0%

Chapter Title : ശ്യാമയും സുധിയും 12 [ഏകൻ] [Climax]

Author : VaSco Read All Parts 3.1K

തമാശയായി ചോദിച്ചു.

"അതൊന്നും അല്ല അപ്പു ഏട്ടാ ഞാൻ പറഞ്ഞത്. അവിടെ അവർ സംസാരിക്കുന്നത് എന്റെ അച്ഛനെ കുറിച്ചാണ്. "

"നിന്റെ അച്ഛനെ കുറിച്ചോ..? എന്താ അവർ സംസാരിച്ചത്...? നീ ശരിക്കും കേട്ടോ അവർ പറഞ്ഞത്..?" സുധി കാര്യമായിട്ട് തന്നെ ചോദിച്ചു.

"ഉം. കേട്ടു. "

"എന്താ അവർ പറഞ്ഞത്..?. നീ ഇങ്ങനെ കരയാൻ മാത്രം. എന്താ അവർ സംസാരിച്ചത്..?"

"അത് അത്.. അപ്പു ഏട്ടൻ പറഞ്ഞതൊക്കെ ശരിയാണ്. "

"എന്ത് ശരിയാണെന്ന്. നീ തെളിച്ചു പറ പെണ്ണേ . മനുഷ്യനെ വെറുതെ വട്ട് പിടിപ്പിക്കാതെ."

തൊട്ട് മുൻപ് ശ്യാമയുടെ അമ്മയും സുധിയുടെ അച്ഛനും സംസാരിച്ച കാര്യങ്ങൾ. അവൾ

കേട്ടത്‌ മുഴുവൻ സുധിയോട് പറഞ്ഞു. എന്നിട്ട് അവൾ കരഞ്ഞു.. സുധി അത് കേട്ട് ഞെട്ടിയെങ്കിലും പിന്നെ പറഞ്ഞു.

"ഇപ്പോൾ എന്റെ അപ്പച്ചിയോട് എനിക്ക് സ്നേഹവും ആദരവും കൂടിയതെ ഉള്ളൂ. നിന്റെ അച്ഛനെ കൊല്ലേണ്ടത് എന്റെ അപ്പച്ചി തന്നെയാണ്. അത്രയും കൊടും ക്രൂരതയാണ് അയാൾ എന്റെ അപ്പച്ചിയോടും നമ്മുടെ കുടുംബത്തോടും കാണിച്ചത്.

നീ ഒന്ന് ആലോചിച്ചു നോക്കിയേ. നിന്റെ അമ്മ അങ്ങനെ ചെയ്തില്ലെങ്കിൽ അയാൾ നിന്നെ നശിപ്പിക്കില്ലായിരുന്നോ..? അത് നിനക്ക് സഹിക്കാൻ പറ്റുമായിരുന്നോ..? അയാൾ അങ്ങനെ ചെയ്തെങ്കിൽ!!! പിന്നെ നീ ജീവിച്ചിരിക്കുമായിരുന്നോ..? നിന്റെ അമ്മ ജീവിച്ചിരിക്കുമായിരുന്നോ..?

അങ്ങനെ പറഞ്ഞുനിർത്തിയ ശേഷം സുധി ശ്യാമയെ നോക്കി. ശ്യാമ അതൊന്നും കേൾക്കാൻ പോലും കഴിയാതെ പകച്ചു പോയി. കുറച്ചു കഴിഞ്ഞു സുധി വീണ്ടും തുടർന്നു.

". ഇതൊന്നും നീ അറിഞ്ഞതായി അപ്പച്ചിയുടെ മുന്നിൽ കാണിക്കേണ്ട. നീ സത്യം അറിഞ്ഞെന്ന് അപ്പച്ചിക്ക് മനസ്സിലായാൽ

💬 Comments

View all comments