Chapter Title : ശ്യാമയും സുധിയും 10 [ഏകൻ]
പറഞ്ഞു.
"നീ കരയേണ്ട. നീ രക്ഷപ്പെട്ടു എന്ന് കരുതിയാൽ മതി. നീ ഇനി അതൊന്നും ഓർക്കേണ്ട. കഴിഞ്ഞതൊക്കെ നീ മറന്നേക്കണം . പൂർണമായും എന്റെ ഏട്ടന്റെ പെണ്ണാകണം. എന്റെ ഏട്ടത്തിയാക്കാൻ ഒരുങ്ങിക്കോണം. "
സുചിത്ര ശ്യാമയെ കെട്ടിപിടിച്ചു.
ശ്യാമ ചിരിക്കാൻ ശ്രമിച്ചു. സുചിത്ര പോയിട്ട് ടി വി ഓഫ് ചെയ്തു. എന്നിട്ട് പറഞ്ഞു.
"ഇനി ഇത് കാണേണ്ട. ഇതൊന്നും നമ്മൾ അറിയേണ്ട. അറിയേണ്ട കാര്യം ഒക്കെ അപ്പു ഏട്ടൻ പറയും."
ആ സമയം എല്ലാവരും വീണ്ടും അവിടേക്ക് വന്നു.
"മോള് ഉഷാർ ആയല്ലോ.. എടി സുധേ നീ കുറച്ചു നാരങ്ങ പൊളിച്ചു കൊടുക്ക് ശ്യാമയ്ക്ക്. എന്റെ മോൾ കുറച്ചു കൂടെ ഒന്ന് ഉഷാർ ആകട്ടെ. " ചന്ദ്രസേനൻ പറഞ്ഞു
"അയ്യടാ. പുതിയ മോളെ കിട്ടിയപ്പോൾ ഞങ്ങളെ ഒക്കെ മറന്നോ..? ഇപ്പോൾ ഈ മോളുടെ കാര്യം മാത്രമേ ഉള്ളൂ അല്ലേ..? " സുചിത്ര ചോദിച്ചു.
"അതെ. ഇനി എനിക്ക് നിന്നെ എന്തിനാ. ഇനി എനിക്ക് എന്റെ മോളെ മതി. അല്ലേ മോളെ..? " ചന്ദ്രസേനൻ ശ്യാമയുടെ നെറുകയിൽ തഴുകികൊണ്ട് പറഞ്ഞു.
"എന്നാലേ അളിയാ. എന്റെ മോളെ ഞങ്ങൾക്ക് വേണം. അല്ലെടി പ്രഭേ...? നീ നമ്മുടെ അമ്മൂനും ഒരു നാരങ്ങ എടുത്തു പൊളിച്ചു കൊടുക്ക്." സുന്ദരൻ സാർ പറഞ്ഞു.
അത് കേട്ട് എല്ലാവരും ചിരിച്ചു.
പിന്നെ സുന്ദരൻ സാർ ശ്യാമയോട് പറഞ്ഞു.
"മോള് എന്നോട് ക്ഷമിക്കണം. അവൻ പറഞ്ഞിട്ട ഞാൻ മോളോട് അങ്ങനെ ഒക്കെ പറഞ്ഞത്. അതിന് ഒരു കാരണം മോള് തന്നെയാ.. കാര്യങ്ങൾ ഈ പെണ്ണ് കുറച്ചൊക്കെ പറഞ്ഞു
💬 Comments
View all comments