Chapter Title : ശ്യാമയും സുധിയും 11 [ഏകൻ]
ഫോൺ ഒന്നും ഉണ്ടായിരുന്നില്ല. അന്ന് ലാൻഡ് ഫോൺ ആണ് വീട്ടിൽ ഉള്ളത്. ആ ഫോണിൽ നിന്ന് അമ്മ ആരെയൊക്കെയോ വിളിച്ചു അപ്പച്ചിയെ കുറിച്ച് അന്വേഷിച്ചു. എന്നാൽ അവിടെയൊന്നും അപ്പച്ചിയെ കണ്ടതാൻ ആയില്ല.
ഒടുവിൽ ഏതാണ്ട് വൈകുന്നേരം ആയപ്പോൾ അമ്മ കമ്പനിയിൽ വിളിച്ചപ്പോൾ ആണ്. അന്ന് ഉണ്ടായ പ്രശ്നങ്ങൾ അമ്മ അറിഞ്ഞത്. അമ്മ ഹോസ്പിറ്റലിലേക്ക് വിളിച്ചു അച്ഛനോട് അപ്പച്ചിയെ കാണുന്നില്ല എന്ന കാര്യം പറഞ്ഞു.
അച്ഛനും മുത്തശ്ശനും മുത്തശ്ശിയും പോലീസ് സ്റ്റേഷനിൽ പോയി പരാതി കൊടുത്ത് തിരിച്ചു വരുന്ന വഴിയിൽ വീണ്ടും കുറച്ചു പേര് അവരെ ആക്രമിച്ചു.
അതിൽ ഒരാൾ അച്ഛന്റെ രണ്ടു കാലിലും കള്ളതോക്ക് കൊണ്ട് വെടിവെച്ചു. മുത്തശ്ശനേയും മുത്തശ്ശിയേയും അയാൾ തന്നെ വെടിവെച്ചു കൊന്നു.
അച്ഛനെ വെടിവെക്കുമ്പോൾ അയാൾ അച്ഛനോട് പറഞ്ഞു പോലും.
" പല തവണ സാർ പറഞ്ഞില്ലേ നിങ്ങളോട് . നിങ്ങളെ കമ്പനിയൊക്കെ അടച്ചു പൂട്ടി. ഇവിടെ നിന്നും എവിടെയെങ്കിലും പോകാൻ. എന്നിട്ട് നിങ്ങൾ കേട്ടോ..? അതുകൊണ്ടാണ് ഞങ്ങൾക്ക് ഇപ്പോൾ ഇങ്ങനെയൊക്കെ ചെയ്യേണ്ടി വന്നത്. ഇതുകൊണ്ട് ഒന്നും ആയില്ല. ഇപ്പോൾ നിങ്ങളുടെ കമ്പനി നിന്ന് കത്തുന്നുണ്ടാകും. അത് മുഴുവൻ കത്തി ചാമ്പലാകും. ബാക്കി നിനക്ക് നിന്റെ വീട്ടിൽ പോയാൽ അറിയാം. അവിടെ ആരൊക്കെ ബാക്കി ഉണ്ടാകുമെന്ന്. "
അങ്ങനെ അച്ഛൻ ഹോസ്പിറ്റലിൽ ആയി. അച്ഛന്റെ രണ്ട് കാലും മുറിച്ചു മാറ്റേണ്ടി വന്നു. അന്ന് രാത്രിയിൽ മറ്റൊരു സങ്കടപെടുത്തുന്ന വാർത്തയാണ് ഞങ്ങൾ നേരിട്ടത്. അത് അപ്പച്ചി ട്രെയിനിനു മുന്നിൽ ചാടി മരിച്ചെന്നാണ്. "
അത് കേട്ട് ശ്യാമ വീണ്ടും ഞെട്ടി തേങ്ങികരയാൻ തുടങ്ങി. സുധി
💬 Comments
View all comments