Chapter Title : ശുഭ പ്രതീക്ഷ 3 [അപരിചിതൻ]
അവൾ ഒന്ന് മൂളുക മാത്രം ചെയ്തു.
"എന്നാൽ പോയി കിടന്നോ..." ഞാൻ പറഞ്ഞു.
"എന്നാൽ ശരി ഗുഡ് നൈറ്റ്..." അവൾ അത് പറഞ്ഞ് ഫോൺ കട്ട് ചെയ്തു.
ഇത്പോലെ മുന്നോട്ട് പോയിട്ട് പ്രതേകിച്ചു കാര്യമൊന്നുമില്ല എന്ന് മനസ്സിലായത് കൊണ്ടാണ് ഞാൻ ഫോൺ സംഭാഷണം അവിടെ അവസാനിപ്പിച്ചത്.
ആഹ് ഏതായാലും അവൾ നാളെ നേരിട്ട് വരുമല്ലോ അപ്പോൾ സംസാരിക്കാം. അല്ലെങ്കിൽ തന്നെ ദൃതി വെക്കണ്ടല്ലോ ഈ ജീവിതം മുഴുവൻ ഞങ്ങളുടെ മുന്നിൽ ബാക്കി കിടക്കുകയല്ലേ?
ആ സമദാനത്തിൽ ഞാൻ കിടന്നു. അവളുടെ ചിന്തകളിൽ ഉറക്കത്തിലേക്ക് വീണു.
പിറ്റേന്ന് രാവിലെ എഴുന്നേറ്റ് നാദിയ വരുന്നത് വരെ ഞാൻ വെറുതെ ഇരുന്നു. കാപ്പി പോലും കുടിച്ചില്ല അവൾ വന്നിട്ട് ഒരുമിച്ചു കുടിക്കാമെന്ന് വെച്ചു....
"മാഷേ..." എന്റെ റൂമിന്റെ വാതിൽ തള്ളി തുറന്നു അലറിയ വിളിയും വിളിച്ചോണ്ടാണ് അവൾ വന്നത്.
"എന്താടോ ഇത്..., പതുക്കെ വിളിച്ചാലും എനിക്ക് കേൾക്കാം..." അവളുടെ അലർച്ച എന്റെ ചെവിയിൽ ഉണ്ടാക്കിയ ആഘാദം കൊണ്ടാണ് ഞാനത് പറഞ്ഞത്.
"എന്താ മാഷേ ഞാൻ വെറുതെ വിളിച്ചതല്ലേ..." അവൾ ചിണുങ്ങി കൊണ്ട് പറഞ്ഞു.
"ആഹ്, ഞാൻ കുറച്ചു ശബ്ദം കൂടിയത് കൊണ്ട് പറഞ്ഞതാ, ഇനി അതിന്റെ പേരിൽ പിണങ്ങാൻ നിൽക്കണ്ട" ഞാൻ അവളുടെ ശബ്ദത്തിലെ വിഷമം മനസ്സിലാക്കി പറഞ്ഞു.
"അതിന് എനിക്ക് അല്ലല്ലോ പിണക്കം" അത് പറയുമ്പോൾ പെണ്ണിന്റ കണ്ണിലെ നാണച്ചിരി കാണേണ്ട കാഴ്ച്ച തന്നെയായിരുന്നു.
ഇന്നലെ നടന്ന സംഭവം ആയിരിക്കും അവൾ ഉദ്ദേശിച്ചത് എന്ന് എനിക്ക് മനസ്സിലായി.
"മതി..., വാ കാപ്പി കുടിക്കാം..." ഞാൻ അവളെ വിളിച്ചു.
"ഞാൻ കുടിച്ചിട്ടാണ്
💬 Comments
View all comments