0%

Chapter Title : ശ്യാമയും സുധിയും 10 [ഏകൻ]

Author : VaSco Read All Parts 1.3K

"

"ശരി. നീ ഈ ഇഷ്ട്ടം നിന്റെ അപ്പു ഏട്ടനോട് പറഞ്ഞിരുന്നോ..? "

" മ് " ശ്യാമ വീണ്ടും മൂളി. അത് കേട്ടു സുചിത്ര ശ്യാമയെ നോക്കി. ആ നോട്ടം കണ്ട് ശ്യാമ പറഞ്ഞു.

"പറഞ്ഞിരുന്നു. "

"ശ്യാമേ നീ ഇപ്പോഴും അറിയാത്ത കുറച്ചു കാര്യങ്ങൾ കൂടെ ഉണ്ട്. പക്ഷെ അത് പറയാൻ എനിക്ക് അനുവാദം ഇല്ല. അത് എന്താണെന്ന് നിനക്ക് പതിയെ മനസ്സിലാകും. " സുചിത്ര പറഞ്ഞു

ശ്യാമ അതിശയത്തോടെ സൂചിത്രയെ നോക്കി.

ശ്യാമയ്ക്ക് വീണ്ടും സംശയം ആയി.

അപ്പോഴേക്കും ഓ ആർ എസ്സ് ലായനി അവിടെ എത്തി. സുചിത്ര ഡ്രിപ് നിർത്തി ആ വെള്ളം ശ്യാമയ്ക്ക് കൊടുത്തു എന്നിട്ട് പറഞ്ഞു..

" ഇനി ഇത് കുറച്ചു കുടിക്ക്. പ്രഷർ കുറഞ്ഞു കുറഞ്ഞു ഇത് എവിടെയാ എത്തിയത് എന്നറിയോ.. ? ഇന്നാ കുടിക്ക്. " ശ്യാമ ആ വെള്ളവും കുടിച്ചു അവിടെ കിടന്നു. സുചിത്ര വീണ്ടും ടി വി ഓൺ ചെയ്തു. അപ്പോഴും നേരത്തെ കാണിച്ച സംഭവങ്ങൾ ടി വി യിൽ കാണിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു.

അതിൽ യൂണിഫോമിൽ ഉള്ള S P സുധീഷ് ചന്ദ്രൻ ശ്യാമയുടെ അപ്പു ഏട്ടൻ. കാര്യങ്ങൾ വിശദമായി പറയുകയായിരുന്നു.

"ഞങ്ങൾ കഴിഞ്ഞ രണ്ടു വർഷത്തിൽ ഏറെ ആയി ഈ കേസിന്റെ പുറകെ നടക്കാൻ തുടങ്ങിയിട്ട്. പലപ്പോഴും കൃത്യമായ തെളിവ് ഇല്ലാത്തത് കൊണ്ട് എവിടേയും എത്താനോ ആരേയും അറസ്റ്റ് ചെയ്യാനോ സാധിച്ചില്ല.

ഇത് ചെറിയൊരു കേസ് അല്ല. ഇതൊരു വലിയ കേസ് ആണ്. സംസ്ഥാന പോലീസും കേന്ദ്ര സംഘവും ഒരുമിച്ചുള്ള ഒരു

💬 Comments

View all comments