0%

Chapter Title : ശ്യാമയും സുധിയും 12 [ഏകൻ] [Climax]

Author : VaSco Read All Parts 3.1K

മരണത്തിനും ഒന്ന് രണ്ടു വർഷം മുൻപ് മുതൽ അമ്മയിൽ എന്തോ മാറ്റം ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു. അതൊക്കെ അവർ തമ്മിലുള്ള കൊച്ചു സൗന്ദര്യ പിണക്കം ആയിരിക്കും എന്നാ ഞാൻ കരുതിയത്.

പക്ഷെ അച്ഛന്റെ മരണ ശേഷം അമ്മ വേറെ ഏതോ ലോകത്ത് എന്ന പോലെ ആയിരുന്നു. ആരോടും മിണ്ടാറില്ല. ഒന്നും സംസാരിക്കാറില്ല. എന്നെ നോക്കിയിട്ട് കുറേ സമയം കരയും. പിന്നെ ചുറ്റും നോക്കും. ആരെയോ ഭയപ്പെട്ട പോലെ. എന്നെ കെട്ടിപിടിച്ചു കിടക്കും.അമ്മ എപ്പോഴും റൂമിൽ തന്നെ ആയി. പുറത്തേക്ക് ഇറങ്ങാൻ മടിപിടിച്ച പോലെ അങ്ങനെ ഇരിക്കും. എന്തോ പേടിച്ച പോലെ. രാത്രിയിൽ ഉറങ്ങാതെ എന്നെ കെട്ടിപിടിച്ചു കിടക്കും. എന്നെ ആരെങ്കിലും പിടിച്ചു കൊണ്ട് പോകുമോ എന്ന് അമ്മ ഭയപ്പെട്ട്കാണും.

പിന്നെ എന്റെ കല്ല്യാണ ശേഷം ആണ് അതിൽ കുറച്ചു മാറ്റം വന്നത്. എന്നാൽ അത് അധിക നാൾ നിന്നില്ല. ഇപ്പോൾ അതിനെ കുറച്ചു ആലോചിക്കുമ്പോൾ എന്തോ വലിയ ആശ്വാസം തോനുന്നു. കുറച്ചു നാൾ കൂടെ അങ്ങനെ കഴിഞ്ഞിരുന്നെങ്കിൽ ഒരു പക്ഷെ ഞാനും അമ്മയും ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നില്ല. "

അതും പറഞ്ഞു ശ്യാമ വീണ്ടും കരഞ്ഞു.

"മതി പെണ്ണേ കരഞ്ഞത്. ഇന്ന് തന്നെ നീ ഒരുപാട് കരഞ്ഞു. ഇങ്ങനെ കരഞ്ഞുകൊണ്ടിരുന്നാൽ നിനക്ക് എന്തെങ്കിലും അസുഖം വരും.. ഇനി മതി. ഇനി പോയി കുളിക്കാൻ നോക്ക്. ഇനി ഈ മനസ്സിൽ നമ്മുടെ കല്ല്യാണം നമ്മുടെ ജീവിതം. അത് മാത്രമേ ഉണ്ടാകാവൂ. "

അതും പറഞ്ഞു സുധി ശ്യാമയുടെ നെറുകയിൽ ഉമ്മ വെച്ചു. അപ്പോഴാണ് സുചിത്ര അവിടേക്ക് കയറി വന്നത്.

💬 Comments

View all comments