Chapter Title : ശ്യാമയും സുധിയും 11 [ഏകൻ]
ശ്യാമയും സുധിയും 11
Shyamayum Sudhiyum Part 11 | Author : Eakan
[ Previous Part ] [ www.kkstories.com ]
ഒരു വലിയ വീടിന്റെ മുന്നിലാണ് ആ കാർ വന്നു നിന്നത്. ആ കാറിന്റെ പിൻ സീറ്റിൽ നിന്നും ഇറങ്ങിയ സുധിയുടെ അമ്മ സുധാമണി പറഞ്ഞു.
"ഇറങ്ങ് ചേച്ചി. വീടെത്തി.."
ശ്യാമയുടെ അമ്മയായ സുമിത്രയുടെ കൈ പിടിച്ചുകൊണ്ട് സുധ ശ്യാമയുടെ അമ്മയെ കാറിൽ നിന്നും ഇറങ്ങാൻ സഹായിച്ചു. ശ്യാമയുടെ അമ്മ മെല്ലെ കാറിൽ നിന്നും ഇറങ്ങി ചുറ്റും നോക്കി.
ഒരു പഴയ തറവാട് കണക്കെ എടുത്ത പുതിയ വീടായിരുന്നു അത്.
"വാ ചേച്ചി. അകത്തേക്ക് പോകാം. ചേച്ചിയും മോളും ഇനി ഇവിടെ ഞങ്ങളുടെ കൂടെയാണ് കഴിയാൻ പോകുന്നത്. ഇത് നമ്മുടെ വീടാണ്.. "
കാറിലെ മുൻ സീറ്റിൽ നിന്നും ഇറങ്ങിയ സുധിയുടെ അച്ഛൻ ചന്ദ്ര സേനൻ ആണ് അത് പറഞ്ഞത്. സുന്ദരൻ സാർ ആയിരുന്നു ആ കാർ എടുത്തത്. പിറകിൽ സുന്ദരൻ സാറിന്റെ ഭാര്യ പ്രഭാവതിയും ഉണ്ടായിരുന്നു.
"മക്കൾ എവിടെ. അവർ എന്താ വരാത്തത്..?" അവർ വന്ന വഴിയിലേക്ക് നോക്കികൊണ്ട് ശ്യാമയുടെ അമ്മ ചോദിച്ചു.
ശ്യാമയുടെ അമ്മയെ ഡിസ്ചാർജ് ചെയ്യുന്നതിനു മുൻപ് തന്നെ ശ്യാമയും, സുധിയും, മോഹനും, സൂചിത്രയും അവിടെ നിന്നും ഇറങ്ങിയിരുന്നു.
"അവർ വന്നോളും ചേച്ചി വന്നാട്ടെ.." സുധിയുടെ അമ്മ സുധാമണി പറഞ്ഞു.
അവർ മെല്ലെ അകത്തേക്ക് നടന്നു.
അതേ സമയം ഒരു പാർക്കിൽ ഇരിക്കുകയായിരുന്നു സുധിയും ശ്യാമയും സുചിത്രയും മോഹനും.
"അതേ! ഏട്ടത്തി . .... ഏട്ടത്തിക്ക് ഒരുപാട് സംശയങ്ങൾ കാണും എന്നറിയാം. എല്ലാത്തിന്റേം ഉത്തരം അപ്പു ഏട്ടൻ തന്നെ തരും. പക്ഷെ അത് ഇപ്പോൾ അല്ല പിന്നൊരിക്കൽ . ഇപ്പോൾ നമുക്ക് പോയി എന്തെങ്കിലും കഴിച്ചാലോ..?" സുചിത്ര ചോദിച്ചു.
"അത് നല്ല കാര്യം ആണ്. വാ അമ്മൂസേ. അപ്പു ഏട്ടനും ഏട്ടത്തിയും ഇവിടെ ഇരിക്കട്ടെ. നമുക്ക് പോയിട്ട് എന്തെങ്കിലും കഴിച്ചിട്ട് വരാം. അപ്പോഴേക്കും അപ്പു ഏട്ടനും ഏട്ടത്തിയും പറയാൻ ഉള്ളത് എല്ലാം പറഞ്ഞു തീർക്കട്ടെ." മോഹൻ പറഞ്ഞു.
"അത് വേണ്ട.
💬 Comments
View all comments