0%

Chapter Title : ശ്യാമയും സുധിയും 11 [ഏകൻ]

Author : VaSco Read All Parts 2.3K

നിന്ന് കരകയറാൻ തന്നെ വർഷങ്ങൾ ഞങ്ങൾക്ക് വേണ്ടി വന്നു.

കൃത്രിമമായി പിടിപ്പിച്ച കാലുകൊണ്ട് വാക്കിങ് സ്റ്റിക്കിന്റെ സഹായത്തോടെ അച്ഛൻ മെല്ലെ നടക്കാൻ തുടങ്ങി. അങ്ങനെ അച്ഛൻ നടക്കാൻ തുടങ്ങിയപ്പോൾ അവർ മറുപണി തുടങ്ങി. പക്ഷെ അതിന് വർഷങ്ങൾ വേണ്ടി വന്നു. വലിയ പറമ്പന്മാർ ശക്തരായിരുന്നു. അതിന് അവർ പണവും , മദ്യവും, മയക്ക് മരുന്നുകളും ഉപയോഗിച്ചു. കൂടെ പാവപ്പെട്ട വീട്ടിലെ പെൺകുട്ടികളെ തിരഞ്ഞു പിടിച്ച് വലവീശി. അവരെ നശിപ്പിച്ച് അവരേയും അവർ അതിന് വേണ്ടി ഉപയോഗിച്ചു. അതിന് അവർക്ക് വേണ്ടി കുറേ പിമ്പുകളും ഉണ്ടായിരുന്നു. അതിൽ ഒരുവൻ ആണ് എന്റെ ശ്യാമയേയും."

സുധി പറഞ്ഞു നിർത്തി. ശ്യാമ കരഞ്ഞുകൊണ്ട് സുധിയെ കെട്ടിപിടിച്ചു..

"ഏയ്‌ കരയല്ലേ പെണ്ണെ.. നീ എന്തിനാ കരയുന്നത്. നിന്റെ കൂടെ ഞാൻ ഇല്ലേ. ബാക്കിയൊക്കെ മറന്നു കളഞ്ഞേക്ക്. ഇതാണ് ഞാൻ നിന്നോട് ഒന്നും പറയാതിരുന്നത്. ഇതൊക്കെ നീ അറിഞ്ഞാൽ നിനക്ക് സഹിക്കാൻ കഴിയില്ല എന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു.. കരയല്ലേ പെണ്ണേ കരയല്ലേ. "

സുധിയെ കെട്ടിപിടിച്ചു കരഞ്ഞ ശ്യാമ കുറച്ചു കഴിഞ്ഞു പറഞ്ഞു.

"ഇല്ല കരയില്ല അപ്പു ഏട്ടൻ പറഞ്ഞോ" . സുധി തുടർന്നു.

"അന്ന് ആ പ്രശ്നം ഉണ്ടാക്കിയ ഓരോരുത്തരെ ആയി അവർ കണ്ടെത്തി . ആരും അറിയാതെ അവരെയൊക്കെ പിടിച്ചു കൊണ്ട് വന്ന്. അവരെ ചോദ്യം ചെയ്തു. അറിയേണ്ടതൊക്കെ അറിഞ്ഞു. അതിൽ ഓരോരുത്തരെ ആയി ആരും അറിയാതെ അവർ കൊന്നു കളഞ്ഞു. ഒരു തെളിവ് പോലും ഇല്ലാതെ.

അപ്പോഴേക്കും ഞാൻ പോലീസിലും കണ്ണൻ പട്ടാളത്തിലും ആയിരുന്നു. പിന്നെ കുറച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ

💬 Comments

View all comments