Chapter Title : ശുഭ പ്രതീക്ഷ 3 [അപരിചിതൻ]
പറഞ്ഞു.
"അതിനെന്താ പോകാമല്ലോ" പറഞ്ഞ ശേഷമാണ് അബദ്ധം മനസ്സിലായത്. ഞാൻ പോയാൽ, അയാളെ ആര് നോക്കും മുറിവ് വെച്ചു കെട്ടിയിട്ടുണ്ട് ആവിശ്യത്തിന് നടക്കാനും പറ്റും എന്നാലും വയ്യാതിരിക്കുന്ന ആളെ എങ്ങനെയാണ് ഒറ്റക്ക് ആക്കി പോകുക.
"എന്നാൽ ഒരു പത്ത് പതിനൊന്നു മണിയാകുമ്പോൾ പോകാം" അമ്മ ചോദിച്ചു.
"മ്മ്മം..." മൂളി സമ്മതിക്കുക അല്ലാതെ എന്റെ മുന്നിൽ വഴികലൊന്നുമില്ലായിരുന്നു.
രാത്രി കിടക്കുമ്പോൾ നാളെ പോകുന്ന വിവരം അയാളോട് പറഞ്ഞു. ആയാൽ എതിർത്തൊന്നും പറഞ്ഞില്ല. പിന്നെ നാദിയായ വിളിച്ചു. നേരിൽ കാണാത്ത കണക്ക് മുഴുവൻ ഫോണിൽ തീർത്ത് വളരെ വൈകിയാണ് അന്ന് ഞങ്ങൾ ഫോൺ വച്ചത്.
പിറ്റേന്ന് രാവിലെ അയാൾക്ക് വേണ്ട ഭക്ഷണം അമ്മ കാണാതെ റൂമിൽ എത്തിച്ചിട്ടാണ് ഞങ്ങൾ പുറപ്പെട്ടത്. അമ്മയോടൊപ്പോം ഓരോന്നു പറഞ്ഞു പോകുമ്പോൾ ആ യാത്രയിൽ ഞാൻ എന്റെ ടെൻഷൻ എല്ലാം മറന്നു.
അമ്മ ഒരു സാധനം വാങ്ങിക്കാൻ കയറിയാൽ അത് കടക്കാരൻ ഏത്ര വില പറഞ്ഞാലും അമ്മ അതിന്റെ പകുതി കൊടുക്കാമെന്ന് പറയും. അങ്ങനെ വിലപേഷി കുറഞ്ഞ പൈസക്ക് വാങ്ങിക്കാൻ അമ്മക്ക് ഒരു പ്രത്യക കഴിവ് തന്നെയുണ്ട്. അങ്ങനെ വിലപേശുമെങ്കിലും ഇറങ്ങുന്നതിനു മുമ്പ് കടയിലുള്ളവരെയല്ലാം കറക്കി കുപ്പിയിലക്കാനും അമ്മക്ക് നിസ്സാരമാണ്.
അങ്ങനെ പല കടകൾ കയറി സാധനം വാങ്ങിച്ച്, ഹോട്ടൽ ഒന്നും ഇല്ലാത്തതിനാൽ ഉച്ചക്ക് ഭക്ഷണം പോലും കഴിക്കാതെ നല്ല വിശപ്പിൽ ആണ് വീട്ടിലേക്ക് മടങ്ങിയത്. അത്കൊണ്ട് തന്നെ ഞാൻ അൽപ്പം വേഗത്തിലാണ് ഓടിച്ചത് അതിന് ഇടക്ക് അമ്മ പുറകിൽ ഇരുന്ന് ഒരു കിഴുക്ക് തരുകയും ചെയ്തു.
അങ്ങനെ വീട്ടിൽ വന്ന് കയറുമ്പോൾ ഞാനും അമ്മയും
💬 Comments
View all comments