0%

Chapter Title : ശ്യാമയും സുധിയും 11 [ഏകൻ]

Author : VaSco Read All Parts 2.3K

കല്യാണത്തിനും സമ്മതിച്ചില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. കാരണം ഒന്നും ആർക്കും അറിയില്ല. ആ സമയത്തൊക്കെ അപ്പച്ചിയാണ് എന്നെ നോക്കിയിരുന്നത്. അമ്മുവിന് സുചിത്ര എന്ന പേര് ഇട്ടതുപോലും അപ്പച്ചിയാണ്.

അങ്ങനെ അന്ന് എന്റെ അമ്മയേയും അപ്പച്ചിയേയും എന്നേയും അമ്മുവിനെയും ഒക്കെ വീട്ടിലാക്കി മുത്തശ്ശനും മുത്തശ്ശിയും അച്ഛനും ഒക്കെ എവിടെയോ പോയി. ഒരു പക്ഷെ അമ്മുവിന്റെ ഒന്നാമത്തെയോ രണ്ടാമത്തെയോ പിറന്നാളിന് വീട്ടിലേക്ക് അമ്മാവന്റെ വീട്ടുകാരെയോ മറ്റോ ക്ഷണിക്കാൻ പോയതാണ്.

അന്ന് ഒരു അംബാസിഡർ കാർ ആയിരുന്നു വീട്ടിൽ ഉള്ളത്. അതിലാണ് അന്ന് അച്ഛനും മുത്തശ്ശനും മുത്തശ്ശിയും യാത്ര പോയത്. പോകുന്ന വഴിയിൽ കുറച്ചു തൊഴിലാളികൾ സംഘടിച്ചെത്തി അച്ഛൻ ഓടിച്ചിരുന്ന കാർ തടഞ്ഞു പ്രശ്നം ഉണ്ടാക്കി..

പിന്നെ അവിടെ വലിയ പ്രശ്നം നടന്നു.

വാക്ക് തർക്കം മൂത്ത് അതൊരു അടിപിടിയിൽ എത്തി. അവർ അച്ഛനേയും മുത്തശ്ശനേയും എന്തിന് മുത്തശ്ശിയെ പോലും ആക്രമിച്ചു. ഒടുവിൽ പോലീസ് എത്തി പ്രശ്നം ശാന്തമാക്കി. സംഘടിച്ചെത്തിയ കുറച്ചു തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ട് പോയി.

ആ പ്രശ്നത്തിൽ പരിക്ക് പറ്റിയ മുത്തശ്ശനും മുത്തശ്ശിയും അച്ഛനും ഹോസ്പിറ്റലിൽ പോയി. എന്നാൽ ആ സമയം അമ്മയും ഞങ്ങളും അതൊന്നും അറിഞ്ഞിരുന്നില്ല.

അതുവരെ അമ്പലത്തിൽ പോകുമ്പോൾ എന്നേയും കൊണ്ട് പോകുന്ന അപ്പച്ചി അന്ന് എന്നെ കൊണ്ട് പോകാതെ ഒറ്റയ്ക്ക് ഉച്ച പൂജയ്ക്ക് എന്ന് പറഞ്ഞു അമ്പലത്തിലേക്ക് പോയി. പിന്നെ അപ്പച്ചി തിരിച്ചു വന്നില്ല. അന്നാണ് ഞങ്ങൾ അപ്പച്ചിയെ അവസാനം കാണുന്നത്.

അന്ന് അമ്പലത്തിൽ പോയ അപ്പച്ചിയെ വൈകിയിട്ടും കാണാതെ ഞങ്ങൾ വിഷമിച്ചു. വിളിച്ചു പറയാൻ ഇന്നത്തെ പോലെ അന്ന് മൊബൈൽ

💬 Comments

View all comments