Chapter Title : ശുഭ പ്രതീക്ഷ 3 [അപരിചിതൻ]
നന്നായി തളർന്നിരുന്നു. കുളിച്ചിട്ട് ഭക്ഷണം കഴിക്കാം എന്ന് പറഞ്ഞ് അമ്മ അമ്മയുടെ മുറിയിലേക്ക് കയറി, ഞാൻ എന്റെ റൂമിലേക്ക് വന്നപ്പോൾ അയാളെ ബെഡിൽ കാണാത്തത് കൊണ്ട് ചെറുതായി ഒന്ന് ഞെട്ടി പിന്നെ വിചാരിച്ചു ബാത്‌റൂമിൽ ആകുമെന്ന്, പക്ഷേ ബാത്‌റൂമിന്റെ കുറ്റി പുറത്ത് നിന്നുമിട്ടിരിക്കുന്നത് കണ്ട് അതിനകത്തില്ല എന്ന് മനസ്സിലായി.
എന്നാലും ഞാൻ ബാത്‌റൂം തുറന്നു നോക്കി അവിടെ ആയാൽ ഉണ്ടായിരുന്നില്ല. ഞങ്ങൾ പുറത്ത് പോയത് കൊണ്ടാണ് ഞാൻ എന്റെ റൂമിന്റെ വാതിൽ പൂട്ടാതെയാണ് പോയത്. എന്തെങ്കിലും വെള്ളമോ മറ്റോ കുടിക്കണമെങ്കിൽ പുറത്ത് ഇറങ്ങട്ടെ എന്ന് വച്ചു. പക്ഷെ ഇങ്ങനെ പോകും എന്ന് ഞാൻ കരുതിയില്ല.
പുറത്ത് കാണും എന്ന് കരുതി, ആയാൽ അമ്മയുടെ മുന്നിൽ ചെന്ന് ചാടുന്നതിന് മുമ്പ് തിരിച്ചു കൊണ്ട് വരാൻ വേണ്ടി ഞാൻ ഇറങ്ങി വീട് മൊത്തം നോക്കി. അയാളെ അവിടെ എങ്ങും കണ്ടില്ല എന്നാൽ, പുറക് വശത്തെ വാതിൽ തുറന്ന് കിടന്നിരുന്നു.
അയാളെ വീടിന് പുറത്തൊക്കെ നോക്കിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാലും ഒരു വാക്ക് പോലും പറയാതെ പോയല്ലോ? ആഹ് ഏതായാലും നന്നായി ഇനി ഒളിച്ചുകളിയൊന്നും വേണ്ടല്ലോ? ഞാൻ അങ്ങനെ സമാദാനിച്ചു.
എന്നാലും ആയാൽ ആരാണെന്ന് എന്താണെന്നോ എങ്ങോട്ടാണ് പോയതെന്നോ അറിയാത്തത്തിലുള്ള ഒരു ഭീതി അപ്പോഴുമുണ്ടായിരുന്നു.
അമ്മയോടൊപ്പം ഭക്ഷണം കഴിക്കുമ്പോഴും എന്റെ മനസ്സ് മുഴുവൻ അയാളെകുറിച്ചുള്ള ചിന്തകളായിരുന്നു. അമ്മ ഒന്നും ചോദിക്കാത്തത്തിൽ എനിക്ക് അതിശയം തോന്നി. ഇനി എന്റെ ഭാവം അമ്മ കണ്ടില്ലേ, ചിലപ്പോൾ എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ പറയുമെന്ന് കരുതിയാകും.
ഭക്ഷണം കഴിച്ച് കഴിഞ്ഞ് ചെറുതായി ഒന്ന് മയങ്ങി. പിന്നെ വെകുന്നേരം
💬 Comments
View all comments