0%

Chapter Title : ശ്യാമയും സുധിയും 12 [ഏകൻ] [Climax]

Author : VaSco Read All Parts 3.1K

സുധിയും ശ്യാമയും കെട്ടിപിടിച്ചു നിൽക്കുന്നത് കണ്ട സുചിത്ര ചോദിച്ചു.

"എന്താണ് കാമുകിയും കാമുകനും വാതിൽ തുറന്നിട്ട്‌ റൊമാൻസ് ആണോ..? എങ്കിൽ ഞാൻ പോയേക്കാം. "

"ആ അതേ..? നീയും കണ്ണനും കുറേ നാളായില്ലേ റൊമാൻസ് നടത്തുന്നു. ഇനി ഞങ്ങളും നടത്തട്ടെ. " സുധി പറഞ്ഞു.

"പിന്നെ ഞാനും കണ്ണനും. അയ്യടാ.!! ഒരു വലിയ മിഷൻ എടുത്തു തലയിൽ വെച്ചിട്ട് ഓടുന്നതിനിടയിൽ റൊമാൻസിനല്ലേ സമയം."

സുചിത്ര പറയുന്നത് കേട്ട് സുധി ചിരിച്ചു അപ്പോൾ സുചിത്ര സുധിയോട് ചോദിച്ചു

" ഏട്ടാ. എല്ലാം ഏട്ടത്തിയോട് പറഞ്ഞോ...?"

". പറഞ്ഞു. എന്റെ ശ്യാമയോട് പറയാനുള്ളത് എല്ലാം പറഞ്ഞു. അറിയാൻ ഉള്ളതെല്ലാം ഇവൾ അറിഞ്ഞു.

"ഓഹ്! അപ്പോൾ അതിന്റെ ആയിരുന്നോ ഇപ്പോൾ കണ്ടത്. എന്റെ ഏട്ടത്തി. ഇനി എല്ലാം മറന്നു സന്തോഷിക്കാൻ ഉള്ള സമയം ആണ്. അതിനായി ഒരുങ്ങിക്കോ.. അടുത്ത മാസം ഫസ്റ്റ് തന്നെ കല്ല്യാണം ആണ്. അത് മറക്കേണ്ട. ശരി നിങ്ങടെ റോമാൻസ് നടക്കട്ടെ ഞാൻ പോയിട്ട് എന്തെങ്കിലും കഴിക്കട്ടെ എനിക്ക് വിശക്കുന്നു. " അതും പറഞ്ഞു സുചിത്ര തിരിച്ചു നടന്നു.

"ചേച്ചി ഞാനും വരുന്നു. എനിക്ക് ഒന്ന് കുളിക്കണം." ശ്യാമ പറഞ്ഞു.

"അതെന്തിനാ നിനക്ക് ഇവിടെ കുളിച്ചൂടെ..? അതിന് ചേച്ചിയുടെ കൂടെ പോകണോ..?

മാത്രമല്ല. ഇപ്പോൾ നീ എന്നെ കുളിപ്പിച്ച് തരുന്നു പോലും ഇല്ല ." സുധി തമാശയായി പറഞ്ഞു.

"അയ്യേ!. ഇപ്പോൾ അപ്പു ഏട്ടന്റെ അസുഖം എല്ലാം മാറിയില്ലേ.. ഇനി തനിച്ചു കുളിച്ചാൽ മതി. ഞാൻ ചേച്ചിയുടെ റൂമിൽ പോയി കുളിച്ചോളാം." ശ്യാമ പറഞ്ഞു.

"എടി ഏട്ടത്തി പെണ്ണേ....

💬 Comments

View all comments