Chapter Title : ശുഭ പ്രതീക്ഷ 3 [അപരിചിതൻ]
ഏയ് അയാളുടെ മുഖത്ത് ജീവിതത്തിൽ എന്തൊക്കെയോ നഷ്ടപെട്ടവന്റെ ഭവമാണ്.
എന്നാലും ഇയാളെ ആക്രമിച്ചിട്ട് ഓടിപോയ ആൾ ആരാണ്. അയാൾക്കും സരമായ പരുക്കുകൾ ഉണ്ടായിരുന്നു. നാളെയോ മറ്റെന്നാളോ മുറിവുണങ്ങിയാൽ പറയുന്ന സ്ഥലത്ത് കൊണ്ടാക്കി ഇയാളെ ഒഴിവാക്കണം.
ഇയാൾ കാരണം ഞാൻ എന്റെ അമ്മയോടും നാദിയയോടും കള്ളം പറഞ്ഞു. ഇനി എല്ലാം അവർ അറിഞ്ഞാൽ. എന്റെ അവസ്ഥ അറിഞ്ഞാൽ അവർ എന്നോട് ക്ഷമിക്കുമായിരിക്കും.
ഞാൻ ശുഭപ്രതീക്ഷയോടെ ഉറക്കത്തെ പുൽകി.
രാവിലെ നേരത്തെ തന്നെ എഴുന്നേറ്റ ഞാൻ അയാളെ പരിചരിച്ചു. മുറിവുകൾ ഉണങ്ങുന്നുണ്ട്, കാലിലെ കെട്ട് അഴിച്ച് കെട്ടുമ്പോൾ ഞാൻ അയാളെ പറ്റിയും ആക്രമിച്ച ആളെ പറ്റിയും അന്വഷിച്ചെങ്കിലും അർത്ഥം മനസ്സിലാകാത്ത ഒരു ചിരിയല്ലാതെ എനിക്ക് ഉത്തരമൊന്നും ലഭിച്ചില്ല.
അന്നത്തെ ദിവസം അയാളെ പരിചരിക്കുന്നതിനിടയിൽ ശ്യാം വിളിച്ചു. അവനോടു ഞാൻ ചെയ്യാം എന്ന് വാക്ക് കൊടുത്തു. നിനക്ക് ഉറപ്പാണോ എന്ന് ചോദിച്ചെങ്കിലും വന്ന അവസരം വിട്ട് കളയാൻ തോന്നാത്തത് കൊണ്ട് ഓക്കേ എന്ന് പറഞ്ഞു. ആ ഫയൽ ഒന്ന് തുറന്നു പോലും നോക്കിയിട്ടില്ല. അതിനുള്ള ഒരു മനസ്സിക അവസ്ഥയിൽ ആയിരുന്നില്ല ഞാൻ.
അങ്ങനെ ആ ദിവസം കടന്ന് പോയി അമ്മക്ക് സംശയം വരാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചെങ്കിലും ഞാൻ എപ്പോഴും കതക് പൂട്ടുന്നതും പതിവില്ലാതെ ഭക്ഷണം വേഗത്തിൽ കഴിക്കുന്നതുമെല്ലാം അമ്മയിൽ സംശയങ്ങൾ ഉണ്ടാക്കി.
"മോനെ നാളെ നമുക്ക് കാഞ്ഞിരപ്പള്ളി വരെ ഒന്ന് പോകണം." രാത്രി ഭക്ഷണം കഴിച്ചിരിക്കുമ്പോൾ അമ്മ പറഞ്ഞു.
"എന്തിനാ അമ്മേ? " ഞാൻ ചോദിച്ചു.
"ഒരു ബൾക്ക് ഓർഡർ വന്നിട്ടുണ്ട് അപ്പോൾ അതിന് കുറച്ച് സാധനം വാങ്ങിക്കണം." അമ്മ
💬 Comments
View all comments