Chapter Title : ശ്യാമാംബരം [AEGON TARGARYEN]
വളർന്നു പോയെന്ന് പറഞ്ഞതാ.
അഭി: അതെന്താ ചേച്ചി മെലിഞ്ഞ് ഉണങ്ങി ഇരിക്കുന്നവർ മനുഷ്യരല്ലേ ബോഡി ഷൈമിങ് ഒന്നും വേണ്ട കേട്ടോ ഇത് പോളിറ്റിക്കലി ഇൻകറക്റ്റ് ആണ്?
ശ്യാമ: ഓഹ് പഴയ രീതിയിൽ നിന്നോട് ആ ഫ്ലോയില് അങ്ങ് പറഞ്ഞ് പോയതാ നീ അങ്ങ് ക്ഷമിച്ചേക്ക്??.
അഭി: ഗുഡ് ഗേൾ?.
ശ്യാമ: എന്നാലും എന്തൊരു മാറ്റം ആടാ എങ്ങനെ സംഭവിച്ചു ഇത്.
അഭി: അതിപ്പോ ചേച്ചിക്കും നല്ല മാറ്റം ഉണ്ടല്ലോ അതുപോലെ എനിക്കും ഉണ്ടായി.
ശ്യാമ: അതിനു നീ എന്നെ ശരിക്കും കണ്ടോ ഞാൻ കാറിൽ ഇരിക്കുവല്ലായിരുന്നോ?
അഭി: കണ്ട അത്രേം ഭാഗത്ത് എന്തായാലും നല്ല മാറ്റം ഉണ്ട്.
ശ്യാമ: ഏതു ഭാഗത്ത്?
(അപ്പോഴാണ് അവൻ ആ പറഞ്ഞതിനെ പറ്റി ഓർത്തത്)
അഭി: അത് പിന്നെ…മുഖത്ത്…ഹാ മുഖത്തിന് കുറച്ച് മാറ്റം വന്നിട്ടുണ്ട് അതുകൊണ്ട് തടി കുറച്ച് കൂടിയെന്ന് എനിക്കും മനസ്സിലായി?
ശ്യാമ: ഒഹ് അത് ശെരി. എന്തായാലും നാളെ ഞാൻ അങ്ങോട്ട് വരുന്നുണ്ടല്ലോ അപ്പോ ശെരിക്കും അറിയാലോ കൂടിയോ കുറഞ്ഞോ എന്ന്?
അഭി: ഹാ അതേ ആദ്യം ഞാൻ നന്നായിട്ടൊന്ന് കാണട്ടെ എന്നിട്ട് പറയാം?
ശ്യാമ: മം?
(അങ്ങനെ ഒന്നും രണ്ടും പറഞ്ഞ് പറഞ്ഞ് അവർ പഴയ ആ ഒരു അടുപ്പത്തിലേക്ക് തന്നെ പെട്ടെന്ന് എത്തി… നാലു വർഷമായി കണ്ടിട്ടും സംസാരിച്ചിട്ടെങ്കിലും അവരുടെ ഉള്ളിലെ സ്നേഹത്തിനും പരസ്പരം രണ്ടു പേരോടും ഉള്ള പെരുമാറ്റത്തിലും ഒന്നും ഒരു മാറ്റവും വന്നിട്ടില്ലായിരുന്നു).
ശ്യാമ: അഭി. നിന്നേ ഞാൻ മിസ്സ് ചെയ്യുന്നുണ്ടായിരുന്നെന്ന് ഇപ്പോളാടാ ശെരിക്കും മനസ്സിലായത്.
അഭി: എനിക്കും ചേച്ചിയെ നല്ലപോലെ മിസ്സ്
💬 Comments
View all comments