Chapter Title : ശുഭ പ്രതീക്ഷ 3 [അപരിചിതൻ]
ഉണ്ടാകുമായിരുന്നു, എന്ന് അവൻ പറഞ്ഞു. ഏതായാലും ആ മുറിവിന് തയ്യൽ ഇടാൻ അവൻ എന്നോട് പറഞ്ഞു.
പിന്നെ അവൻ പറഞ്ഞത് അനുസരിച്ചുള്ള സാധനങ്ങൾ മെഡിക്കൽ സ്റ്റോറിൽ നിന്നും വാങ്ങിച്ചു. അവനെ വീഡിയോ കോളിൽ ഇട്ട് ഞാൻ അവന്റെ നിർദേശപ്രകാരം ആ മുറിവ് തുന്നി ചേർത്തു.
അവസാനം എന്നെ ഒന്ന് കൂടി ശക്കാരിച്ച് ഫോൺ വക്കുമ്പോൾ ഞാൻ നിറഞ്ഞ നന്ദിയോടെ നോക്കി നിൽക്കുക മാത്രമാണ് ചെയ്തത്.
രാത്രി ഭക്ഷണം കഴിക്കാൻ ഇറങ്ങിയപ്പോൾ അമ്മ അടുക്കളയിലാണ് എന്ന് ഉറപ്പ് വരുത്തിയാണ് ഞാൻ എന്റെ റൂം പൂട്ടി ഇറങ്ങിയത്. പിന്നെ ഉച്ചക്കത്തേത് പോലെ അയാൾക്കുള്ള ഭക്ഷണം മാറ്റിവക്കനും ഞാൻ മറന്നില്ല.
കിടക്കാൻ നേരം നാദിയയെ വിളിച്ചു അവൾക്ക് എന്റെ തലവേദന മാറിയോ എന്നാണ് അറിയേണ്ടിയിരുന്നത്, എനിക്ക് കുഴപ്പമോന്നുമില്ല എന്ന് പറഞ്ഞ് അവളെ സമദാനിപ്പിച്ചു. എനിക്ക് പുതിയ ഓഫർ വന്ന വിവരവും ഞാൻ അവളെ അറിയിച്ചു.
അവൾക്ക് അതിൽ നല്ല സന്തോഷം ആയെങ്കിലും രണ്ട് ദിവസത്തേക്ക് ഇങ്ങോട്ട് വരണ്ട ഞാൻ നല്ല തിരക്കിലായിരിക്കും എന്ന് പറഞ്ഞപ്പോൾ അവൾ പിണങ്ങി. ഒടുവിൽ അവളെ സോപ്പിട്ട് സമ്മതിപ്പിക്കാൻ ഞാൻ കുറച്ച് കഷ്ടപ്പെട്ടു.
എല്ലാം കഴിഞ്ഞ് ഉറങ്ങാൻ കിടക്കുമ്പോൾ എന്റെ മനസ്സിൽ ചിന്തകൾ വന്ന് നിറഞ്ഞു. ഇന്ന് രാവിലെയാണ് എന്റെ ജീവിതം മാറ്റി മറക്കാൻ സാധ്യതയുള്ള ഒരു ജോലി കിട്ടുന്നത്. പക്ഷേ അതിന് ശേഷം ഇങ്ങോട്ട് നടന്നതെല്ലാം വിശ്വസിക്കാൻ തന്നെ ബുദ്ധിമുട്ടുള്ള കാര്യങ്ങളാണ്.
എന്നാലും എന്റെ കട്ടിലിൽ കിടത്തി, ഞാൻ താഴെ കിടക്കാൻ മാത്രം ഇയാൽ ആരാണ്. കയ്യിൽ തോക്കുമായി നടക്കുന്ന ഇയാൾ വല്ല തീവ്രവാദിയോ ആണോ?
💬 Comments
View all comments