹത്തായ കാര്യമാണ്.[ സ്വയം മഹത്വം പറയുകയാണ്‌!!] ശിശിരപുഷ്പ്പം താങ്കള്‍ എഴുതാന്‍ ഉദ്ദേശിക്കുന്ന "ക്യാം ഗേള്‍" എന്ന കഥയ്ക്ക് ഒരു പ്രചോദനമാകുമെങ്കില്‍ ഏറ്റവും അധികം സന്തോഷിക്കുന്നത് ഞാനായിരിക്കും. "ക്യാംഗേള്‍" എന്ന പേരിലെ വ്യത്യസ്ഥത തന്നെ അഭിനന്ദനമര്‍ഹിക്കുന്നതാണ്.

ജോര്‍ദാന്‍റെ കഥ വായിച്ചതില്‍ നിന്ന്‍ ഞാന്‍ ഇപ്പോഴും ഉറപ്പിച്ചുപറയുന്നു, മുന്‍മാതൃകകളില്ലാതെ രചനയുടെ സുഗന്ധം നിര്‍മ്മിക്കുവാന്‍ കെല്‍പ്പുള്ള കഥാകാരന്‍ തന്നെയാണ് താങ്കള്‍. ഇതുവരെ സൈറ്റില്‍ കാണാത്ത "കാരുണ്യ"മുള്ള ഒരു ഭാഷാ പ്രയോഗമാണ് താങ്കള്‍ ആ കഥയില്‍ പ്രയോജനപ്പെടുത്തിയത്. വേശ്യയുടെ കഥപറയുന്നതിന്വേണ്ടി താങ്കള്‍ തിരഞ്ഞെടുത്ത  ആ ഭാഷ എന്നെ ഓര്‍മ്മപ്പെടുത്തിയത്‌ മഗ്ദലനമറിയത്തോട് യേശു പറഞ്ഞ ഭാഷയാണ്‌. ഭാഷയുടെ ആ മൃദുലത  അവസാനം വരെ നിലനിര്‍ത്തുവാന്‍ താങ്കള്‍ ശ്രമിച്ചു, വിജയിച്ചു.

അക്കാരണത്താല്‍ ഞാന്‍ ഉറക്കെ പറയുന്നു, ശിശിരപുഷ്പ്പം പ്രചോദിപ്പിച്ചത് ഒരു സാധാരണ എഴുത്തുകാരനെയല്ല, ഓരോ വിരലിലും അക്ഷരങ്ങളെ കുടിയിരുത്തിയ ഒരു സരസ്വതീ പുത്രനെയാണ്. അയാള്‍ ആണ് "ക്യാംഗേള്‍" എന്ന താന്‍ എഴുതാന്‍ പോകുന്ന കഥയ്ക്ക് വേണ്ടി എന്‍റെ കഥയെ വഴികാട്ടിയായി എടുത്തിരിക്കുന്നത്. ഞാന്‍ നിര്‍വ്വ്യാജം ആഹ്ലാദിക്കുന്നു, സന്തോഷത്തോടെ ഉറക്കെ ച്ചിരിക്കുന്നു...അവസാനം അത് ആഹ്ലാദത്തിന്റെ മഴവില്‍ വിരിയിക്കുന്ന കണ്ണീര്‍കണങ്ങളുമായിത്തീരുന്നു....

ക്യാംഗേളിനായി കാത്തിരിക്കുന്നു.

എല്ലാ ഭാവുകങ്ങളോടെയും...

ജോർദ്ദാൻ • 10-07-2018 22:33

താങ്കളെപോലൊരാൾ ഇങ്ങനെയൊക്കെ പ്രതീക്ഷ പറയുമ്പോൾ വല്ലാത്ത ഭയം തോന്നുന്നു. ഒരു തുടക്കക്കാരനെന്ന നിലയ്ക്കുള്ള പേടിതന്നെ. ഒരുപാട് വലിയ എഴുത്തുകാരും പിന്നെ ഇതുപോലെയുള്ള
മികച്ച കൃതികളൊക്കെ വായിച്ചുതെളിഞ്ഞ വായനക്കാരും നിരീക്ഷിക്കുമ്പോൾ അടുത്തത് കുറച്ചെങ്കിലും നന്നാവുമോ എന്നുള്ള ഭയം. ക്യാംഗേൾ നിലനിർത്താൻ തീരുമാനിച്ച ഭാഗം അത്രയും ഇപ്പഴേ ഇടണമെന്ന് ഒരു തോന്നൽ.. കാരണം മോശമാണേൽ ഒരു കാരണമെങ്കിലും പറയാനുണ്ടെല്ലൊ.. ഈ മാസ്റ്റർപീസ് വായിച്ചിട്ട് പ്രചോദനം കൊണ്ടിട്ടും  ഇത്രയുമൊക്കെയോ ഉള്ളോ എന്ന് ആരെങ്കിലും ചോദിച്ചാൽ നേരത്തെ എഴുതിവച്ച ഭാഗമാണെന്ന് പറയാലൊ ? അതുകൊണ്ട് നിലനിർത്താൻ തീരുമാനിച്ചിരിക്കുന്ന ഭാഗം ഇന്ന് സബ്മിറ്റ് ചെയ്താലോന്ന് ഒരു ചിന്ത. എന്നാൽ പിന്നെയെന്തു ചെയ്യുമെന്ന് ഒരു രൂപവുമില്ല. ബാക്കിയെഴുതിയത് എന്തായാലും കളയാൻ തീരുമാനിച്ചു. ഉടനെ എഴുതാനും പറ്റില്ല. വേറൊന്ന് എഴുതിക്കൊണ്ടിരിക്കുകണ്. ഒരു സിനിമയുടെ ഫാൻഫിക്ഷൻ. വേശ്യാരാത്രിയ്ക്ക് ശേഷം തിരുത്തിത്തിരുത്തി ഒരുപരുവമായ ക്യാംഗേൾ പ്രതിസന്ധിയിലായപ്പോൾ തുടങ്ങിയതാണ്. അതിട്ടിട്ട് ഇതിട്ടാൽ മതിയോന്ന് ഒരിത്. പ്ലീസ് സജസ്റ്റ്.

smitha • 11-07-2018 08:02

ജോര്‍ദാന്‍, ധൈര്യമായി ഇപ്പോള്‍ എഴുതിപൂര്‍ത്തിയാക്കിയ കഥ പോസ്റ്റ്‌ ചെയ്തോളൂ.

jo • 11-07-2018 18:39

കർത്താവേ... established ആയ എഴുത്തുകാരനോ ഞാനോ??? പൊന്നു സഹോ ദൈവദോഷം പറയല്ലേ...

ഇവരുടെയൊക്കെ മുന്നി ഞാൻ വെറും കിശു... എന്തിന് നിങ്ങടെ കഥ വായിച്ചതിന്റെ ഹാങ്ങോവർ ഇതുവരെ മാറിയിട്ടില്ല. ഇങ്ങനെവേണം എഴുതാനെന്ന് തോന്നിപ്പോയി....

(പിന്നെയീ രാജാവിന്റെയും സ്മിതാ മാഡത്തിന്റെയുമൊക്കെ കൂടെ എന്റെ പേരൂടെ കണ്ടപ്പോ വല്ലാത്തൊരു സുഖം...ഹി ഹി...)

പിന്നെ താങ്കൾ പറഞ്ഞത് ശെരിയാണ്.. താങ്കൾക്ക് നഷ്ടപ്പെട്ട എഴുത്തുകാർ...അതൊരു നീറ്റലാണ് എന്നും എന്റെയും മനസ്സിൽ....

smitha • 11-07-2018 21:28

വേണ്ട വേണ്ട ...അത്രയ്ക്ക് അങ്ങ് സ്വയം താഴണ്ട. ങ്ങ്ഹാ. പറഞ്ഞേക്കാം...

jo • 11-07-2018 21:55

താഴ്ത്തിയതല്ലാ...ഉള്ളത് തന്നാ പറഞ്ഞേ...

ചത്തുകിടന്നു നോക്കിയിട്ടും രാജാവിനെപ്പോലെ പേജ് കൂട്ടാനോ സ്മിത മാഡത്തെപ്പോലെ സ്റ്റൈലുകൾ മാറ്റാനോ എനിക്ക് പറ്റിയിട്ടില്ല...കമ്പിയും എഴുതാനും കഴിഞ്ഞിട്ടില്ല...

അപ്പോപ്പിന്നെ ആ പേരോട് ചേർന്നുകണ്ടപ്പോ പറഞ്ഞൂന്നെ ഒള്ളു

smitha • 12-07-2018 20:19

എനിക്ക് വയ്യ...

Joseph • 10-07-2018 13:24

Cobra Chechi ee partum minnichu ?

smitha • 10-07-2018 16:19

ഓക്കേ..ആയിക്കോട്ടെ ജോസഫ് ചേട്ടാ ...
താങ്ക്യൂ വെരി മച്ച്...

Archana • 11-07-2018 08:23

Cobra chechi. Very good.

jo • 10-07-2018 13:14

Smitha madam.... you are one of the legends in this site... Each of your works proves that...

Different novels in different narration at the same time...

Oh my god... No words to describe... It just amazing.... Being a fan of Shelly

smitha • 10-07-2018 16:14

വേണ്ടേ ...വേണ്ടേ..

smitha • 10-07-2018 16:18

Jo....I would like to call it a day and think of throwing a party as never before in my life I was as thrilled as I am now. The word legend is, by all means, over the top but it gives me happiness to paramount level...

And the most remarkable thing is: Who said it?

Jo, who authored "Navavadhu....."

jo • 11-07-2018 18:33

ഈശ്വരാ... മൂർഖൻ പാമ്പിനെയാണല്ലോ ചവിട്ടിയത്...???

അയ്യോ നിങ്ങളീപ്പറഞ്ഞ ബാട്ട്യൂ ബാണ്ടൊന്നും എനിക്ക് മനസ്സിലായില്ല....ഗൂഗിൾ മച്ചാനെ...ഓടിവായോ....

ഒരുലോഡ് താങ്ക്സ് സ്മിതാ മാഡം... ലെജന്റ് എന്നു വിളിച്ചത് ലെജന്റ് ആയതുകൊണ്ട് തന്നെയാട്ടോ... അത്രക്കങ്ങോട്ടു സന്തോഷിക്കാൻ മാത്രം വലിയ ആളാണോ നവവധു എഴുതിയത്??? ഒരിക്കലുമല്ല. കാരണം... കാരണം അത് നവവധുവിന്റെ അവസാന ഭാഗം കൂടി വന്നുകഴിഞ്ഞു പറയാം... നവവധു എഴുതിയത് ഒരു സാധാരണക്കാരനാണ്... എഴുതാൻ വശമില്ലാത്ത ഒരു എഴുത്തുകാരൻ.. കൊതികൊണ്ടെഴുതിയ രചനക്ക് കിട്ടിയ സപ്പോർട്ട് കണ്ട് കണ്ണുതള്ളിപ്പോയ ഒരു പാവം...

smitha • 11-07-2018 21:31

ഈ ജോയേ, ഞാന്‍ ഓടിച്ചിട്ട്‌ തല്ലും. അതിന്‍റെ ക്വട്ടേഷന്‍ ആര്‍ക്കും ഞാന്‍ കൊടുക്കില്ല.

jo • 11-07-2018 21:49

ഡോക്ടറെ... ഓടിവായോ....എനിക്കെതിരെ വധഭീഷണി മുഴക്കുന്നേ....

ഇവിടാരുവില്ലേ എനിക്കുവേണ്ടി ഒന്ന് സംസാരിക്കാൻ....????

Akh • 11-07-2018 22:36

ഞാനും  വരാം അവനെ  തല്ലാൻ  അല്ലെ .... ?????

smitha • 12-07-2018 07:20

Vittere akhil. Namukk Joye ipraavashyam veruthe vidam. Navavadhu 19 vannille. Aa otta kaaranaththaal

Akh • 12-07-2018 08:40

ഹിഹി

ഫഹദ് അബ്ദുൽ സലാം • 10-07-2018 05:19

സ്മിത മേടം...ഉഫ് ഒരു രക്ഷയും ഇല്ല..എമ്മാരി കഥ...സൂപ്പർ??..ഒരറ്റടിക്ക് എല്ലാ പാർട്ടും വായിച്ചു..ഞമ്മളെ ഷെല്ലിയും ഷാരോണും മിനി മോളും നന്ദൻ സാറും...ഒരു രക്ഷയും ഇല്ല...പിന്നെ നമ്മുടെ സ്റ്റീഫൻ സർ ന്റെ ഡയലോഗ്...കമ്മീഷണർ മൂവിയിലെ തീം മ്യൂസിക് മനസിലേക്ക് കടന്നു വന്നു...മൂപ്പരെ ആ ലാസ്റ്റ് പഞ്ച് ഡയലോഗ് ശെരിക്കും രോമാഞ്ചം വന്നു...എല്ലാ പാർട്ടും ഇപ്പൊ ആണ് വായിച്ചത്..അത് കൊണ്ടാണ് ഈ പാർട്ടിൽ കമന്റ്‌ ചെയ്യുന്നത്...മ്മറ ഖോയിസ് മ്മറ മിയ മിയ...അടുത്ത പാർട്ട്‌ ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു...

smitha • 10-07-2018 08:03

ഹലോ ഫഹദ് ഭായ്,

പറഞ്ഞ വാക്കുകള്‍ കേട്ട് ശരിക്കും കോരിത്തരിച്ചു കേട്ടോ. കമ്മീഷണര്‍ സിനിമയിലെ ഡയലോഗ് ഒക്കെ ഓര്‍മ്മവന്നു എന്ന്‍ പറയുമ്പോള്‍ ആരായാലും ഒന്ന് ഞെളിയും. തീം മ്യൂസിക്ക് ഒക്കെ മനസ്സിലേക്ക് വന്നു എന്ന്‍...ഈശ്വരാ...അത്രയ്ക്ക് ഒക്കെയുണ്ടോ? എന്നാലും നെഞ്ചോടു ചേര്‍ക്കുന്നു പറഞ്ഞ ഓരോ നല്ല വാക്കും.

താങ്ക്യൂ വെരി മച്ച്...

asuran • 10-07-2018 04:25

ദൈവമേ വീണ്ടും പ്രെയ്‌സ് ദി ലോർഡ്. എഞ്ചിനീറിങ് പഠിക്കുമ്പോൾ എത്ര നല്ല കുടിയന്മാരെ ആണ് ഇവന്മാർ വഴി തെറ്റിച്ചത് എന്നറിയാമോ. ഇവിടെ ഇതാ ഇപ്പോൾ കമ്പികുട്ടനിലും. മിനിയുടെയും നന്ദൻ സാറിന്റെയും പ്രശ്‌നങ്ങൾ പെട്ടന്ന് ഷാരോണും ഷെലിയും കൂടി തീർക്കട്ടെ.

smitha • 10-07-2018 08:00

എട്ട് പെഗ് കഴിച്ചു എന്നൊക്കെപ്പറഞ്ഞ് എന്നെ ഒരിക്കല്‍ പേടിപ്പിച്ച ആള്‍ ആണ് അസുരന്‍. ഈശ്വരാ എന്ന്‍ അത് വായിച്ചു കഴിഞ്ഞ് അറിയാതെ പറഞ്ഞത് ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു. അന്നേ കരുതിയതാ ഒരു കരിസ്മാറ്റിക്കാരനെ അസുരന്റെ അടുത്തേക്ക് വിടണമെന്ന്. പിന്നെ അസുരന്‍ തന്നെ പറഞ്ഞു ജസ്റ്റ് ഒരു പാര്‍ട്ടി ഡ്രിങ്കര്‍ മാത്രമാണ് എന്ന്‍. അപ്പോഴാണ്‌ ശ്വാസം നേരെ വീണത്.

കമ്പികുട്ടനിലും മിക്കവാറും വേണ്ടിവരും ഒരു പ്രേയിസ് ദ ലോഡ് കാരനെ...

അപ്പോ....പ്രേയിസ് ദ ലോഡ്...

Akh • 10-07-2018 03:24

ഒരുപാട്  ഇഷ്ടായി  ?????

ചേച്ചിയുടെ  എഴുത്തിനെ  വർണിക്കാൻ  മാത്രം ഉള്ള  വാക്കുകൾ  എന്റെ  കൈയിൽ  ഇല്ല, എങ്ങനെ വർണിക്കണം എന്നും  അറിയില്ല....

മട്ടുപ്പാവിൽ  ഇരിക്കുമ്പോൾ നാം അറിയാതെ നമ്മളുടെ  ശരീരത്തെ തഴുകി  കൊണ്ട്  പോകാറുള്ള  ആ  കുളിർ  തെന്നൽ  പോലെ  ആണ്  ഈ  കഥ ... ആ  തെന്നൽ  പോയി  കഴിയുമ്പോൾ  നമുക്ക്  ഉണ്ടാക്കുന്ന  കുളിരോട് കൂടിയുള്ള  ചെറു  വിറയൽ... അതാണ് ഈ കഥ വായിച്ചു  കഴിഞ്ഞപ്പോൾ  എനിക്ക്  ഉണ്ടായത് ...

നല്ല ഫീലിംഗ് ഓടെ  ഉള്ള  ഒഴുക്ക്...

മിനി എഴുതിയ  കംപ്ലയിന്റ്  ലെറ്റർ ഓഹ്  അടിപൊളി ..... ഒന്നും  മനസ്സിൽ  ആയില്ല ഹിഹി.. ഏഴാം  ക്ലാസും  ഗുസ്തിയും  ആയി  നടക്കുന്ന  ഞാൻ  എങ്ങനെ  യാ  ഇതൊക്കെ  മനസ്സിൽ  ആക്കുക... എന്നാലും  ഒരു കാര്യം  പിടി  കിട്ടി  ഷെല്ലിക്ക് മിനി  കൊടുത്ത  ആദ്യത്തെ  പ്രേമലേഖനം  അതും  കംപ്ലയിന്റ്  രൂപത്തിൽ ????ഇഷ്ടായി.....

അധികം  ഒന്നും  പറയാൻ  ഇല്ല ... പറഞ്ഞിട്ടും  കാര്യം  ഇല്ല...  ഞാൻ  എത്രയൊക്കെ  പറയാൻ  ശ്രമിച്ചാലും  ഈ  കഥയുടെ ഭംഗി  എനിക്ക്  വരച്ചു  കാണിക്കാൻ  സാധിക്കില്ല...

ഓക്കേ  അപ്പോ  അടുത്ത  ഭാഗങ്ങൾ  അധികം  വൈകാതെ  വരും  എന്നു  കരുതുന്നു.... ചേച്ചിയോട്  ഇതു  പറയണ്ട  കാര്യം  ഇല്ല  എന്നാലും  ഒരു ഫോര്മാലിറ്റിക്ക്  പറഞ്ഞു  എന്നെ  ഒള്ളു.... ഹിഹിഹി...

അപ്പോ  പ്രയ്‌സ്  ദി ലോർഡ്
☺☺☺☺☺☺☺☺☺☺☺☺

smitha • 10-07-2018 07:56

മിനിയുടെ വിദ്യാഭ്യാസം മുഴുവന്‍ കേരളത്തിന്‌ വെളിയില്‍ ആണ്. മലയാളം പറയുമെങ്കിലും എഴുത്ത് അവള്‍ക്ക് കീറാമുട്ടിയാണ്. അതാണ്‌ ഇംഗ്ലീഷിനെ ആശ്രയിച്ചത്. അവളുടെ മലയാളം കേട്ടിട്ട് ഷെല്ലിക്കും  മുമ്പ് അങ്ങനെ തോന്നിയിട്ടുണ്ട്.

പിന്നെ, ഡെയര്‍ ഡെവിള്‍ പോലെ ഞാല്ല ഞെരിപ്പന്‍ കഥയെഴുതി ഞങ്ങള്‍ക്ക് ഷോക്ക് തന്ന അഖില്‍ നല്ല വിദ്യാഭ്യാസ യോഗ്യതയുള്ള ആള്‍ തന്നെയാണ് എന്ന്‍ എനിക്കറിയാം. ഇനി അല്ലെങ്കിലും എന്താണ് പ്രശനം? എന്‍റെ അഭിപ്രായത്തില്‍ ഷേക്സ്പിയറെക്കാള്‍ വലിയ ഒരു എഴുത്തുകാരന്‍ വേറെയില്ല ഇതുവരെ. അദ്ധേഹത്തിന് സ്കൂള്‍ വിദ്യാഭ്യാസം പോലും ലഭിച്ചിരുന്നില്ല.ഇപ്പോഴും അദ്ധേഹത്തിന്‍റെ കൃതികളെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ അവസാനിച്ചിട്ടില്ല.

വിദ്യാഭ്യാസം മഹത്വത്തിന്‍റെ ഒരു മാനദണ്ഡമല്ല എന്നാണ് പറഞ്ഞു വന്നത്.

അടുത്ത ഭാഗം എഴുതുകയാണ്. അടുത്ത പോസ്റ്റ്‌ രാജിയാകാനാണ് കൂടുതല്‍ സാധ്യത.

പിന്നെ ഡെയര്‍ ഡെവിള്‍ കണ്ടില്ല.

Akh • 10-07-2018 12:58

ചേച്ചിയെ...

ഞാൻ  ചുമ്മാ  പറഞ്ഞതാ  വിദ്യഭാസത്തിന്റെ  കാര്യം  അതിനു ഇത്രയും  വലിയ  വിവരണവും  ഉപമയും  ഒത്തുചേർന്ന  റിപ്ലൈ  ലഭിക്കും  എന്നു  ഒരിക്കലും  കരുതിയില്ല... എന്നതായാലും  ചേച്ചി പറഞ്ഞത്  ഒക്കെ നൂറു  ശതമാനം സത്യം  ആണ്...

""വിദ്യാഭ്യാസം മഹത്വത്തിന്‍റെ ഒരു മാനദണ്ഡമല്ല ""

ചേച്ചി  ഓരോ  കാര്യങ്ങൾ  കൊണ്ടു  എന്നെ  അതിശയിപ്പിച്ചു  കൊണ്ടിരിക്കുന്നു...

നല്ല  ഇമ്പം  ഉള്ള  കഥകൾ  എഴുതുന്നു.. അതും  നാലു  വ്യത്യസ്‍ത  മായ  കഥകൾ  ഒരേ  സമയം  എഴുതുന്നു... അതികം  ഗ്യാപ്  വരാതെ  പോസ്റ്റുന്നു....അതിന്റെ  ഇടക്ക്  കഥകൾ  വായിച്ചു കമന്റ്‌  ഇട്ടു  പ്രോത്സാഹിപ്പിക്കുന്നു... പിന്നെ  എന്നെ  പോലുള്ളവർക്ക് ഇതുപോലുള്ള  അറിവുകളും  പകർന്നു  നൽകുന്നു... ഞാൻ എത്ര  ശ്രമിച്ചിട്ടും  രണ്ടു  കഥ പോലും ഒരുമിച്ചു  കൊണ്ടോകാൻ  കഴിഞ്ഞിട്ടില്ല  ചേച്ചിയുടെ  ഡെഡിക്കേറ്റഷൻ  നു  എന്റെ  വക  ബിഗ്  സല്യൂട്ട്...

പിന്നെ  മിനിയുടെ  ലെറ്റർ  വായിച്ചപ്പോൾ  എനിക്ക്  മനസ്സിൽ  ആയതു  അവൾ  ഷെല്ലി ക്കു  കൊടുക്കുന്ന  ആദ്യ  പ്രേമലേഖനം  ആയിട്ടാണ്....  അതു ചിലപ്പോൾ എനിക്ക്  അങ്ങനെ തോന്നിയത്  ചെറിയ  രീതിയിൽ  ഞാൻ  പ്രണയകഥ  എഴുതിയത്  കൊണ്ടാകാം... എന്നതായാലും ഈ  ശിശിരപുഷ്പ്പത്തിന്റെ ഉള്ളിൽ  ചെറിയൊരു  പ്രണയപുഷ്പവും  വിരിയട്ടെ....

രാജി  എങ്കിൽ  രാജി  അവളും വരട്ടെ  ഇടക്ക്  അവളേം  കാണണ്ടേ.....

ഹഹ...  ഡെയര്‍ ഡെവിള്‍...മറന്നിട്ടില്ല  അല്ലെ ... ഞാൻ  കരുതി  എല്ലാവരും  മറന്നു  കാണും  എന്നു  ആ  ഗ്യാപ്പിൽ  മുങ്ങാം  എന്നു  കരുതിയതാ ശൊ ഇനിയിപ്പോ  അതു  നടക്കില്ലല്ലോ  .. ....

ഡെവിൾ  വരും  പക്ഷെ  കുറച്ചു  കാലതാമസം  എടുക്കും  ഇപ്പോ  വേറെ  ഒരു  കഥ  എഴുതുക  ആണ്  ജൂലൈ  19 ത്തിനു  അതിന്റെ ഫസ്റ്റ്  പാർട്ട്‌  പോസ്റ്റ്‌  ചെയ്യണം  എന്നാണ്  ആഗ്രഹം നടക്കുമോ  എന്നു  പോലും  അറിയില്ല... ദിവസത്തിൽ  ആകെ കുറച്ചു  സമയത്തു മാത്രമേ  എഴുതാൻ  സാധിക്കുക  ഒള്ളു  അതും  ചിലപ്പോൾ  രണ്ടു  പേജ്  ഒക്കെ  ഈ  ഇടയായി  അതും  സാധിക്കുന്നില്ല  ഒന്നാമത്തെ  കാരണം  മടി... പിന്നെ  എന്തെക്കോ  പ്രശ്നങ്ങൾ  എല്ലാം  കൊണ്ടും  ഒരു  രക്ഷയും  ഇല്ല... എന്നാലും  പരവമാധി  അധികം  വൈകിക്കാതെ  എല്ലാം  കൊണ്ടുവരാം...

Anu{Unni} • 20-07-2018 00:12

ഹിഹിഹി ഞാൻ ഒരു ബ്യൂട്ടിക്ക് പറഞ്ഞതു അല്ലെ പതിയെ എഴുതിയാൽ മതിയെന്നു അപ്പോൾ ദേ അഖിൽ ബ്രോ ജൂലൈ 19th അനിവേഴ്സറി ആഘോഷിച്ചതിന്റെ ഭാഗമായി ഒരു പുതിയ കഥയുടെ ആദ്യ പാർട് 40 പേജ് എഴുതി name. "മിഴിയറിയാതെ",രാതിക്രീഡ.ഇപ്പോൾ എനിക്ക് പേടിയായി ഞാൻ sp ആയൊന്നു ഡെയർ devil മടി മാറ്റിവെച്ചു അങ്ങേഴുത്

rashid • 09-07-2018 23:59

കൊള്ളാം. മിനി പങ്കെടുക്കുമോ, അത് ഷെല്ലി വീണ്ടും ശശി ആവുമോ.

smitha • 10-07-2018 07:49

ഹലോ റഷീദ് ഭായ്,

ഒരാഴ്ച്ചക്കുള്ളില്‍ നമ്മള്‍ അത് അറിയും. താങ്ക്യൂ.

Mango • 09-07-2018 23:09

Smooth & Steady

സുഖമായിരുന്ന് സ്വസ്ഥമായി വായിക്കാം. പക്ഷെ എന്തോ, ഈ സ്വസ്ഥത കഥയുടെ ഏതോ ഒരു തിരിവിൽ ഞെട്ടിച്ചു കൊണ്ട് അപ്രത്യക്ഷം ആകുന്നത് എപ്പോൾ എന്ന ഒരു ഭയത്തോട് കൂടി ആണ് ഓരോ പേജിലേക്കും കടക്കുന്നത്. ഒരു പക്ഷെ കോബ്ര ഹിൽസ് വായന തന്ന side effect ആയിരിക്കാം.

സ്മിതയുടെ കഥകളിലെ സംഭാഷണങ്ങളുടെ ലാളിത്യവും അനായാസതയും എടുത്തു പറയേണ്ട കാര്യമാണ്. ഒരു നല്ല വായന സമ്മാനിച്ചതിന് ഒരു കടലോളം നന്ദി.

smitha • 10-07-2018 07:48

സേവകന്‍ എന്ന ഇന്ദ്രജാലത്തിന്‍റെ ഹാങ്ങ് ഓവറില്‍ നിന്ന്‍ മാറിയിട്ടില്ല. മോളമ്മയും സുനിലും ഒക്കെ പച്ചക്ക് അങ്ങനെ മനസ്സില്‍ കത്തിയെരിയുകയാണ്. അതുകൊണ്ട് ആ അനുഭവം തന്ന എഴുത്തുകാരന്‍ അഭിനന്ദിച് പറയുന്ന ഓരോ വാക്കിനും പുഷ്പ്പവര്‍ഷത്തിന്‍റെ അനുഭവമാണ്.

ഞാന്‍ നന്ദി പറഞ്ഞതാണ്.

വികാരത്തിന്റെ പരിഭാഷയ്ക്ക് ചില വാക്കുകള്‍ പലപ്പോഴും വഴങ്ങാറില്ല.

ഗൗരി നന്ദന • 09-07-2018 22:27

വായിച്ചു കഴിഞ്ഞ് കമന്റ് ബോക്‌സ് കാണുമ്പോൾ എല്ലാപ്പോഴും എന്നിലേക്കെറിയുന്ന ഒരു ചോദ്യമുണ്ട് അതായിക്കോട്ടെ ഇപ്പോഴത്തെ കമന്റ്
"എന്താ പറയ്യാ"

smitha • 10-07-2018 07:40

താങ്ക്യൂ വെരി മച്ച് ഗൌരി നന്ദന. ഇങ്ങനെയൊക്കെ കേള്‍ക്കുന്നതിന്‍റെ ഒരു സുഖം....കുറെക്കൂടി വൃത്തിക്ക് എഴുതാന്‍ തോന്നും അപ്പോള്‍.

Archana • 09-07-2018 21:57

ഈസി ആയി ഉള്ള ശൈലി. വായിക്കുമ്പോള്‍ രംഗങ്ങള്‍ മുമ്പിലേക്ക് തെളിഞ്ഞുവരുന്നു. ഷാരോണും ഷെല്ലിയും മിനിയുമൊക്കെ ജീവന്‍ ഉള്ള ആളുകളെപ്പോലെ നേരിട്ട സംസാരിക്കുന്ന ഒരു അനുഭവം. കൊബ്രയാണോ ശിശിരപുഷ്പ്പം ആണോ കൂടുതല്‍ ആകര്‍ഷിക്കുന്നത്? രണ്ടും ഒപ്പത്തിനൊപ്പം.

smitha • 10-07-2018 07:38

താങ്ക്യൂ അര്‍ച്ചന. ഈ കമന്റ്റ് ഒരുപാട് സന്തോഷം തരുന്നു. സ്റ്റോറിക്ക് വിഷ്വലൈസ് പവര്‍ ഉണ്ടെന്ന്‍ അറിയുന്നത് ഏത് എഴുത്തുകാരിയെ/കാരനെയും സന്തോഷിപ്പിക്കും. ശിശിരവും കോബ്രയും ഒരു പോലെ സുന്ദരമാണ് എന്ന്‍ പറഞ്ഞതിന് ഒരുമ്മ.

Anu • 09-07-2018 20:52

മനസിൽ മഞ്ഞുമഴ പെയ്യിക്കാൻ ശിരകാലം വന്നു പറ സ്മിതേച്ചി പ്രൈസി ദി ലോർഡ്....☺☺എനിക്ക് തെറ്റി എന്നു ഈ പാർട് വായിച്ചപ്പോൾ മനസ്സിലായത് ഷാരോണിന് സഹോദര തുല്യനാണ് ഷെല്ലി എന്നു?? അപ്പോൾ മിനിയുടെ പ്രോബ്ലെം എന്താണെന്ന് ഉടനെ വെളിപ്പെടുത്തുമല്ലോ ചേച്ചി എഴുതുന്ന രാജി,കോബ്ര,ഇസബെല്ലാ,സിസിരകാലം.എന്നീ നോവലുകളിൽ പ്രണയം മണക്കുന്ന രണ്ടു കഥകളിൽ ഒന്നു കോബ്രായും രണ്ടു ശിശിര്കാലവും ആണ്..

Anu • 09-07-2018 20:53

പറയാൻ മറന്നു പ്രൈസ് ദി ലോർഡ്

smitha • 09-07-2018 21:04

പ്രേയിസ് ദ ലോഡ്...

smitha • 09-07-2018 21:07

സ്മിത ചേച്ചി പ്രയിസ് ദ ലോഡ് പറഞ്ഞിരിക്കുന്നു, അനു. ഷാരോണിന്‍റെ ബോയ്‌ ഫ്രണ്ട് ആയി പലരും ഷെല്ലിയെ കണ്ടിരുന്നു. അല്ല ഇപ്പോഴും തീര്ച്ചയാകാന്‍ പറ്റില്ല കേട്ടോ ആര് ആര്‍ക്കൊക്കെയുള്ളതാണ് എന്ന്‍.

മിനിയുടെ പ്രോബ്ലം ഉടന്‍ തന്നെ വെളിപ്പെടുത്താം.

അനു പറഞ്ഞത് വാസ്തവമാണ്. ഞാന്‍ എഴുതുന്ന പ്രണയം മണക്കുന്ന രണ്ട് കഥകള്‍ ശിശിരവും കൊബ്രായും ആണ്.

thamashakaran • 09-07-2018 20:49

ശാന്തമായ ഒരു പുഴ ഒഴുക്കുന്നത് പോലെ ഒണ്ട്. വായിക്കാൻ നല്ല സുഖം. ഇതിൽ ഇനിയും എപ്പോഴയാണോ ഇടിയും മിന്നലും മഴയും ഓക്കേ വരുന്നേ. ചെറിയ ഒരു ട്രാജഡി ഒണ്ടോ എന്ന് ഒരു ഡൌട്ട് ഇല്ലാതില്ലാതില്ലാതില്ലാ.കരയിപ്പിക്കരുത്. അടുത്തത് എന്നതാ കോബ്ര ആണോ.

smitha • 09-07-2018 21:03

ചില കമന്റ്റുകള്‍ കഥകള്‍ വായിക്കുന്നത് പോലെ ആസ്വാദ്യം. തമാശക്കാരന്റെ വാക്കുകള്‍ അതിപ്പെടും.

ലൈഫ് ആണല്ലോ കഥകള്‍ ആകുന്നത്. അപ്പോള്‍ ചെറിയ മഴ, മിന്നല്‍, ഒക്കെ സ്വാഭാവികം. കണ്ണുനീരും. മുന്‍‌കൂര്‍ ജാമ്യമെടുക്കുകയല്ല കേട്ടോ...

കഴിവതും സന്തോഷം തരുന്ന കഥാസന്ദര്‍ഭങ്ങള്‍ തന്നെ സൃഷ്ട്ടിക്കാം.

അടുത്തത് കൊബ്രയുടെ 13th അദ്ധ്യായം. പിന്നെ രാജി, ഇസബെല്ല.

mridula • 09-07-2018 20:20

adipwoli

smitha • 10-07-2018 07:35

താങ്ക്യൂ വെരി മച്ച്, മൃദുലാ.

Vipi • 09-07-2018 20:15

Smitha next part vegam edanam....

smitha • 09-07-2018 20:48

നിര്‍മ്മാണത്തിലാണ്, വേഗം ഇടാം. താങ്ക്യൂ.

Anu • 09-07-2018 20:11

എന്താ ഒരു ഫീൽ. എന്റെ ഷൊർണിനെ ആ റോയിക്കു കൊണ്ടുക്കണ്ട അവൾ മഞ്ഞുതുള്ളിയുടെ നൗര്മല്യവും ത്തുളസിക്കതിരിന്റെ പവിത്രതയും ഉള്ള ഷാരോണിന് ഷെല്ലി മതി ..കഥാപാത്രങ്ങൾ ധാരലോം ഉണ്ട് അല്ലെ.ഷെല്ലി,ഷാരോൻ,റോയി,റഫീഖ്,നന്ദകുമാർ,നിഷ,മിനി...അങ്ങനെ നീണ്ടു പോകുന്നു ലിസ്റ്റ് .പപ്പുചേട്ടൻ ഒരു സിനിമയിൽ പറഞ്ഞപോലെ താമരശേരി ചുരം അങ്ങോട്ടോ,ഇങ്ങോട്ടോ ഒന്നു മാറിയാൽ താഴെ വീഴും.ഷാരോണിന് വയലിന് വായന ഹോ ഇതിനൊക്കെ കലക്കി, തകർത്തു, തിമിർത്തു എന്നോക്ക പറഞ്ഞാൽ അതൊക്കെ വെറും പൊള്ളയായ കമെന്റ് ആയിപോകും .ഞാൻ നല്ല ലൗ സ്റ്റോറിസ് വായിക്കാനാണ് എനിക്കേറെ ഇഷ്ട്ടം.നന്ദകുമാർ സാറിന്റെ കഥ നമ്മുടെ ലാലേട്ടന്റെ സൂപ്പർഹിറ്റ് സിനിമ പോലുണ്ട്.ഇനിയും തുലികയിൽ നിന്നും കഥകൾ ഉതിർന്നു വീഴട്ടെ.

സ്നേഹപൂർവം.
അനു.

smitha • 09-07-2018 20:53

അനു,

എനിക്ക് ആവേശമുണര്‍ത്തുന്ന അഭിപ്രായങ്ങള്‍ പറയുന്നവരില്‍ മുന്‍ നിരയിലാണ് അനുവിന്‍റെ സ്ഥാനം. മാത്രമല്ല അനുവിന്‍റെ കമന്റ്റ് നല്ല വായനാസുഖവും തരുന്നുണ്ട്. പറഞ്ഞ കാര്യങ്ങള്‍ക്കെല്ലാം ഒരു പാട് നന്ദി, അനു. അനു ഇങ്ങനെ പറയുമ്പോള്‍ കൂടുതല്‍ നന്നായി എഴുതുവാനുള്ള പ്രേരണയുണ്ടാകുന്നു.

തിരക്കിനിടയില്‍ ശിശിരം പോലെ സെക്സ് ഒട്ടുമില്ലാത്ത കഥകള്‍ വായിക്കാനും അഭിപ്രായമിടുവാനും അനുവിനെപ്പോലെയുള്ളവര്‍ കാണിക്കുന്ന സന്മനസ് എനിക്ക് വളരെ ഊര്‍ജ്ജദായകമാണ്.

നന്ദി, വീണ്ടും.

Ajeesh • 20-07-2018 23:35

Ente ponnu mole... Njanum nandhakumar sir nte role lalettane vachu imagine cheythe.... AAA kadalil vachulla dialog... Dhaivame.... Kannu niranju.....

Smitha • 23-10-2018 07:17

Ajeeshe sorry....
Comment ippazha kanunne

അഞ്ജാതവേലായുധൻ • 09-07-2018 19:44

ആഹാ കലക്കൻ കഥ.സത്യം പറഞ്ഞാ എനിക്ക് കോബ്രാഹിൽസിനേക്കാൾ ഇഷ്ടമാണ് ഈ കഥ.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

smitha • 09-07-2018 20:07

താങ്ക്യൂ അജ്ഞാത വേലായുധാ. അടുത്ത ഭാഗവുമായി ഉടനേ എത്താം.

Vijayakumar • 09-07-2018 19:22

Superb ..adipoli ..nalla ozhukkan avatharanam ..keep it up and continue smithaa chechi.

smitha • 09-07-2018 19:24

താങ്ക്യൂ, വിജയകുമാര്‍. സപ്പോര്‍ട്ടിന്, പ്രോത്സാഹനത്തിനു...

smitha • 09-07-2018 19:21

സര്‍ഗ്ഗധനരായ എഴുത്തുകാരെ ചിരിപ്പിക്കാന്‍ പ്രയാസമാണ്. ജീവിതം സാക്ഷിപോലെ കാലാതിശായിയായ കഥകള്‍ എഴുതിയ രാജയെപ്പോലുള്ള  പ്രതിഭകളെ. അപ്പോള്‍ ശിശിരത്തിലെ ഡയലോഗ് വായിച്ചു ചരിച്ചു എന്ന്‍ കേള്‍ക്കുമ്പോള്‍ അതെഴുതിയ എനിക്ക് കോരിത്തരിപ്പ് ഉണ്ടാക്കുന്നു.

മിനി ദുരൂഹമൊന്നുമല്ല. ഒരു ടിപ്പിക്കല്‍ കാമ്പസ് സ്പോയില്‍ ബ്രാറ്റ്.

smitha • 09-07-2018 19:16

എന്ത് പറ്റി രാജാ?

Babu.R • 09-07-2018 18:28

ഈ പാർട്ടും കൊള്ളാം നന്നായിട്ടുണ്ട്

smitha • 09-07-2018 19:22

താങ്ക്യൂ, രാജിയുടെ സ്വന്തം ബാബൂ.

Babu.R • 09-07-2018 21:09

വെൽക്കം സ്മിത

RDX • 09-07-2018 17:37

പൊളിച്ചു... അടുത്ത ഭാഗം ഉടൻ തന്നെ ഇടാൻ നോക്കണെ...?

smitha • 09-07-2018 19:22

തീര്‍ച്ചയായും ആര്‍ ഡി എക്സ്.

ഷാജി പാപ്പന്‍ • 09-07-2018 14:37

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

ഇതില്‍ കൂടുതല്‍ എന്ത് എഴുതാന്‍

smitha • 10-07-2018 07:34

താങ്ക്യൂ, ഷാജി പാപ്പന്‍. അടുത്തഭാഗം ഉടന്‍ ഉണ്ട്. ഇതില്‍ക്കൂടുതല്‍ ഏത് വാക്കുകള്‍ ഉപയോഗിച്ച് ഞാന്‍ നന്ദി പറയും?

Akh • 09-07-2018 13:17

ഹഹ  വന്നല്ലോ കുളിർ മഴ  പെയ്യിച്ചു
കൊണ്ടു  ശിശിരകാലം........ ???????

smitha • 09-07-2018 19:15

മിനിയെയും ഷെല്ലിയെയും ഒന്നും കുറെ സമയം കാത്തുനിര്‍ത്തേണ്ട എന്ന്‍ കരുതി അഖില്‍.

Joyce • 09-07-2018 13:09

എന്റേത് ആകട്ടെ ആദ്യം.
കൂടുതൽ രസകരമായ സംഭവങ്ങളിലേക്ക് കഥ കടക്കുന്നോ?

smitha • 10-07-2018 07:33

താങ്ക്യൂ, ജോയ്സ്. കഥ രസകരമാകുമോ എന്ന ചോദ്യം താങ്കളുടെ താല്പ്പര്യത്തെയാണ് കാണിക്കുന്നത്. അതാകട്ടെ എനിക്ക് തരുന്നത് അതിരില്ലാത്ത സന്തോഷവും.

ഋഷി • 27-06-2018 22:28

പ്രിയപ്പെട്ട സ്മിത,
കമ്പി മാത്രം വായിക്കാനായി ആണ് ഈയുള്ളവൻ സൈറ്റിൽ കയറുന്നത്. പ്രണയം, ലോലമായ ഭാവങ്ങൾ... ഇതൊന്നും എന്തുകൊണ്ടോ ഒരു ചലനവും ഉണ്ടാക്കാറില്ല. വായനക്കാരുടെ പ്രതികരണം നന്നായിട്ടുണ്ട്. ഏതായാലും അടുത്ത മാരകമായ കമ്പി.... ഏതു കഥയിലാണ്‌ സ്മിത എഴുതുക എന്നറിയില്ല... അതിനായി കാത്തിരിക്കാം.
കഞ്ഞി കുടിക്കാനുള്ള ഓട്ടത്തിനിടയിൽ പല കഥകളും വായിക്കാനും, എഴുതുന്ന ഒരു കുരിശ് ഇറക്കി വെക്കാനും സമയം കിട്ടോന്നില്ല്‌

smitha • 27-06-2018 22:55

അതേ, അങ്ങനെയങ്ങ് പോകാന്‍ ഞാന്‍ സമ്മതിക്കില്ല. ഓരോ കഥയെഴുതുമ്പോഴും ഞാന്‍ വിലമതിക്കുന്ന കുറെ പേരുടെ കമന്റിന് ഞാന്‍ കൊതിച്ച് കാത്തിരിക്കാറുണ്ട്. മറ്റുള്ളവരുടെ മുമ്പില്‍ ഞാന്‍ അഹങ്കാരത്തോടെ പറയുന്ന ഒരു പേരാണ് ഋഷി. ഞാന്‍ ഉറപ്പിച്ചുപറയാം, ഒരു നാല് പേരെങ്കിലും ഞാന്‍ വഴി ഋഷിയുടെ ആരാധരും ആണ്...

പറയുന്നതെന്താണ് എന്ന്‍ വെച്ചാല്‍ ...എന്തുകൊണ്ടാണ് ബ്രിട്ടന്‍ നാല്‍പ്പത്തിഏഴില്‍ ഇന്ത്യയില്‍ നിന്ന്‍ പിന്‍വാങ്ങി എന്ന്‍ പറയാന്‍ വേണ്ടി അല്ല. ആ വര്‍ഷം പിന്നിനു വിലകുറഞ്ഞത്‌ കൊണ്ടും അല്ല...

ഋഷിചേട്ടന്‍ കഥ വായിക്കണം എന്ന്‍ പറയാന്‍ ആണ്...

പിന്നെ നാളെ കഴിഞ്ഞ് ഇസബെല്ല ഇടും.

ഒരു ടിപ്പിക്കല്‍ കമ്പിക്കഥ.

ജിന്ന് ?☠ • 23-06-2018 18:46

സ്മിത, കഥ നന്നായിട്ടുണ്ട്..
എനിക്ക് കമൻറ് പോകുനില്ലായിരുന്നു..അതാ വൈകിയത്.. ഇന്നാണ് കുട്ടൻ തമ്പുരാൻ ശരിയാക്കി തന്നത്..
സ്മിതയുടെ കഥക്ക് കമന്റിലൂടെ  ഒരു പണി തരാൻ കുറെ ആയി ശ്രമിക്കുന്നു..
പക്ഷേ എല്ലാ പഴുതുകളും അടച്ചു ഒരു പിടിയും തരാതെ ഇൗ സൈറ്റിൽ അടക്കി വാഴുകയല്ലെ..പിന്നെ ഇനി എന്ത് പറയാനാ..
സ്മിത കമ്പിക്കുട്ടനിലെ രാജകുമാരി ആയി മാറി.

smitha • 23-06-2018 21:53

ഞാന്‍ വളരെ കൊതിച്ചു കാത്തിരുന്ന ഒരു കമന്റ്റ് ആണ് പ്രിയ ജിന്ന്‍ താങ്കളുടേത്. രണ്ടു ദിവസം കഴിഞ്ഞ് ആണ് ഞാന്‍ റിപ്ലൈ ഇടുന്നത്. ഇനി ആരുടേയും കമന്റ്റ് കാണില്ല എന്ന്‍ കരുതി പേജ് ഞാന്‍ ചെക്ക് ചെയ്യുന്നുണ്ടായിരുന്നില്ല. ഇപ്പോള്‍ നോക്കിയപ്പോള്‍, ദൈവമേ, ജിന്നിന്‍റെ കമന്റ്റ് കിടക്കുന്നു. ഈ സൈറ്റില്‍ വന്ന ആദ്യകാലം മുതല്‍ എന്നെ കൈ പിടിച്ചു നടത്തിയവരില്‍ മുന്‍ പന്തിയില്‍ ആണ് താങ്കള്‍. താമസിച്ച് മറുപടിയിട്ടത് അകാരണത്താല്‍ ആണ്. ക്ഷമിക്കുമല്ലോ.

സുഖമല്ലേ?

സസ്നേഹം,
സ്മിത

ജിന്ന് ?☠ • 24-06-2018 11:44

സുഖമാണ് സ്മിത..

Babu • 22-06-2018 17:42

ശരിക്കും ടച്ചിങ്ങാണ് നിങ്ങളുടെ കഥകൾ

smitha • 23-06-2018 21:53

താങ്ക്യൂ ബാബൂ. തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നു.

mridhula • 20-06-2018 11:12

Enik epazhum kadhakal vayikanpatanilla

smitha • 23-06-2018 21:56

കഥകള്‍ വായിക്കേണ്ടത് എങ്ങനെയെന്ന നിര്‍ദ്ദേശങ്ങള്‍ വളരെ കൃത്യമായി അഡ്മിന്‍സ്  തന്നതാണല്ലോ മൃദുലേ. ഒന്ന് കൂടി അതിന്‍ പ്രകാരം ട്രൈ ചെയ്യൂ.

ഷബ്‌നം • 19-06-2018 13:04

അടിപൊളി...
കഥ നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്..

smitha • 19-06-2018 17:00

താങ്ക്യൂ ഷബ്നം. ഇനിയും നല്ലതാകാന്‍ ആഗ്രഹിക്കണേ..

rashid • 19-06-2018 10:51

അടിപൊളി ആയിട്ടുണ്ട്, ഓരോ ഭാഗവും സൂപ്പർ.

smitha • 19-06-2018 16:59

താങ്ക്യൂ റഷീദ് ബ്രോ

Joseph • 19-06-2018 03:55

Oh kooritharichu poyi enna feel.Oru raskhayumilla polichu aduki.

smitha • 19-06-2018 16:49

കോരിത്തരിപ്പിക്കാന്‍ അല്ലേ ഇതൊക്കെ എഴുതുന്നെ. പിന്നെ XXX ഇല്ല എന്ന ഒരു പ്രശ്നം ഉണ്ട്, അല്ലേ?

ബാബു • 19-06-2018 02:05

സൂപ്പർ സ്റ്റോറി

smitha • 19-06-2018 16:47

താങ്ക്യൂ ബാബൂ

vijayakumar • 18-06-2018 23:38

ente smitha chechi thakarthu.vadhi kayiyadakki niranju adukayanu smitha anna azhuthukari...aswme avatharanam mattonnum parayan vakkukal ella ..adutha bhagathinayee kathirikkunnu..

smitha • 19-06-2018 16:46

വേദി കയ്യടക്കുകയോ? ഒന്നുമില്ല വിജയ്‌. വമ്പന്‍ സ്രാവുകള്‍ മുമ്പേയുണ്ട്...ഒരരിക് പറ്റി...ഇങ്ങനെ ...

Joyce • 18-06-2018 23:29

I would say: I got my eyes wet in three places of this chapter. I shout at you: Why the hell do you not write a film script?

smitha • 19-06-2018 16:42

Sir,
Getting a comment from you, especially the kind of one which you gracefully penned it under this humble story is no lesser than heart warming. When you said my story made your eyes wet, can something a bigger gift than that be expected  for me? Your kind words are sealed for repeated cherishing in the deepest zone of my heart. I grew up as a writer standing with faltering steps in your shadow dear sir...

Ajeesh • 20-07-2018 23:38

Exactly.... Karanju poyi.... Enthoru life ulla ezhuthu

smitha • 18-06-2018 22:56

ഒരു പ്രധാന കാര്യം വിട്ടുപോയത്തിന് ക്ഷമ ചോദിക്കുന്നു. അത് ഇതിന്‍റെ അട്മിന്‍സ് തയ്യാര്‍ ചെയ്ത അതിമനോഹരമായ കവര്‍ ചിത്രത്തിനാണ്. എന്‍റെ മനസ്സിലെ മിനിയെ അതുപോലെ തന്നെ പകര്‍ത്തിയിരിക്കുന്നു. പൈലിച്ചായനും കുട്ടന്‍ തമ്പുരാനും.

താങ്ക്യൂ പൈലിച്ചായാ,
താങ്ക്യൂ കുട്ടന്‍ തമ്പുരാന്‍...

thamashakaran • 18-06-2018 22:22

ന്റെ പൊന്നു ചേച്ചി ചേച്ചി ഇതുപോലൊക്കെ എഴുതുമ്പോൾ വലയുന്നത് എന്നെ പോലെ ഉള്ള വായനക്കർ ആണ്. ഇത് വായിച്ചിട്ട് ഇപ്പൊ ന്തുവാ കമന്റ്‌ ആയിട്ട് ഇടേണ്ടത്. സൂപ്പർബ് കിടുക്കി പൊളിച്ചു എന്നൊക്കെ ഇടുന്നത് ഈ കഥക്ക് തന്നെ ഇക്കിളി ആവും. ഈ കഥക്ക് ഓക്കേ കമന്റ്‌ ഇടണമെങ്കിൽ ഇവിടുത്തെ ബലിയ പുലികൾ തന്നെ വേണം. Awesome സ്റ്റോറി.

smitha • 18-06-2018 22:51

എന്‍റെ പൊന്നു തമാശക്കാരാ,
വലിയ പുലിതന്നെയാണ് താങ്കളും. എത്ര എഴുത്തുകാരാണ് താങ്കളെപ്പോലെയുള്ളവരുടെ പ്രോത്സാഹനം ഒന്നുകൊണ്ടു മാത്രം കഥകളില്‍ സജീവമായി നില്‍ക്കുന്നത്! ഞങ്ങള്‍ ഏതായാലും ഭാവന, ജീവിതാനുഭവം ഇവകൊണ്ട് മാത്രം എഴുതിത്തെളിയിക്കാന്‍ പോകുന്നില്ല. അതിനു വേണ്ട ആണവോര്‍ജ്ജം നിങ്ങളുടെ കൈയിലാണ്. നിങ്ങളുടെ അകമഴിഞ്ഞ പ്രോത്സാഹനങ്ങളില്‍.
സസ്നേഹം,
സ്മിത.

Akh • 18-06-2018 21:39

കണ്ണുകൾ  നിന്നും  വീണ്ടും  നീർത്തുളികൾ  അടർന്നു വീണുകൊണ്ടിരുന്നു  മറ്റാരുടെയും  അല്ല  എന്റെ......

ഈ  മനോഹരം  ആയാ  എഴുത്തിനൊക്കെ  ഞാൻ  എന്തു  പറഞ്ഞാലാ  പകരം  ആകുക..

ഷാരോൺ  ആ  വയലിൻ  വായിക്കുന്ന സീൻ  എന്റമ്മോ  സിനിമ  ആണൊ  ഞാൻ  കണ്ടത്... അത്രക്കും  ഇഷ്ടം  ആയി..

മനോഹരം ആയാ  വാക്കുകൾ  കോർത്തിണക്കി  കൊണ്ട് എന്റെ  ഒക്കെ  മനസ്സിലേക്ക്  കുത്തി  ഇറക്കിയത്  എന്തിന്..

ഒരോ  സീനുകളും  എന്തോ  കൺമുന്നിലൂടെ  നടക്കുന്ന  പോലെ.. നന്ദകുമാരന്റെ  അവസാനത്തെ  ഡയലോഗ് സ്  സീൻ  ഒക്കെ  വളരെ  അധികം  മനസിലേക്ക്  ആഴ്ന്നു  ഇറങ്ങി...

പിന്നെ  രാജാവും  മറ്റും  പറഞ്ഞപോലെ  നന്ദകുമാറിന്റ  കഥാപാത്രം  നന്ദഗോപനെ  പോലെ  തോന്നിച്ചു  എനിക്ക് .

എനിക്ക്  ഒരുപാട്  ഇഷ്ടം  ആയ  സിനിമ  ആണു  അതു  ഞാൻ അതു  കണ്ടു  കരഞ്ഞിട്ടുണ്ട് ....

കൂടുതൽ  ഒന്നും  പറയാൻ  ഇല്ല  മിനി  യെ  കാണാത്ത  ഒരു  വിഷമം  മാത്രം  ബാക്കി  നിൽക്കുന്നു.....

പിന്നെ  ഒരേ  സമയം  മൂന്ന്  കഥകൾ എഴുതുന്ന  താങ്കളുടെ  മുന്നിൽ  ശ്രഷ്‌ടങ്ങാം പ്രണമിക്കുന്നു..

അപ്പോ  അടുത്ത ത്  ദിവ്യ  കുട്ടി  ആയിരിക്കും  അല്ലെ....... അതിനായി  കാത്തിരിക്കുന്നു.........

smitha • 18-06-2018 22:46

പ്രിയ സ്നേഹിതന്‍ അഖിലിന്,

കഥയിലെ ചില സിറ്റുവേഷന്‍സ് കണ്‍സ്ട്രക്റ്റ് ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍, കീ ബോഡില്‍ വിരലുകള്‍ നിശ്ചലമാകാറുണ്ട്. ആ നിശ്ചലാവസ്ഥ ചിലരുടെ കമന്റ്റ്കള്‍ക്ക് പ്രതികരണമറിയിക്കുമ്പോഴും തോന്നാറുണ്ട്. അത്തരം കമന്‍റ്റുകള്‍ സൃഷ്ട്ടിക്കുന്നവരില്‍ മുമ്പിലാണ് ആഖിലിന്‍റെ സ്ഥാനം. കമന്‍റ്റുകള്‍ കഥകളാക്കുന്ന ജാലവിദ്യ അഖിലിന് സ്വാഭാവികമായി സംഭവിക്കുന്നതാണ്. ഈ കമന്റ്റും. ചിലപ്പോള്‍ ഞാന്‍ സ്വയം കുറ്റപ്പെടുത്തുകപോലും ചെയ്തിട്ടുണ്ട്. എന്ത് ഭംഗിയായി, ഇമോഷണല്‍ ആയാണ് അഖില്‍ കമന്റ്റ് ഇടുന്നത്! അല്‍പ്പം കൂടി നന്നാക്കാമായിരുന്നില്ലേ? കമന്റിന്‍റെ മൂല്യത്തിനു ചേരുന്ന വിധത്തില്‍...

താങ്കള്‍ എനിക്ക്  പ്രണാമമര്‍പ്പിചിരിക്കുന്നു. അത് ഞാന്‍ വിലക്കുന്നു. ശരിയായ പ്രണാമം താങ്കള്‍ക്ക് നല്‍കാന്‍.

പ്രണാമം.

സ്മിത.

Akh • 18-06-2018 23:28

ഞാൻ  തന്ന  പ്രണാമം  സ്വികരിച്ചാൽ  മാത്രമേ  ചേച്ചി  എനിക്ക്  തരുന്ന  പ്രണാമം  ഞാൻ  സ്വികരിക്കുക  ഒള്ളു.....

ചില  കഥകൾക്ക്  കമന്റ്  ഇടാൻ  വളരെ  പ്രയാസം  ആണു  നമ്മുടെ  തമാശ പറഞ്ഞപോലെ  വെറുതെ  സൂപ്പർ  കിടുക്കി  എന്നൊക്കെ  എഴുതിയാൽ  ആ  കഥക്ക്  ഇക്കിളി  ആകുന്ന  ഫീൽ  ഉണ്ടാകുക  ഒള്ളു...

കഥ  വായിക്കുന്നതിനേക്കാൾ പ്രയാസം  ആണു  ചില  കഥകൾക്ക്  കമന്റ്‌  ഇടാൻ . എത്ര  എഴുതിയാലും  തൃപ്തി  ആവാത്ത  പോലെ  തോന്നും.... അതു  മിക്കവാറും  ചേച്ചിയുടെ  കഥകൾക്കും  സംഭവിക്കാറുണ്ട്...

പിന്നെ  ചിലർ  ഇടുന്ന  കമന്റിന്  റിപ്ലൈ  കൊടുക്കാനും  വളരെ  പ്രയാസം  ആണു , നമ്മൾ  ഉദ്ദേശിച്ചത്  അവർക്ക്  ലഭിക്കുമോ  എന്നുള്ള  പേടി യും  ഉണ്ടാകും ... അത്രയും  മതിയോ  എന്ന  തോന്നലും ..

ഇപ്പോൾ  ഈ  കമ്മന്റ്  ഇടുബോഴും  എനിക്ക്  അതെ  ഫീൽ  ആണു...

ചില  വാക്കുകൾ  മുഴുവിപ്പിക്കാൻ  സാധിക്കാതെ  വരുന്നപോലെ...

smitha • 18-06-2018 23:36

പ്രണാമം ഞാന്‍ ഒരുപാട് ഇഷ്ട്ടത്തോടെ സ്വീകരിച്ചിരിക്കുന്നു. അഖില്‍ മുഴുമിപ്പിക്കാന്‍ സാധിക്കാതെ, പറയാത്ത എല്ലാ പ്രിയ വാക്കുകളും ഞാന്‍ ഉള്ളറിഞ്ഞ് കേള്‍ക്കുന്നു. അവയെ സംഗീതമായും സ്വപ്നമായുമൊക്കെ ഞാന്‍ ചേര്‍ത്ത് വെക്കുന്നു. ചെറിയ ലോകം, വളരെക്കുറച്ചുകാലത്തെ ജീവിതം, അതിനിടയില്‍ സംഭവിക്കുന്ന സൌഹൃദത്തിന്റെ ഈ മഴവില്‍ ഭംഗിയെ ഞാന്‍ ഏറെ വിലമതിക്കുന്നു....

Akh • 18-06-2018 23:46

പ്രണാമം  സ്വികരിച്ചതിൽ  വളരെ  അധികം  സന്തോഷം
ഉണ്ട്‌ ?????

jo • 18-06-2018 20:21

ഒരുവേള നന്ദകുമാർ ഞാനാണെന്നു തോന്നിപ്പോയി....

ചില സമയങ്ങളിൽ ഞാനും ഇങ്ങനെയാണ്... ആരോടൊക്കെയോ ഉള്ള ദേഷ്യം... ദൈവത്തോടു പോലും പുച്ഛം.... അതേ സമയത്ത് തന്നെ ആരുമില്ലാത്ത ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ തളർന്നു പോകുന്ന പോലെ....

ആരോടും ദേഷ്യമില്ല...പരിഭവമില്ല... സ്വന്തം വീട്ടുകാരെപ്പോലും വിളിക്കാറില്ല...പ്രണയമില്ല...കടുത്ത സുഹൃത്ത് ബന്ധങ്ങളുമില്ല....

4000 ഫേസ്ബുക്ക് ഫ്രണ്ട്സ്...ആർക്കും അങ്ങോട്ട് മെസേജ് അയക്കില്ല... മെസഞ്ചർ എപ്പോഴും നിശ്ചലം...

ഞാനെന്താ ഇങ്ങനെ??? പലപ്പോഴും തോന്നിയിട്ടുണ്ട്... പക്ഷേ ഉത്തരം ഇത്രമാത്രം...

"ഇത് ഞാനാണ്. ഞാൻ ഇങ്ങനെയാണ്...."

smitha • 18-06-2018 22:30

പ്രിയ സ്നേഹിതന്‍ ജോയ്ക്ക്,

സ്നേഹിതാ, ഇവിടെ എഴുതുന്ന മിക്ക ആളുകളും താങ്കള്‍ കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന ജീവിത നിരാസത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ജീവിക്കുന്നത്. ഒരു മാസമേ ആയുള്ളൂ ഞാന്‍ ജീവിതത്തിന്റെ നിറമുള്ള വശം അറിയാന്‍ തുടങ്ങിയിട്ട്. എന്നെ വ്യക്തിപരമായി അറിയാവുന്ന, എഴുത്തില്‍ സജീവമായി ഈ സൈറ്റില്‍ ഇപ്പോഴും നിലനില്‍ക്കുന്ന രണ്ടുപേരുണ്ട്. എന്‍റെ ജീവിതത്തിന്‍റെ അമാവാസികള്‍ മാത്രം കണ്ടവര്‍. അപ്പോഴൊക്കെ അവരുടെ ഉപദേശങ്ങളും പ്രോത്സാഹനവും ജീവിതത്തിലേക്ക് കുതിക്കാനുതകുന്ന വാക്കുകളും എന്നെ ഏറെ സഹായിച്ചിട്ടുണ്ട്. ജിവിതം ഇരുണ്ട ഒരു ഭൂഖണ്ഡത്തില്‍ അവസാനിപ്പിക്കാനുള്ളതല്ലെന്നും നിറങ്ങളോരുക്കി കാത്തിരിക്കുന്ന ജീവിതത്തിന്‍റെ ഒതുക്കുകള്‍ നമ്മെ ക്ഷണിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അവരാണ് എന്നെ പഠിപ്പിച്ചത്. ആ പാഠം പ്രിയ സുഹൃത്ത് ജോയോടു ഞാന്‍ ആവര്‍ത്തിക്കുന്നു. മരുഭൂമികള്‍ പൂവാടികയാകുന്ന ഒരു നിമിഷം താങ്കളുടെ ജീവിതത്തിലേക്ക് കടന്നുവരുമെന്ന പ്രതീക്ഷ ഞാന്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്നു. കടന്നു വരട്ടെ, പ്രകാശരേണുക്കള്‍.  ജീവിതത്തിന്‍റെ പരുക്കന്‍ തലങ്ങളിലേക്ക് ഒരു തൂവല്‍സ്പര്‍ശം പോലെ പുഞ്ചിരിക്കുന്ന മുഖങ്ങള്‍ കടന്നുവരെട്ടെ. ജീവിതത്തിന്‍റെ അര്‍ഥത്തിന്  നമ്മള്‍ സങ്കല്‍പ്പിക്കുന്നതിനേക്കാള്‍ സൌന്ദര്യമുണ്ടെന്നു തിരിച്ചറിയപ്പെടുന്ന ഒരു ദിവ്യമുഹൂര്‍ത്തം സ്നേഹിതന്‍റെ മുമ്പില്‍ തുറന്നു വരട്ടെ.

ആശംസകളോടെ,
സ്മിത.

jo • 19-06-2018 09:41

എന്റെ പൊന്നു സ്മിതാ മാഡം....

ഞാൻ വിരഹത്തിലൊ ദുഃഖത്തിലോ ഒന്നുമല്ലാട്ടോ.... ചിരിച്ചുകളിച്ചാണ് നടപ്പ്...

മനസ്സിലും സ്വഭാവത്തിലും അല്ലെന്ന് തോന്നുമെങ്കിലും ഞാൻ തികച്ചും സന്തോഷവാനാണ്....

ഉള്ളത് പറയാമല്ലോ... മൂടുപടത്തിലാണ് ജീവിക്കുന്നത് എന്നുമാത്രം.

കാരണം.... എന്റെ സ്വകാര്യതയിലേക്ക് കടക്കാൻ ആരെയും അനുവദിക്കുന്നില്ല എന്നത് തന്നെ...

അത്രമാത്രം

Akh • 19-06-2018 11:18

രാജാവേ ഏതാ  ആ  ഡൂക്കിലി  എഴുത്തുകാരൻ ...

ഒന്നു  കാണാൻ  ആണു... 
ഓരോരോ നഗ്ന  സത്യങ്ങൾ  എന്തിനാ  ഇങ്ങനെ  എഴുതുന്നത്  എന്നു  ചോദിക്കാനാണ്....

ഹിഹിഹി......

Akh • 19-06-2018 16:53

ഹിഹിഹി

jo • 19-06-2018 10:59

രാജാവേ...ഉള്ളത് പറയാമല്ലോ... എന്നെയിങ്ങനെ ആക്കിയത് ആ ഫ്രണ്ട്സ് തന്നെയാണ്...

ഇപ്പോഴുള്ള മനസ്സ് എന്താണെന്ന് വെച്ചാൽ ഇങ്ങോട്ട് വിളിക്കാത്ത, മെസേജ് അയക്കാത്ത.... ആരെയും വിളിക്കില്ല മെസേജ് അയക്കില്ല എന്ന വാശി.... അതിനി മാറ്റണോ???

പിന്നെ നവവധുവിൽ ഞാൻ ഇതൊന്നും നോക്കില്ല... ഈയാഴ്ചതന്നെയവൾ വരും... എന്റെ വാക്ക്

jo • 19-06-2018 20:25

ഞായറാഴ്ച വരെ കാത്തിരിക്കൂ പ്ലീസ്

smitha • 18-06-2018 18:19

കമലദളം സിനിമ ഓര്‍മ്മയിലുണ്ട്. എഴുതുമ്പോള്‍ അത് മനസ്സിലേക്ക് കടന്നു വന്നിരുന്നില്ല. അതിലെ നായകനെപ്പോലെ തന്നെയാണ് നന്ദകുമാറിന്‍റെ പാസ്റ്റും. അതില്‍ മോഹന്‍ലാല്‍ നന്ദകുമാറിനെപ്പോലെ മനുഷ്യരില്‍ നിന്ന്‍ പൂര്‍ണ്ണമായും അകല്‍ച്ച പ്രഖ്യാപിച്ചയാള്‍ അല്ല. നന്ദകുമാര്‍ ഇപ്പോഴും സുമിത്രയില്‍ മാത്രം ജീവിക്കുന്നു.

ആശംസക്ക് ഒരു പാട് ഒരു പാട് നന്ദി

smitha • 18-06-2018 18:47

@മന്ദന്‍ രാജ

അഭിരാമി • 18-06-2018 18:08

എന്നെ കരയിപ്പിച്ചു. പാവം ഞാൻ. എന്താ ഒരു ഫീൽ. എൻറെ അമ്മോ.

smitha • 18-06-2018 18:45

അഭിരാമിക്കുട്ടീ, എനിക്ക് നെരായും വിഷമം ഉണ്ട്  കേട്ടോ. പക്ഷെ എങ്ങനെയാണ് അഭിരാമി പറഞ്ഞ കാര്യം നടക്കുക എന്ന്‍ എനിക്കറിയില്ല. ഐ ഡി ഈ വാളില്‍ ഇടുന്നത് അഭിരാമിക്ക് പ്രോബ്ലം ഇല്ലേല്‍ കാര്യം നടക്കും.

അഭിരാമി • 18-06-2018 22:06

അയ്യോ ഞാൻ കഥ വായിച്ചു അഭിപ്രായം പറഞ്ഞതാ.അല്ലാതെ ചേച്ചീടെ മെയിൽ കിട്ടതൊണ്ട പറഞ്ഞതല്ല. ഡോക്ടറോട് abhirami shashidharan eannu serch cheyan parayu. Eanthayalum eante id kittum.

smitha • 19-06-2018 17:08

എഫ് ബി ഡി പി ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് പിക് ആണോ ?

mridhula • 18-06-2018 15:53

mr mandanraj njan request ayachind add me&chat me

smitha • 18-06-2018 18:43

ഈ രാജയുടെ ഒരു കാര്യം...ഒരാളെ ഇങ്ങനെ കഷ്ട്പ്പെടുത്താന്‍ പാടില്ല കേട്ടോ.

asuran • 18-06-2018 14:58

സുമിത്രയുടെ ട്രാജഡി സസ്പെൻസ് ആണോ. പരാമർശിക്കുക മാത്രമല്ലാതെ വിവരിക്കുന്നില്ല. അറിഞ്ഞു കൊണ്ടാണോ എന്നറിയില്ല, കമലദളം സിനിമയെ വല്ലാതെ ഓർമിപ്പിക്കുന്നു. കൊള്ളാം. ബാക്കി ഭാഗങ്ങൾ പോരട്ടെ.

smitha • 18-06-2018 18:40

റഫീഖിനെയും നിഷയെയും ആദ്യം അവതരിപ്പിക്കുന്ന അധ്യായത്തില്‍ തന്നെ സുമിത്രക്ക് സംഭവിച്ചത് എന്താണ് എന്ന്‍ പറഞ്ഞിരുന്നു. കമലദളത്തിന്‍റെ ഒരു നിഴല്‍ ഉണ്ട്.

asuran • 19-06-2018 02:53

എനിക്ക് ആ മരണത്തിൽ ഒരു ദുരൂഹത തോന്നിയിരുന്നു. അത് കൊണ്ട് ചോദിച്ചതാണ്. ഇനി ദുരൂഹത ഇല്ല എന്നാണ് എങ്കിൽ ഞാൻ ഒന്നും ചോദിച്ചില്ല താങ്കൾ ഒന്നും കേട്ടിട്ടും ഇല്ല.

അഞ്ജാതവേലായുധൻ • 18-06-2018 12:26

പൊളിച്ചു സഹോ.. തകർപ്പൻ കഥ.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

smitha • 18-06-2018 18:35

താങ്ക്യൂ അജ്ഞാതവേലായുധാ...അല്‍പ്പം കൂടി കാത്തിരിക്കൂ

achu raj • 18-06-2018 11:06

മൂന്നു കഥകളും മൂന്നു വ്യത്യസ്തമായ സംഭവങ്ങൾ അതും ഒരുമിച്ചു... നമിച്ചുപോകുന്നു നിങ്ങളെ ആത്മാർത്ഥമായി....

smitha • 18-06-2018 18:34

അച്ചു രാജ്,
നന്ദി, സൈറ്റില്‍ കയറിയിട്ട് അധികം സമയമായില്ല.ആദ്യം വായിച്ച കഥകളിലൊന്ന്‍ കുരുതിമലക്കാവ് ആയിരുന്നു. അവിടെ ഇപ്പോള്‍ തന്നെ കമന്റ്റ് ഇടാം. നല്ല വാക്കുകള്‍ക്ക് പുഞ്ചിരി മറുപടി. സ്നേഹം പ്രതികരണം.

ഡൂഡ്... • 18-06-2018 11:01

Heart touching write style and wording. Keep continue

smitha • 18-06-2018 18:31

Dear, dude,
When readers like you find it touching, it is none other than a reward for me. I thank you very much for your heart warming comment.

mridhula • 18-06-2018 10:56

hi smitha

smitha • 18-06-2018 18:29

ഹായ്, മൃദുലാ...സമയപ്രശ്നം കൊണ്ട് ഇപ്പഴാ സൈറ്റില്‍ കയറിയേ. പറയൂ, മോളൂ.

mridhula • 18-06-2018 10:55

i want to talk to u mandanraja

smitha • 18-06-2018 18:24

രാജാ ഒന്ന്‍ സംസാരിക്കാന്‍ ചാന്‍സ് കൊടുക്കൂ. ഇത്ര ജാടയോ?

smitha • 18-06-2018 18:28

രാജയല്ലേ, സകല വായനക്കാരായ പ്രജകളുടെയും ക്ഷേമം അന്വേഷിക്കുന്ന തിരക്കില്‍ ആയിരിക്കും. കഥാ വൃന്ദാവനത്തില്‍ സകല ഗോപികമാരുടെയും ക്ഷേമങ്ങള്‍ അന്വേഷിച്ചു...മൃദുലയുടെ അടുത്തും എത്തും. ഒരു ഇത്തിരി നേരം കൂടി കാതിരിക്കെന്നെ

smitha • 18-06-2018 18:42

ഇപ്പോള്‍ ഉള്ളത് എന്നാണോ ഉള്ളവര്‍ എന്നാണോ?