Chapter Title : ശുഭ പ്രതീക്ഷ 1 [കാലംസാക്ഷി]
തമാശ അത്ര ഇഷ്ടപെടുന്നില്ല" അവൾ എന്നെ നോക്കി മുഖം വീർപ്പിച്ചു കൊണ്ട് പറഞ്ഞു.
"നാദിയ കുട്ടിക്ക് വേണ്ടെങ്കിൽ വേണ്ട, ഞാൻ നിർത്തി" അവൾ നോക്കി ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു.
"ഹ്മ്മ്" അവൾ ഒന്ന് മൂളുക മാത്രം ചെയ്തു.
"അയ്യേ ഇപ്പോഴും പിണക്കം മാറിയില്ലേ" ഞാൻ അവളെ കളിയാക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.
"എനിക്ക് പിണക്കം ഒന്നും ഇല്ല" അവൾ എന്നെ നോക്കാതെ പറഞ്ഞു.
"പിണക്കം ഇല്ലേ എന്നാൽ ഒന്ന് എന്നെ നോക്കി ചിരിച്ചേ" ഞാൻ ഒരു ചെറു ചിരിയോടെ അവളോട് ആവിശ്യപെട്ടു.
അവൾ എന്നെ നോക്കി ഒരു ചിരി ചിരിച്ചു ഞാനും തിരിച്ചൊരു ചിരി കൊടുത്തു.
"അതെ നേരത്തെ ലൈനൊന്നും ഇല്ലാന്ന് പറഞ്ഞത് സത്യം ആണോ?" അവൾ മടിച്ച് മടിച്ച് ചോദിച്ചു.
"അതിന് നേരത്തെ ഇല്ലാന്ന് അല്ലല്ലോ ഉണ്ടെന്ന് അല്ലേ ഞാൻ പറഞ്ഞത്"ഞാൻ അവളെ നോക്കി ഒരു കള്ള ചിരിയോടെ പറഞ്ഞു.
"അതല്ല" അവൾ പറഞ്ഞു.
"പിന്നെ" ഞാൻ ചോദിച്ചു.
"അതല്ലാണ്ട് വേറെ ഒന്നും ഇല്ല എന്ന്" അവൾ വിക്കി വിക്കി ചോദിച്ചു.
"അതല്ലാണ്ട് വേറൊന്നും ഇപ്പോൾ തൽക്കാലം ഇല്ല." ഞാൻ അവളുടെ കണ്ണിൽ നോക്കി പറഞ്ഞു. ഞാൻ അത് പറയുമ്പോൾ അവളുടെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു.
"ഇത് വരെ ആരും അങ്ങനെ ഇല്ലായിരുന്നു?" വീണ്ടും പെണ്ണിന്റ ചോദ്യം വന്നു.
"അങ്ങനെ വലുതായിട്ട് ഒന്നും ഇല്ല ഒരു അഞ്ച് ആറ്"
"ആറോ" ഞാൻ പറയുന്നതിന് ഇടയിൽ കയറി അവൾ ചോദിച്ചു.
"ആറല്ല, അഞ്ച് ആറെണ്ണം നോക്കണം എന്നായിരുന്നു ആഗ്രഹം. പിന്നെ നാട്ടിൽ കൊള്ളാവുന്ന പെൺകുട്ടികളുടെ ക്ഷാമം ഉള്ളത്
💬 Comments
View all comments