Chapter Title : ശുഭ പ്രതീക്ഷ 3 [അപരിചിതൻ]
അമ്മ വരല്ലേ എന്ന് പ്രാർത്ഥിച്ച് ഞാനവിടെ തന്നെ കിടന്നു.
ഒരു പത്ത് മിനിറ്റിനുള്ളിൽ കാപ്പിയുമായി അവൾ വന്നു. കാപ്പി മേശപ്പുറത്ത് വെച്ച് എന്നെ താങ്ങി എഴുന്നേൽപ്പിച്ചിരുത്തി, അവൾ കൊണ്ട് വന്ന കാപ്പി എന്റെ കയ്യിൽ തന്നു.
ഞാൻ അത് വാങ്ങിച്ചു. ആവി പാറുന്ന ആ കാപ്പി ഞാൻ ഊതിയൂതി കുടിച്ചു. ഞാൻ കാപ്പി കുടിക്കുന്നതും നോക്കി നാദിയ എന്റെ അരികിൽ തന്നെയിരുന്നു.
ഞാൻ കാപ്പി കുടിച്ച ശേഷം അവൾ ഗ്ലാസ്സും മറ്റും കഴുകി വെച്ച ശേഷമാണ് പോയത്. അവൾ പോകുന്നത് ഒരു ചെറു ആശ്വസത്തോടെ ഞാൻ നോക്കി കിടന്നു. എന്റെ ഉള്ളിന്റെ ഉള്ളിൽ അവളോട് കള്ളം പറഞ്ഞതിൽ ഉള്ള നീറ്റലും അതെ സമയമനുഭവപ്പെട്ടു.
അവൾ പോയി എന്ന് ഉറപ്പായപ്പോൾ ഞാൻ എഴുനേറ്റ് അമ്മയുടെ റൂമിൽ പോകാൻ ഭാവിക്കുമ്പോഴാണ് അമ്മ ഷെഡിൽ നിന്നും ഇറങ്ങി വീട്ടിലേക്ക് നടക്കുന്നത് ഞാൻ കണ്ടത്.
"എന്ത് പറ്റിയമ്മേ..." ഞൊടിയിടയിൽ അമ്മയുടെ മുന്നിൽ ഓടിയെത്തിയ ഞാൻ ചോദിച്ചു.
"എന്ത് പറ്റാൻ ഒന്നുമില്ല" അമ്മ എന്നെ അത്ഭുതത്തോടെ നോക്കി കൊണ്ട് പറഞ്ഞു.
"അല്ല അമ്മയുടെ ജോലി കഴിഞ്ഞോ? പതിവില്ലാതെ ഈ സമയത്ത് വീട്ടിലേക്ക് വന്നത് കൊണ്ട് ചോദിച്ചതാണ്" ഞാൻ അല്പം സമാദാനത്തിൽ പറഞ്ഞു.
"ഏയ് പണി ഇനിയും ഉണ്ട്. ഞാൻ ഒരു നമ്പർ എന്റെ റൂമിൽ എഴുതി ഇട്ടു അത് നോക്കാൻ വേണ്ടി വന്നതാണ്." അമ്മ ഫോൺ കാണിച്ചു കൊണ്ട് പറഞ്ഞു.
"അതിനാണോ അമ്മ കഷ്ടപ്പെടുന്നത്" ഞാൻ അമ്മയുടെ ഫോൺ വാങ്ങിച്ച് കൊണ്ട് ചോദിച്ചു.
"എന്ത് കഷ്ടപ്പാട്? റൂം വരെ പോകാൻ!" അമ്മ ചോദിച്ചു.
"വലിയ
💬 Comments
View all comments