0%

Chapter Title : ശ്രുതി ലയം 13 [വിനയൻ]

Author : വിനയൻ Read All Parts 1.2K

ഇവിടെ യാണ് ചേട്ടാ ..........

എനിക്ക് അറിയില്ലായിരുന്നു മോളെ എൻ്റെ സ്ഥലം കുറച്ചു വടക്കാ ഞാനിവിടെ പുതിയ ആളാ മേലെ കുന്നില് പാറ പൊട്ടിക്കുന്ന കമ്പനിയിൽ ആണ് പണി ഒറ്റ ശ്വാസത്തിൽ അയാൽ പറഞ്ഞ് നിർത്തി ........

ആട്ടെ എത്ര ദിവസം ആയി ചേട്ടൻ ഈ സ്ഥല ത്ത് വന്നിട്ട് ? അഞ്ചു ദിവസം ആയി മോളെ ഇവിടെ പലരോടും ചൊതിച്ചു അടുത്ത് എവിടെങ്കിലും പുഴയുണ്ടോന്ന് ........... ഇവിടെ അടുത്തൊന്നും പുഴ ഇല്ല പോലും പിന്നെ രണ്ടു ദിവസം മുമ്പ് ആണ് കുളിക്കാനും നനക്കാനും പറ്റിയ ഈ സ്ഥലം കണ്ട് പിടിച്ചത് ........

ഓ....... അപ്പോ രണ്ടു ദിവസം മുമ്പ് ഇവിടെ തടയണ കെട്ടിയത് ചേട്ടൻ ആയിരുന്നോ ?... അതെ മോളെ , എൻ്റെ വീടിനോട് ചേർന്ന് വലിയ പുഴയുണ്ട് ദിവസവും അതിൽ മുങ്ങി കുളിച്ചാണ് ശീലം .......... ഇവിടെ വെറുതെ ഒഴുകി പോകുന്ന വെള്ളം തടഞ്ഞു നിർത്തി അതിൽ മുങ്ങി കുളിക്കാൻ ഒരാശ തോന്നി അതാ തടയണ കെട്ടിയത് അബദ്ധം ആയെങ്കിൽ ഇനി കെട്ടില്ല ഈ തുമ്പിനടിയിൽ നിന്ന് ഞാൻ കുളിച്ചോളാം ...........

അയാളുടെ നിഷ്കളങ്കമായ സംസാരം കേട്ട് അലിവ് തോന്നിയ അവൾ അയാളോടു ഉള്ള അപ രിചിതത്വം മറന്ന് കുറച്ചു കൂടി അടുതേക്ക് വന്നു ........ തൻ്റെ നഗ്നമായ കണം കാലുകൾ നീർ ചാലിലേക്ക് ഇട്ട് പടവിൽ ഇരുന്നു കൊണ്ട് അയാളെ നോക്കി അവൾ പറഞ്ഞു ........... അയ്യോ ഞാൻ അത് ഉദ്ദേശിച്ച് പറഞ്ഞത് അല്ല ചേട്ടാ ചേട്ടൻ ദിവസവും ഇവിടെ വന്നൂ കുളിച്ചോളു

💬 Comments

View all comments