Chapter Title : ശ്യാമയും സുധിയും 11 [ഏകൻ]
നിന്റെ അച്ഛൻ എവിടെ പോയെന്ന് അവർക്ക് അറിയില്ലെന്ന്. എവിടെയോ ഒളിവിൽ പോയതായിരിക്കും എന്നും പറഞ്ഞു..
അവർ പറഞ്ഞത് വെച്ച് ഞങ്ങൾ നിന്റെ അച്ഛനെ കുറേ തിരഞ്ഞു. എന്നാൽ ഞങ്ങൾക്കും നിന്റെ അച്ഛനെ എവിടേയും കണ്ടെത്താൻ ആയില്ല. "
"അപ്പു ഏട്ടാ ഞാൻ ഒന്ന് ചോദിച്ചോട്ടെ.?
അപ്പോൾ അന്ന് അമ്മയ്ക്ക് പകരം ട്രെയിൻ തട്ടി മരിച്ചത് ആരാ..?" ശ്യാമ ചോദിച്ചു.
"അത് ഞങ്ങൾക്ക് അറിയില്ല. അത് നിന്റെ അച്ഛനോ അതോ മറ്റരെങ്കിലും എവിടെ നിന്നെങ്കിലും പിടിച്ചു കൊണ്ടുവന്ന ഏതെങ്കിലും പാവം ആയിരിക്കണം.
ശരിക്കും പറഞ്ഞാൽ അത്
അത് മറ്റൊരു ചതി ആയിരുന്നു. സത്യം പറഞ്ഞാൽ നിനക്ക് പറ്റിയ പോലെ തന്നെയുള്ള ഒരു ചതി.
അന്ന് പുതുതായി ജോലിക്കെന്ന് പറഞ്ഞു വന്നവന്മാരിൽ ഒരാൾ ആയിരുന്നു അത് ചെയ്തത്. അതും ആ വലിയ പറമ്പൻ മാരുടെ ആവശ്യപ്രകാരം. അവിടെ ജോലിക്ക് എന്ന് പറഞ്ഞു വന്നവന്മാർ എല്ലാം അവരുടെ ഗുണ്ടകൾ ആയിരുന്നു.
അതിൽ ഏറ്റവും പ്രധാനം. അന്ന് നിന്റെ അമ്മയെ. ഞങ്ങളുടെ അപ്പച്ചിയെ. പ്രേമം നടിച്ചു തട്ടിക്കൊണ്ടു പോയവൻ തന്നെയാണ് എന്റെ അച്ഛന്റെ കാലിൽ വെടി വെച്ചതും . മുത്തശ്ശനേയും മുത്തശ്ശിയേയും കൊന്നതും . അതേ അത് അയാൾ തന്നെയാണ്. നിന്റെ അച്ഛൻ. "
"അപ്പു ഏട്ടാ.... " അത് കേട്ട് വിശ്വസിക്കാൻ ആവാതെ ശ്യാമ വിളിച്ചു.
"അപ്പു ഏട്ടൻ പറഞ്ഞത് സത്യമാണോ..? പറ അപ്പു ഏട്ടാ.. സത്യമാണോ.? എന്റെ അച്ഛൻ ആണോ.. ഇതൊക്കെ ചെയ്തത്..? അപ്പു ഏട്ടന്റെ അച്ഛനെ ഇങ്ങനെ ആക്കിയത്. മുത്തശ്ശനേയും മുത്തശ്ശിയേയും കൊന്നത്...?"
"അതേ.. അത് സത്യമാണ്. ആ
💬 Comments
View all comments