0%

Chapter Title : ശ്യാമയും സുധിയും 11 [ഏകൻ]

Author : VaSco Read All Parts 2.3K

അവളെ ആശ്വസിപ്പിച്ചുകൊണ്ട് തുടർന്നു.

"കണ്ടാൽ തിരിച്ചറിയാൻ പോലും പറ്റാത്ത തരത്തിൽ ഞങ്ങളുടെ അപ്പച്ചിയുടെ ശവശരീരം മുത്തശ്ശന്റെയും മുത്തശ്ശിയുടേയും ശവശരീരത്തിന്റെ കൂടെ അടക്കം ചെയ്തു. അതൊക്കെ ഞങ്ങൾക്ക് കരഞ്ഞുകൊണ്ട് നോക്കിനിൽക്കേണ്ടി വന്നു.

കാര്യങ്ങൾ എല്ലാം അറിഞ്ഞപ്പോൾ അന്ന് പട്ടാളത്തിൽ ഉണ്ടായിരുന്ന ഞങ്ങളുടെ സുന്ദരൻ അമ്മാവൻ വന്നു. ഞങ്ങളെ എല്ലാവരേയും കൂട്ടി മറ്റൊരു സ്ഥലത്തേക്ക് പോയി. രണ്ടു കാലും ഇല്ലാതെ ആയ അച്ഛൻ, ഞാനും അമ്മുവും കണ്ണനും ചെറിയ കുട്ടികൾ. ആകെ എന്ത് ചെയ്യണം എന്ന് അറിയാത്ത അമ്മയും അമ്മായിയും. പിന്നെ എല്ലാം നേരെ ആക്കിയത് അമ്മാവൻ ആണ്.

ഞങ്ങളെ വളർത്തിയത്, പഠിപ്പിച്ചത്, അച്ഛന്റെ ചികിത്സ, അങ്ങനെ എല്ലാം. അമ്മാവൻ നോക്കി. ഞങ്ങളുടേതായി ഒന്നും അന്ന് ഉണ്ടായിരുന്നില്ല. എല്ലാം അവർ നശിപ്പിച്ചിരുന്നു.. അതിനിടയിൽ ഇതിന്റെ എല്ലാം പിന്നിൽ ആരാണെന്ന് അറിയാൻ ഉള്ള ശ്രമവും അമ്മാവൻ നടത്തി. അതിന് പട്ടാളത്തിൽ ഉള്ള അമ്മാവന്റെ ചില സുഹൃത്തുക്കളും സഹായിച്ചു.

അങ്ങനെ അത് അമ്മാവൻ അറിഞ്ഞു. ആരാണ് ഇതിന്റെയൊക്കെ പിന്നിൽ എന്ന്. അത് അവർ ആയിരുന്നു ആ വലിയപറമ്പന്മാർ.. "

സുധി പറയുന്നത് കേട്ട് വീണ്ടും ഞെട്ടിയ ശ്യാമ ഇടയ്ക്ക് കയറി ചോദിച്ചു.

"ആര്..? മുതലാളിമാരോ...?"

"അതേ അവർ തന്നെ. അന്ന് അതിന്റെ കാരണവർ ആയിരുന്ന ആൾ. അയാളാണ് എല്ലാം തുടങ്ങി വെച്ചത്.

എല്ലാം കണ്ട് പിടിച്ചിട്ടും അമ്മാവൻ കാത്തിരുന്നു. പകരം വീട്ടാൻ . അതിന് വേണ്ടി ആയിരുന്നു അമ്മാവന്റെ പിന്നെയുള്ള ശ്രമം. പക്ഷെ നമുക്ക് നഷ്ട്ടമായ മുത്തശ്ശൻ, മുത്തശ്ശി, അപ്പച്ചി. അത് സഹിക്കാൻ കഴിയുന്ന ഒന്നായിരുന്നില്ല. . കൂടെ അച്ഛന്റെ കാലുകളും. അതിൽ

💬 Comments

View all comments