Chapter Title : ശ്യാമയും സുധിയും 11 [ഏകൻ]
അമ്മു ഡോക്ടർ കൂടെ ആയി അതോടെ ഞങ്ങളും അവർക്കൊപ്പം നിന്നു.
അതിന് മുൻപ് തന്നെ അമ്മാവൻ ഞങ്ങളുടെ പഴയ സ്വത്തുക്കൾ ഓരോന്നായി തിരിച്ചു പിടിക്കാൻ തുടങ്ങിയിരുന്നു. അങ്ങനെ തിരിച്ചു പിടിച്ച ഒരു സ്ഥലത്താണ് ഇന്ന് നമ്മുടെ ഹോസ്പിറ്റൽ ഉള്ളത്. "
"അപ്പോൾ അമ്മ. എന്റെ അമ്മയ്ക്ക് ശരിക്കും അന്ന് എന്താ പറ്റിയത്. അപ്പോൾ അന്ന് അമ്മ ട്രെയിൻ തട്ടി മരിച്ചെന്നു പറഞ്ഞിട്ട്..? "
"അത് ഞങ്ങൾക്കും അറിവുണ്ടായിരുന്നില്ല. വർഷങ്ങൾക്ക് ശേഷം ആണ് ആ സത്യം ഞങ്ങൾ അറിഞ്ഞത്. ഞങ്ങളുടെ അപ്പച്ചി മരിച്ചിട്ടില്ലെന്ന്. അച്ഛനും അമ്മാവനും ചേർന്ന് പിടിച്ചവരൊക്കെ പറഞ്ഞത് അത് അപ്പച്ചി തന്നെയാണ് എന്നാ. അന്ന് റെയിൽവേ ട്രാക്കിൽ മരിച്ചു കിടന്നത്. നിന്റെ അച്ഛൻ ആണ് അപ്പച്ചിയെ കൊന്ന് റയിൽവെ ട്രാക്കിൽ കൊണ്ട് പോയി ഇട്ടത് എന്ന്. "
"ആര്..? അപ്പു ഏട്ടൻ എന്താ പറഞ്ഞത്..? എന്റെ അച്ഛൻ..? എന്റെ അച്ഛനാണ്..?" ശ്യാമ കരഞ്ഞുകൊണ്ട് പറഞ്ഞു.
"അതേ നിന്റെ അച്ഛൻ തന്നെ. " അങ്ങനെ യാണ് ഞങ്ങൾ അറിഞ്ഞത്.
"പക്ഷെ. അത് എങ്ങനെ അപ്പു ഏട്ടാ..? എന്റെ അച്ഛൻ.. ഒരു പാവം. എന്നോട് നല്ല സ്നേഹം ആയിരുന്നു. എന്നെ കെട്ടിപിടിച്ചു എനിക്ക് ഉമ്മ തരുന്ന എന്റെ അച്ഛൻ. " ശ്യാമ പറഞ്ഞു.
"ഞാൻ പറയുന്നത് മുഴുവൻ നീ കേൾക്ക്. "
"ശരി അപ്പു ഏട്ടൻ പറ. ഞാൻ കേൾക്കാം. "
സുധി വീണ്ടും തുടർന്നു.
"അവർ പറഞ്ഞു. നിന്റെ അച്ഛൻ ആ പെണ്ണിനെ കൊന്ന് ട്രാക്കിൽ ഇട്ട ശേഷം നിന്റെ അച്ഛനെ അവർ കണ്ടിട്ടില്ല എന്ന്.
പിന്നെ
💬 Comments
View all comments