Chapter Title : ശ്യാമയും സുധിയും 12 [ഏകൻ] [Climax]
അപ്പച്ചിക്ക് അത് സങ്കടം ആകും. ഇനിയെങ്കിലും അപ്പച്ചി എല്ലാം മറന്ന്
സന്തോഷത്തോടെ കഴിഞ്ഞോട്ടെ. "
ശ്യാമ സുധിയെ മുറുക്കെ കെട്ടിപിടിച്ചു കരഞ്ഞുകൊണ്ട് തന്നെ നിന്നു. അപ്പോൾ...
"മാളു കരയാതെ.. ഇങ്ങോട്ട് നോക്കിയേ.." സുധി ശ്യാമയെ വിളിച്ചു.
ശ്യാമ ഞെട്ടിയ പോലെ സുധിയുടെ മാറിൽ നിന്നും മുഖം ഉയർത്തി സുധിയെ നോക്കി. എന്നിട്ട് ചോദിച്ചു.
"അപ്പു ഏട്ടൻ എന്താ എന്നെ വിളിച്ചത്.. മാളു എന്നോ...?"
"എന്തേ ഇഷ്ട്ടപ്പെട്ടില്ലേ...?
നല്ല പേരല്ലേ മാളു എന്ന്..?"
"അപ്പു ഏട്ടന് അങ്ങനെ അറിയാം ആ പേര്.? "
"മാളു എന്ന പേരോ..? അതൊക്കെ കിട്ടി. എന്ന് കൂട്ടിക്കോ. . " സുധി ഒരു തമാശ എന്നോണം പറഞ്ഞു.
"പറ അപ്പു ഏട്ടാ. അപ്പു ഏട്ടന് എവിടുന്ന് കിട്ടി ആ പേര്..? പറ അപ്പു ഏട്ടാ..?" ശ്യാമ തേങ്ങലോടെ ചോദിച്ചു.
"എവിടുന്നും കിട്ടിയതെല്ലടോ.. ഞാൻ ചുമ്മാ വിളിച്ചതാ... ഈ പെണ്ണിന് ശ്യാമ എന്നതിനേക്കാൾ ചേരുന്നത് മാളു എന്ന പേരാണ്. ഒരു കൊച്ചു മാളൂട്ടി. ഈ അപ്പുവിന്റെ മാളു.."
"പ്ലീസ് അപ്പു ഏട്ടാ..,..പറ അപ്പു ഏട്ടാ . അമ്മ പറഞ്ഞു തന്നതാണോ..? അമ്മ എന്നെ അങ്ങനെ ആയിരുന്നു വിളിച്ചിരുന്നത്."
"ആയിരുന്നു എന്ന് പറഞ്ഞാൽ. ഇപ്പോൾ വിളിക്കാറില്ലേ..?"
"ഇല്ല. ഇപ്പോൾ അമ്മ എന്നെ അങ്ങനെ വിളിക്കാറില്ല. ഇടയ്ക്ക് അമ്മ എന്റെ പേര് പോലും മറന്നു പോകും. പക്ഷെ അതിന്റെയൊക്കെ കാരണം ഇപ്പോൾ ആണ് അറിയുന്നത്. പാവം എന്റെ അമ്മ. അമ്മ ഒരുപാട് സങ്കടപ്പെട്ടുകാണും. ആരോടും ഒന്നും പറയാൻ ആകാതെ വിഷമിച്ചുകാണും.
അപ്പു ഏട്ടന് അറിയോ..,?
. അച്ഛന്റെ
💬 Comments
View all comments